scorecardresearch

കേരള ബാസ്ക്കറ്റ് ബോൾ ടീമുകളുടെ ക്യാപ്റ്റന്മാരായി സഹോദരങ്ങൾ; അപൂർവ്വനേട്ടം കൈവരിച്ച് മലയാളികൾ

ദേശിയ വനിതാ ബാസ്ക്കറ്റ് ബോൾ ടീം അംഗമായിരുന്ന ഗ്രിമയ്ക്ക് പിന്നാലെയാണ്, സഹോദരൻ ഗ്രിഗോ സംസ്ഥാന ബാസ്ക്കറ്റ് ബോൾ ടീം നായകനാകുന്നത്.

ദേശിയ വനിതാ ബാസ്ക്കറ്റ് ബോൾ ടീം അംഗമായിരുന്ന ഗ്രിമയ്ക്ക് പിന്നാലെയാണ്, സഹോദരൻ ഗ്രിഗോ സംസ്ഥാന ബാസ്ക്കറ്റ് ബോൾ ടീം നായകനാകുന്നത്.

author-image
Sports Desk
New Update
Grima And Grigo

28കാരിയായ ഗ്രിമ 25കാരനായ സഹോദരൻ ഗ്രിഗോയ്‌ക്കൊപ്പം

ഡിസംബർ 3 മുതൽ 10 വരെ ലുധിയാനയിൽ നടന്ന ദേശിയ ടൂർണ്ണമെന്റിനുള്ള കേരളത്തിന്റെ പുരുഷ ടീം ക്യാപ്റ്റനെ പ്രഖ്യാപിച്ചപ്പോൾ, തൃശൂർ കൊരട്ടി സ്വദേശിയ ഗ്രിഗോ മാത്യു ഞെട്ടി. തന്നെ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തതിലേറെ, സംസ്ഥാന വനിതാ ബാസ്‌ക്കറ്റ്‌ ബോൾ ടീം മുൻ ക്യാപ്റ്റൻ തന്റെ സഹോദരിയായിരുന്നു എന്ന അപൂർവതയും അതിന് പിന്നിലുണ്ടായിരുന്നു.

Advertisment

ഇത് ഗ്രിഗോ മാത്യുവിന്റെ ആദ്യ പ്രധാന ടൂർണമെന്റാണെങ്കിലും, സഹോദരി ഗ്രിമ മുൻപേ കേരള വനിതാ ടീം ക്യാപ്റ്റനായിരുന്നു. കൂടാതെ മുൻ ഇന്ത്യൻ ദേശിയ ബാസ്ക്കറ്റ് ബോൾ ടീം അംഗം കൂടിയായിരുന്നു ഗ്രിമ. ഒരുമിച്ച് കളിച്ചുവളർന്ന്, ജീവിതത്തിലെ പ്രതിബദ്ധതകളോട് പൊരുതി വിജയിച്ച 28കാരിയായ ഗ്രിമയുടെയും, 25കാരനായ ഗ്രിഗോയുടെയും കഥയാണിത്.  

പരസ്പരം, കളിയിലെ തന്ത്രങ്ങളും ഉപദേശങ്ങളും പങ്കുവെച്ചാണ് ഇരുവരും കരിയറിൽ ഉയർന്നു വന്നത്. കളിയിൽ വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും, കളത്തിലെ ചടുലനീക്കങ്ങളും ചുവടുകളും പങ്കുവെക്കാനും പഠിച്ചെടുക്കാനും ഇരുവരും തയ്യാറായി. തൃശൂർ ജില്ലയിലെ കൊരട്ടിയിലെ വീട്ടിൽ ഒരുമിച്ചിരിക്കുന്ന നിമിഷങ്ങളിലും, സംഭാഷണത്തിൽ ആദ്യം കടന്നുവരുന്നത് ഇരുവരുടെയും ജീവിതത്തിലെ ഏറ്റവും വലിയ പാഷനായ ബാസ്ക്കറ്റ് ബോൾ തന്നെ.

"ഞങ്ങൾ വിവിധ നഗരങ്ങളിൽ കളിക്കുമ്പോൾ പോലും, പരസ്പരം ഗെയിമുകൾ കാണും. ഒന്നുകിൽ അത് സ്ട്രീം ചെയ്യും. അല്ലെങ്കിൽ ഹൈലൈറ്റുകൾ കാണും. പിന്നീട് ഗെയിമിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യും," ഗ്രിഗോ പറയുന്നു. "ഗ്രിഗോ, കളിയിൽ എന്തെങ്കിലും സംശയം ഉണ്ടാകുന്ന സന്ദർഭങ്ങളിൽ ആദ്യം ഓടിയെത്തുന്നത് എന്റെ അടുത്താണ്. ഞാനാണെങ്കിലും അങ്ങനെ തന്നെയാണ്. ഉടനെ അവനെ വിളിക്കും. ഒരു തരത്തിൽ പറഞ്ഞാൽ സഹോദരങ്ങൾക്ക് പുറമേ, ഞങ്ങൾ സഹകളിക്കാരും നല്ല സുഹൃത്തുക്കളുമാണ്," ഗ്രിമ പറയുന്നു.

Advertisment

ബാസ്ക്കറ്റ് ബോളിനോടുള്ള അഭിനിവേശം കുടുംബത്തിൽ എത്താൻ കാരണം ഇരുവരുടെയും മൂത്ത സഹോദരിയായ ഗ്രിയയാണ്. എന്നാൽ നടുവിന് സംഭവിച്ച പരിക്ക് അവളുടെ കരിയർ തകർത്തു. "ജീവിതത്തിലെ ഒരു ഘട്ടത്തിൽ വലിയ സാമ്പത്തിക പരാധീനതകളിലൂടെയാണ് ഞങ്ങൾ കടന്നുപോയത്. ഇടയ്ക്കിടെ സ്കൂൾ മാറേണ്ട സാഹചര്യവും ഉണ്ടായിരുന്നു. എന്നാൽ, ഗ്രിയ ബാസ്‌ക്കറ്റ്‌ ബോൾ കളിക്കുന്നതിൽ മിടുക്കിയായതിനാൽ അവൾക്ക് എളുപ്പം പുതിയ സ്കൂളുകളിൽ പ്രവേശനം ലഭിച്ചിരുന്നു. കൂടാതെ ഫീസിലും ഇളവ് ലഭിച്ചിരുന്നു. ഇത് മാതാപിതാക്കൾക്ക് കായിക പശ്ചാത്തലം ഇല്ലാതിരുന്നിട്ട് കൂടി ഞങ്ങളും സ്പോർട്സ് തിരഞ്ഞെടുക്കാൻ കാരണമായി," ഗ്രിമ പറയുന്നു.

എന്നാൽ ഗ്രിമയുടെ ഉദ്ദേശം വ്യത്യസ്തമായിരുന്നു. "എനിക്ക് യാത്രകൾ ഇഷ്ടമായിരുന്നു. ഞാൻ ടീമിലാണെങ്കിൽ. എനിക്ക് സൗജന്യമായി യാത്ര ചെയ്യാനും സ്ഥലങ്ങൾ സന്ദർശിക്കാനും കഴിയും. ഓരോ യാത്ര കഴിയുമ്പോഴും ഗ്രിയ ഞങ്ങൾക്കായി എന്തെങ്കിലും കൊണ്ടുവരികയും സ്ഥലങ്ങളെക്കുറിച്ചുള്ള കഥകൾ പറഞ്ഞുതരുകയും ചെയ്തിരുന്നു. അത് എന്റെ ഭാവനയെ ആകർഷിച്ചു," ഗ്രിമ കൂട്ടിച്ചേർത്തു.

2018ൽ ഇന്ത്യൻ ടീമിൽ സെലക്ടായെങ്കിലും, കണങ്കാലിന്റെ കാർട്ടിലേജിനേറ്റ പരുക്ക് ഗ്രിമയുടെ കരിയറിനെ തന്നെ സ്തംഭിപ്പിച്ചു. "ഞാൻ മൂന്ന് വർഷമായി വിദേശത്തായിരുന്നു, ഒന്നിലധികം ശസ്ത്രക്രിയകളും ബോൺ ഇംപ്ലാന്റേഷനും നടത്തി. വിഷാദരോഗത്തിന്റെ വക്കിലായിരുന്നു. സ്പോർട്സ് ഉപേക്ഷിക്കണമെന്ന് പോലും ഞാൻ പലതവണ ചിന്തിച്ചു. ചെറുപ്പത്തിൽ എന്നെ പരിശീലിപ്പിച്ചിരുന്ന കോച്ച് എന്നോട് കളി ഉപേക്ഷിക്കാനാണ് ഉപദേശിച്ചത്. അദ്ദേഹത്തിന് എന്റെ ആരോഗ്യത്തിൽ ഉണ്ടായ ഉത്കണ്ഠയാവാം അതിനു കാരണം. എന്നാൽ അതെല്ലാം എനിക്ക് മടങ്ങിവരാനും വിജയിക്കാനുമുള്ള പ്രചോദനമാണ് ഉണ്ടാക്കിയത്," ഗ്രിമ പറഞ്ഞു.

ഏകദേശം അതേസമയമാണ്, ഗ്രിഗോയും ബാസ്ക്കറ്റ്ബോളിലേക്കു കടന്നുവരുന്നത്. "എനിക്ക് ആ സമയം ഒരു ക്രിക്കറ്റ് കളിക്കാരനാകണമെന്നോ അത്‌ലറ്റിക്‌സിൽ എന്തെങ്കിലും ചെയ്യാനോ ആയിരുന്നു ആഗ്രഹം. ബാസ്ക്കറ്റ് ബോൾ കളിക്കാനുള്ള ഉയരം അന്നെനിക്ക് ഉണ്ടായിരുന്നില്ല. കൂടാതെ എന്റെ സഹോദരിമാരുടെ അനുഭവവും എന്റെ മുൻപിൽ ഉണ്ടായിരുന്നു," ഗ്രിഗോ ഓർത്തു.

"എന്നാൽ, പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയം എനിക്കു ഉയരം വയ്ക്കാൻ തുടങ്ങി. ഗ്രിമയുടെ പ്രതിബദ്ധതയും ഗ്രിയയുടെ വേദനയും ഞാൻ മനസ്സിലാക്കി, അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അവർക്കായി ഒരു ബാസ്‌ക്കറ്റ് ബോളർ ആകാൻ ഞാൻ തീരുമാനിച്ചു. ഒരു പക്ഷേ അതെന്റെ വിധിയായിരിക്കാം," ഗ്രിഗോ കൂട്ടിച്ചേർത്തു.

"പരിക്ക് പറ്റിയ ശേഷം ഒരു മടങ്ങിവരവിനായി ശ്രമിക്കുമ്പോൾ, പരിശീലനത്തിൽ കൂടെ കളിക്കാൻ ഒരു സഹോദരൻ ഉണ്ടാകുന്നത് അനുഗ്രഹമാണ്. അവന്റെ സാന്നിധ്യം എന്റെ മാനസികാവസ്ഥയെ ലഘൂകരിക്കും. കളിയിലേക്ക് മടങ്ങിവരാൻ സാധിക്കുമെന്ന വിശ്വാസവും നൽകി," ഗ്രിമ പറഞ്ഞു. ദേശീയ ടീമിലേക്ക് മടങ്ങിയെത്തണമെന്ന ഗ്രിമയുടെ ആഗ്രഹം, ഗ്രിഗോയുടെ സ്വപ്നങ്ങൾക്കും ഊർജം പകരുന്നു.

Read More Sports Stories Here

Basketball

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: