/indian-express-malayalam/media/media_files/brbHazjjb3hu4KclzMB4.jpeg)
Kerala-News, KSRTC: കുറഞ്ഞ ചെലവിൽ കുടുംബവുമായി യാത്ര ചെയ്യാം, ഷെയറിട്ടു കൂട്ടുകാരുമായി ട്രിപ്പടിക്കാം, ഒറ്റയ്ക്ക് എവിടെയെങ്കിലും പോയി സമാധാനം തേടാം - ഇങ്ങനെ പല തരം യാത്രക്കാരുടെ ആവശ്യങ്ങളും ഇവിടെ നടക്കും. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്.
'ജംഗിൾ ബെൽസ് എന്ന് പേരിട്ടിരിക്കുന്ന ക്രിസ്മസ് - പുതുവൽസര സ്പെഷ്യൽ പാക്കേജുകളിലായി വിവിധയിടങ്ങളിലേക്കാണ് ടൂറുകൾ ഉള്ളത്. നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് സംസ്ഥാനത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് യാത്രകൾ ഒരുക്കുന്നത്. യാത്രക്കാർക്കായി ആകർഷകങ്ങളായ മത്സരങ്ങളും ജംഗിൾബെൽ യാത്രകളിൽ ക്രമീകരിച്ചിട്ടുണ്ട്.
കെ എസ് ആർ ടി സി ക്രിസ്മസ് - പുതുവൽസര സ്പെഷ്യൽ പാക്കേജുകൾ
- ഡിസംബർ 3, 24, 31 എന്നീ ദിവസങ്ങളിൽ ഗവി, പരുന്തുംപാറ ഏകദിന പ്രകൃതി സൗഹൃദ യാത്രക്കായി 9539801011 എന്ന നമ്പറിൽ ബുക്ക് ചെയ്യാവുന്നതാണ്.
- ഡിസംബർ 27, 28 തീയതികളിൽ ദ്വിദിന വാഗമൺ യാത്രക്ക് 9946263153 എന്ന നമ്പറിൽ ബുക്ക് ചെയ്യാം.
- ഡിസംബർ 30, 31, ജനുവരി 1, 2 തീയതികളിലായി വയനാടിന്റെ മാസ്മര സൗന്ദര്യം ആസ്വദിക്കാനായി ഒരുക്കുന്ന പുതുവൽസര സ്പെഷ്യൽ യാത്രക്കായി 9074639043 എന്ന നമ്പറിൽ ബുക്ക് ചെയ്യണം.
- ഡിസംബർ 23, 24, 25- ലെ ക്രിസ്മസ് സ്പെഷ്യൽ സമ്പൂർണ്ണ മൂന്നാർ യാത്രക്കായി 9539801011 എന്ന നമ്പറിൽ ബുക്ക് ചെയ്യാം.
- ഡിസംബർ 9, 17 , 24, 31 തീയതികളിൽ സംഘടിപ്പിക്കുന്ന കാപ്പുകാട്, പൊന്മുടി ഏകദിന ഉല്ലാസ യാത്രക്കായി 6282674645 എന്ന നമ്പറിലാണ് ബുക്ക് ചെയ്യേണ്ടത്.
- ഡിസംബർ: 27, 30, ജനുവരി 2 തീയതികളിൽ തിരുവൈരാണിക്കുളത്തേക്ക് ഭക്തിനിർഭരമായ തീർത്ഥാടനയാത്ര ബുക്കിംഗിനായി 9497849282 എന്ന നമ്പറിൽ ബന്ധപ്പെടണം.
- ഡിസംബർ 28 ന് വണ്ടർലാ സ്പെഷ്യൽ യാത്രയും 30, 31 തീയതികളിലായി ആതിരപ്പള്ളി ,വാഴച്ചാൽ, മലക്കപ്പാറ ദ്വിദിന പുതുവൽസര യാത്രയും നെയ്യാറ്റിൻകരയിൽ നിന്ന് ഉണ്ടായിരിക്കും. 9539801011 ൽ ബുക്കിംഗ് സ്വീകരിക്കും.
- യാത്രകളുടെ വിശദവിവരങ്ങൾക്കായി 98460 67232 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അറബിക്കടലിലെ നെഫർറ്റിറ്റി ആഡംബരക്കപ്പൽ യാത്രയുടെ അടുത്ത സീസണിലേക്കുള്ള മുൻകൂർ ബുക്കിംഗും നെയ്യാറ്റിൻകര യൂണിറ്റിൽ ആരംഭിച്ചിട്ടുണ്ട്.
കാലാവസ്ഥ വ്യതിയാനമനുസ്സരിച്ച് യാത്രാ തിയതികളിൽ മാറ്റം സംഭവിക്കാം.
Read Here
- കേരളത്തിൽ ഇടത്തരം മഴയ്ക്ക് സാധ്യത
- ഇന്ന് ചന്ദ്രനെ അടുത്ത് കാണാം, സൗജന്യമായി; അറിയാം 'മ്യൂസിയം ഓഫ് മൂണിനെ'ക്കുറിച്ച്
- പതിനെട്ടാം പടി ഒഴിച്ചിട്ട് അയ്യൻ കാത്തിരുന്നു, നൂറു വയസ്സ് പിന്നിട്ട കന്നിമാളികപ്പുറത്തിനായി
- കേരള എക്സ്പ്രസ്സ് മുതൽ ശബരിമല സ്പെഷ്യൽ വരെ 40 ഓളം ട്രെയിനുകൾ റദ്ദാക്കി, വിശദവിവരങ്ങൾ
- രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ബെംഗളൂരു: എൻ സി ആർ ബി
- കേരള ബാസ്ക്കറ്റ് ബോൾ ടീമുകളുടെ ക്യാപ്റ്റന്മാരായി സഹോദരങ്ങൾ; അപൂർവ്വനേട്ടം കൈവരിച്ച് മലയാളികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.