/indian-express-malayalam/media/media_files/Ag4hh97swNRIuugrb7JM.jpg)
മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ 118 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വേ അറിയിക്കുന്നു. കേരളത്തില്‍ സര്‍വീസ് നടത്തുന്ന ഏതാണ്ട് 40 ഓളം ട്രെയിനുകളും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വെ അറിയിച്ചു. ഡിസംബർ 2 നും 7 നും ഇടയിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതും അവിടെ നിന്ന് തിരിച്ചുവരുന്നതുമായ ട്രെയിനുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ ഈ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്നും റെയില്‍വെ അറിയിച്ചു.
തമിഴ്നാട്ടിൽ പെരുമഴ; ചെന്നൈയിൽ പ്രളയം; കാറുകൾ ഒഴുകിപ്പോയി, വീഡിയോ
റദ്ദാക്കിയ ട്രെയിനുകൾ
നരസാപൂർ-കോട്ടയം സ്പെഷൽ, സെക്കന്തരാബാദ് ജംഗ്ഷൻ-കൊല്ലം ജംഗ്ഷൻ സ്പെഷ്യൽ, ഗോരഖ്പൂർ ജംഗ്ഷൻ-കൊച്ചുവേളി രപ്തി സാഗർ എസ്എഫ് എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ-ന്യൂഡൽഹി കേരള എസ്എഫ് എക്സ്പ്രസ്, നാഗർകോവിൽ ജംഗ്ഷൻ-ഷാലിമാർ ഗുരുദേവ് എസ്എഫ് എക്സ്പ്രസ്, ധൻബാദ് ജംഗ്ഷൻ-ആലപ്പുഴ എക്സ്പ്രസ്, സെക്കന്തരാബാദ് ജംഗ്ഷൻ-തിരുവനന്തപുരം സെൻട്രൽ ശബരി എക്സ്പ്രസ്, ടാറ്റാനഗർ ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ ദ്വൈവാര എക്സ്പ്രസ്, ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസ്, തിരുനെൽവേലി ജംഗ്ഷൻ-ബിലാസ്പൂർ ജംഗ്ഷൻ പ്രതിവാര എക്സ്പ്രസ് (തിരുവനന്തപുരം-ആലപ്പുഴ-എറണാകുളം വഴി), എറണാകുളം ജംഗ്ഷൻ-പട്ന ജംഗ്ഷൻ എക്സ്പ്രസ്, പട്ന ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ എക്സ്പ്രസ്, കൊച്ചുവേളി–കോർബ ദ്വൈവാര എക്സ്പ്രസ്, എറണാകുളം ജംഗ്ഷൻ-പട്ന ജംഗ്ഷൻ പ്രതിവാര എക്സ്പ്രസ്, ബിലാസ്പൂർ ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ പ്രതിവാര എക്സ്പ്രസ്, ഹാതിയ-എറണാകുളം ജംഗ്ഷൻ ധർത്തി ആബ എസ്എഫ് പ്രതിവാര എക്സ്പ്രസ്.
തമിഴ്നാട്ടിലെ പ്രളയ വാർത്തകൾ വിശദമായി വായിക്കാൻ ക്ലിക്ക് ചെയ്യൂ
Read More Related News Stories
- ഈ പാവം പൊയ്ക്കോട്ടെ; ചെന്നൈ മഴയിൽ റോഡിലിറങ്ങി മുതല, വീഡിയോ
- മുഖ്യമന്ത്രി പിന്നിൽ; ഉപമുഖ്യമന്ത്രിയും മന്ത്രിമാരും തോറ്റു; സോറാം പീപ്പിൾസ് മൂവ്മെന്റ് ഭരണത്തിലേക്ക്:
- കോൺഗ്രസിന്റെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ സഖ്യത്തിൽ അസന്തുഷ്ടിയും അസംതൃപ്തിയും: ‘ദുർബലമായ കണ്ണി... കോൺഗ്രസ് നില മെച്ചപ്പെടുത്താൻ ഇനി കഠിനമായി അധ്വാനിക്കണം’
- ഓരോ ബൂത്തിലും 51 ശതമാനം വോട്ട് വിഹിതം പിടിക്കണം, മധ്യപ്രദേശിൽ വിജയം കണ്ട അമിത് ഷായുടെ തന്ത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.