/indian-express-malayalam/media/media_files/gLdcHZ4NYcvf8PCxXPkK.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് തമിഴ്നാടിന്റെ തീരപ്രദേശങ്ങൾ കടക്കുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ചെന്നൈ നഗരത്തിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയും കാറ്റും തുടരുന്നു. ചെന്നൈ നഗരം ഉൾപ്പെടെ വടക്കൻ തമിഴ്നാട്ടിലെ പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. മുന്‍കരുതലായി ചെന്നൈ അടക്കമുള്ള 6 ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു.
ചെന്നൈ നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം നിലവിൽ വെള്ളം കയറിയ സ്ഥിതിയാണ്.നിലവിൽ, ആവശ്യസർവീസുകൾക്ക് മാത്രമാണ് ആളുകള്‍ റോഡിലിറങ്ങുന്നത്. അതിനിടെ, ജനങ്ങളെ ആശങ്കയിലാഴ്ത്തി റോഡിൽ ഒരു മുതലയിറങ്ങി. അതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.
നഗരത്തിന്റെ ഏതാണ്ട് 50% ഇടങ്ങളിൽ ഇപ്പോൾ വൈദ്യുതി മുടക്കം നേരിടുന്നതായി കണക്കാക്കപ്പെടുന്നു. രാഷ്ട്രീയ പാർട്ടികളും കമ്മ്യൂണിറ്റി ഗ്രൂപ്പുകളും തങ്ങളുടെ അംഗങ്ങളെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കുമായി അണിനിരത്തുകയാണ്. പാർപ്പിട മേഖലകളിൽ പാമ്പുകൾ കടക്കുന്നതായുള്ള റിപ്പോർട്ടുകൾ വർധിച്ചതോടെ ഈ ആശങ്കകൾ പരിഹരിക്കാൻ സിറ്റി കോർപ്പറേഷൻ പാമ്പു പിടുത്തക്കാരെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം, ചെന്നൈ വിമാനത്താവളത്തിലും വെള്ളം കയറിയതിനാൽ ഇവിടം അടച്ചിട്ടിരിക്കുകയാണ്. ചെന്നൈയില്‍നിന്നുള്ള 20 വിമാനസര്‍വീസുകള്‍ റദ്ദാക്കി. ചില വിമാനങ്ങള്‍ ബെംഗളൂരുവിലേക്കു തിരിച്ചുവിട്ടു. 23 വിമാനങ്ങള്‍ വൈകും.
Read More Related News Stories
- ഈ പാവം പൊയ്‌ക്കോട്ടെ; ചെന്നൈ മഴയിൽ റോഡിലിറങ്ങി മുതല, വീഡിയോ
- മുഖ്യമന്ത്രി പിന്നിൽ; ഉപമുഖ്യമന്ത്രിയും മന്ത്രിമാരും തോറ്റു; സോറാം പീപ്പിൾസ് മൂവ്മെന്റ് ഭരണത്തിലേക്ക്:
- കോൺഗ്രസിന്റെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ സഖ്യത്തിൽ അസന്തുഷ്ടിയും അസംതൃപ്തിയും: ‘ദുർബലമായ കണ്ണി... കോൺഗ്രസ് നില മെച്ചപ്പെടുത്താൻ ഇനി കഠിനമായി അധ്വാനിക്കണം’
- ഓരോ ബൂത്തിലും 51 ശതമാനം വോട്ട് വിഹിതം പിടിക്കണം, മധ്യപ്രദേശിൽ വിജയം കണ്ട അമിത് ഷായുടെ തന്ത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.