scorecardresearch

സംഘാടകരായ കുട്ടികളെ കുറ്റക്കാരാക്കരുത്, കുസാറ്റ് ദുരന്തത്തിൽ ഹൈക്കോടതി

സംഭവം വിരൽ ചൂണ്ടുന്നത് സംവിധാനങ്ങളുടെ പരാജയങ്ങളിലേക്കാണ്. കുട്ടികളുടെ കുടുംബത്തിന്റെ വേദന ഒരിക്കലും മാറില്ല. ഈ ഘട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പറയാൻ കഴിയില്ല.

സംഭവം വിരൽ ചൂണ്ടുന്നത് സംവിധാനങ്ങളുടെ പരാജയങ്ങളിലേക്കാണ്. കുട്ടികളുടെ കുടുംബത്തിന്റെ വേദന ഒരിക്കലും മാറില്ല. ഈ ഘട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പറയാൻ കഴിയില്ല.

author-image
WebDesk
New Update
cusat accident | homage | death

കുസാറ്റ് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്ന സഹപാഠികൾ, ഫയൽ ചിത്രം

കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു. ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച ഹർജി പരിഗണിക്കവേ 'ചില സംവിധാനങ്ങൾക്ക് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിലപ്പെട്ട ജീവനുകളാണ് നഷ്ടമായതെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നും കോടതി പറഞ്ഞു.

Advertisment

ഏതൊക്കെ അന്വേഷണം നടക്കുന്നു എന്ന് അറിയണം. സർക്കാരിനോടും സർവ്വകലാശാലയോടും കോടതി റിപ്പോർട്ട് തേടി. എന്തൊക്കെ അന്വേഷണങ്ങളാണ് നടക്കുന്നതെന്ന വിവരം കൈമാറണം.

സംഭവം വിരൽ ചൂണ്ടുന്നത് സംവിധാനങ്ങളുടെ പരാജയങ്ങളിലേക്കാണ്. കുട്ടികളുടെ കുടുംബത്തിന്റെ വേദന ഒരിക്കലും മാറില്ല. ഈ ഘട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പറയാൻ കഴിയില്ല. 

ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമ്പോൾ സർവകലാശാല അധികൃതർക്കും ചില ഉത്തരവാദിത്തമുണ്ട്. പരിപാടിയുടെ സംഘാടകരായ കുട്ടികളെ കുറ്റക്കാരാക്കരുത്. സംഭവം ആവർത്തിക്കാതിരിക്കാനാണ് ശ്രമിക്കേണ്ടതെന്ന് കോടതി പറഞ്ഞു.

Advertisment

നാല് തരത്തിലുള്ള അന്വേഷണം നടക്കുന്നതായി സർവകലാശാല അറിയിച്ചു. സുരക്ഷ ഒരുക്കണമെന്ന എൻജിനിയറിങ് വിഭാഗം പ്രിൻസിപ്പാളിന്റെ കത്ത് അവഗണിച്ചെന്ന് കെ എസ് യു ചുണ്ടിക്കാട്ടി.

ഹർജി ഈ മാസം 14 ന് പരിഗണിക്കാനായി മാറ്റി.

സുരക്ഷാ വീഴ്ച ഉണ്ടായെന്ന് പോലീസ് റിപ്പോർട്ട്

കുസാറ്റിൽ സംഗീത നിശയ്ക്ക് മുന്നോടിയായുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ച സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്നാണ് പൊലിസ് റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോർട്ട് എഡിജിപിക്ക് സമർപ്പിച്ചത്. മതിയായ സുരക്ഷാ നടപടികൾ സംഗീത പരിപാടിക്കായി സ്വീകരിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ ആളുകൾ എത്തുമെന്ന് അറിഞ്ഞിട്ടും പൊലിസിനെ അറിയിച്ചില്ല. പരിപാടിയുടെ നടത്തിപ്പിലും വീഴ്ച പറ്റി. ആളുകളിൽ നിന്ന് കൂടുതൽ വിവര ശേഖരണം നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ടെക് ഫെസ്റ്റിന്റെ സമാപന ദിവസമാണ് അപകടം നടന്നത്. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള കാണാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. രണ്ടാം വര്‍ഷ സിവില്‍ എൻജിനീയറിങ് വിദ്യാർഥികളായ കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റുഫ്ത, താമരശ്ശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍  ജോസഫ് എന്നിവ‍ര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ ശ്വാസം മുട്ടി മരിച്ചിരുന്നു.

മറ്റു വാർത്തകൾ

Cusat Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: