/indian-express-malayalam/media/media_files/pWt0aRyQg503FTK7A3wg.jpg)
Kerala Weather, Kerala Rains: കേരളത്തിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ ഇല്ല.
കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
മിഷോങ് ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടും
അതേ സമയം, മിഷോങ് ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ആന്ധ്രാ പ്രദേശിലെ നല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ തീരം തൊടും. ചുഴലിക്കാറ്റിന്റെ ഫലമായി തുടരുന്ന കനത്ത മഴയിൽ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലക ദുരിതം തുടരുകയാണ്. ഇവിടങ്ങളിലെ നിരവധി വീടുകളും സ്ഥാപനങ്ങളും വെളളത്തിനടിയിലായി. സൈന്യമുൾപ്പെടെ രക്ഷാദൗത്യവുമായി രംഗത്തുണ്ട്.
ചെന്നെയിൽ 380 ഇടങ്ങളിലാണ് വെളളക്കെട്ട് രൂക്ഷമായി തുടരുന്നത്. മഴക്കെടുതിയിൽ ചെന്നൈയിൽ അഞ്ച് പേർ മരിച്ചുവെന്ന് സിറ്റി പൊലീസ് അറിയിച്ചു. ചെന്നൈ വിമാനത്താവളം ഇന്ന് രാവിലെ ഒൻപത് വരെ അടച്ചു. ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു.
Read Here
- ഇന്ന് ചന്ദ്രനെ അടുത്ത് കാണാം, സൗജന്യമായി; അറിയാം 'മ്യൂസിയം ഓഫ് മൂണിനെ'ക്കുറിച്ച്
- പതിനെട്ടാം പടി ഒഴിച്ചിട്ട് അയ്യൻ കാത്തിരുന്നു, നൂറു വയസ്സ് പിന്നിട്ട കന്നിമാളികപ്പുറത്തിനായി
- കേരള എക്സ്പ്രസ്സ് മുതൽ ശബരിമല സ്പെഷ്യൽ വരെ 40 ഓളം ട്രെയിനുകൾ റദ്ദാക്കി, വിശദവിവരങ്ങൾ
- രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ബെംഗളൂരു: എൻ സി ആർ ബി
- കേരള ബാസ്ക്കറ്റ് ബോൾ ടീമുകളുടെ ക്യാപ്റ്റന്മാരായി സഹോദരങ്ങൾ; അപൂർവ്വനേട്ടം കൈവരിച്ച് മലയാളികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us