/indian-express-malayalam/media/media_files/IhMjVD8DG8HpoE2W9dEZ.jpg)
Kerala News, Sabarimala: നൂറാം വയസ്സിൽ ശബരിമല ദർശനം നടത്തി വയനാട് സ്വദേശി പാറുക്കുട്ടിയമ്മ. തന്റെ മൂന്നു തലമുറക്കാരോടൊപ്പമാണ് അവർ കന്നിമല ചവിട്ടിയത്. പതിനാലു അംഗങ്ങളുള്ള സംഘത്തിനൊപ്പമാണ് പാറുക്കുട്ടിയമ്മ എത്തിയത്. കൊച്ചു മകൻ ഗിരീഷ് കുമാർ, ഗിരീഷിന്റെ മക്കൾ എന്നിവരാണ് കൂടെ
പതിനെട്ടു പടിയിലും തൊട്ടു തൊഴുതാണ് അവർ സന്നിധാനത്തെത്തിയത്. നൂറു വയസ്സ് പിന്നിട്ട കന്നി മാളികപുറത്തിനു വേണ്ടി വലിയ തിരക്കുകൾക്കിടയിലും ദേവസ്വം ബോർഡ് പതിനെട്ടാം പടി ഒഴിച്ചിടുകയായിരുന്നു.
പൊന്നമ്പമ്പലം കണ്ടു, പൊന്നയ്യപ്പനെ കണ്ടു
ഇത്രയും കാലം ശ്രമിച്ചിട്ടും നടക്കാതെ പോയ ദർശനം നൂറാം വയസ്സിൽ സാക്ഷാത്‌കരിച്ചതിന്റെ സന്തോഷം പാറുക്കുട്ടിയമ്മ പങ്കു വച്ചു.
"വന്നു പൊന്നമ്പമ്പലം കണ്ടു, പൊന്നയ്യപ്പനെ കണ്ടു. സന്തോഷമുണ്ട്, സുഖമായിരിക്കുന്നു. നൂറാം വയസ്സിൽ വന്നു അയ്യപ്പനെ കണ്ടു ഞാൻ, പൊന്നയ്യപ്പനെ കണ്ടു ഞാൻ.
ആരോഗ്യം അനുവദിച്ചാൽ ഇനിയും മല ചവിട്ടാം എന്ന പ്രതീക്ഷയിലാണ് കന്നി മാളികപുറം മലയിറങ്ങിയത്.
Read Here
- രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ബെംഗളൂരു: എൻ സി ആർ ബി
- കേരള ബാസ്ക്കറ്റ് ബോൾ ടീമുകളുടെ ക്യാപ്റ്റന്മാരായി സഹോദരങ്ങൾ; അപൂർവ്വനേട്ടം കൈവരിച്ച് മലയാളികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.