/indian-express-malayalam/media/media_files/YFvN9VkX1WVgTr1bnyYu.jpg)
എക്സ്പ്രസ് ഫൊട്ടോ
mizoram assembly elections 2023: മിസോറാമിൽ 40 സീറ്റുകളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 27 സീറ്റുകളുമായി ഭരണം പിടിച്ച് സോറാം പീപ്പിൾസ് മൂവ്മെന്റ് (ZPM). ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കുമെന്നും നാളെയോ മറ്റന്നാളോ ഗവർണറെ കാണുമെന്നും ZPM അധ്യക്ഷൻ ലാൽഡുഹോമ പറഞ്ഞു. കേവല ഭൂരിപക്ഷത്തിന് 26 സീറ്റുകൾ വേണ്ട സ്ഥാനത്താണ് സോറാം പീപ്പിൾസ് മൂവ്മെന്റ് 27 സീറ്റുകളിൽ ജയം നേടിയത്.
സോറാം പീപ്പിൾസ് മൂവ്മെന്റ് 27 സീറ്റുകളിൽ വിജയിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി. സോറാം പീപ്പിൾസ് മൂവ്മെന്റ് 27 സീറ്റുകളിലും എംഎൻഎഫ് 10 സീറ്റുകളിലും കോൺഗ്രസ് ഒരു സീറ്റിലും ബിജെപി 2 സീറ്റുകളിലും വിജയിച്ചു.
സെർച്ചിപ് നിയോജക മണ്ഡലത്തിൽ നിന്നും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച ലാൽഡുഹോമ തന്നെയാകും മുഖ്യമന്ത്രിയാകുക എന്നാണ് വിവരം. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിച്ചാണ് ZPM തിരഞ്ഞെടുപ്പിനെ നേരിട്ടത്.
ഐസ്വാള്‍ ഈസ്റ്റ് 1 നിയോജക മണ്ഡലത്തിൽ നിലവിലെ മിസോറാം മുഖ്യമന്ത്രിയായ സോറംതങ്ങയ്‌ക്കെതിരെ സോറം പീപ്പിള്‍സ് മൂവ്‌മെന്റിന്റെ ലാല്‍തന്‍സങ അട്ടിമറി വിജയം നേടി. ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിന്റെ സ്ഥാനാർത്ഥിയും ഉപ മുഖ്യമന്ത്രിയുമായ തവൻലൂയ തുയിച്ചാങ്ങിൽ പരാജയപ്പെട്ടു. സോറാം പീപ്പിൾസ് മൂവ്മെന്റ് സ്ഥാനാർത്ഥി ഡബ്ല്യു. ചുവാനവ്മയാണ് ഇവിടെ വിജയിച്ചത്. ഐസ്വാൾ വെസ്റ്റ് 2ൽ ഭരണകക്ഷിയുടെ മന്ത്രിയെ വീഴ്ത്തി സോറാം പീപ്പിൾസ് മൂവ്മെന്റിന്റെ ലാങ്ങിങ്ലോവ ഹ്മാർ രണ്ടാം ജയം നേടി.
എന്നാൽ 2023 ഡിസംബർ 3 ഞായറാഴ്ച, ഞായറാഴ്ച മിസോറാമിലെ ജനങ്ങൾക്ക് പ്രത്യേക പ്രാധാന്യമുള്ളതിനാൽ വോട്ടെണ്ണൽ തീയതി മാറ്റണമെന്ന് അഭ്യർത്ഥിച്ച് വിവിധ കോണുകളിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിരവധി നിവേദനങ്ങൾ ലഭിച്ചിരുന്നു. അത് കാരണമാണ് വോട്ടെണ്ണൽ ഇന്നത്തേക്ക് മാറ്റിയത്.
ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിയുടെ പടയോട്ടം
നിയമസഭാ തിരഞ്ഞെടുപ്പിൽ നാലിൽ മൂന്നിടത്തും ഭരണം പിടിച്ചാണ് ബിജെപിയുടെ പടയോട്ടം. തെലങ്കാനയിൽ ബിആർഎസിനെ അട്ടിമറിച്ച് കോൺഗ്രസ് ഭരണം പിടിച്ചപ്പോൾ, രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം അവരെ കൈവിടുന്നകാഴ്ചയാണ് കാണാനാകുന്നത്. മധ്യപ്രദേശിൽ സ്വന്തം നില മെച്ചപ്പെടുത്തി മികച്ച വിജയം നേടാനായ ബിജെപി ഇതോടെ ഹിന്ദി ഹൃദയഭൂമിയിൽ കരുത്ത് തെളിയിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.
മധ്യപ്രദേശിൽ പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ബിജെപി നേടിയത്. ഇതിന് മുമ്പ് 165 സീറ്റ് വരെ നേടിയ ചരിത്രമുള്ള ബിജെപി, ഇക്കുറി ചരിത്രനേട്ടം ആവർത്തിച്ചു. മധ്യപ്രദേശില്‍ ആകെയുള്ളത് 230 സീറ്റുകളാണ്. ഭോപ്പാലിലെ പാർട്ടി ആസ്ഥാനത്ത് ബിജെപി പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരപലഹാരം വിതരണം ചെയ്തും വിജയാഹ്ളാദം പങ്കുവച്ചു.
ഐതിഹാസിക വിജയമെന്ന് പ്രധാനമന്ത്രി
ഇന്നലെ നാല് സംസ്ഥാങ്ങളിൽ നടന്ന വോട്ടെണ്ണലിൽ മൂന്നും ബി ജി പി നേടി. ഒരിടത്ത്, തെലങ്കാനയിൽ മാത്രം കോൺഗ്രസ്സും നേടി. ജനങ്ങൾ സമ്മാനിച്ചത് ഐതിഹാസിക വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു .
"കോൺഗ്രസ് ശ്രമിച്ചത് ജാതിയുടെ പേര് പറഞ്ഞ് ഭിന്നിപ്പിക്കാനാണ്. ജാതി പറഞ്ഞ് വോട്ട് ചോദിച്ചവരെ ജനം തുരത്തി. ജനങ്ങൾ നൽകിയത് സദ്ഭരണത്തിനുള്ള അംഗീകാരമാണ്. രാജ്യത്തെ സ്ത്രീത്വത്തേയും ഈ വിജയത്തിൽ അഭിനന്ദിക്കുന്നു. ഉജ്ജ്വലവിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നു. ഇന്ത്യയിലെ ജനങ്ങൾ സദ്ഭരണത്തിന്റെയും വികസനത്തിന്റെയും രാഷ്‌ട്രീയത്തോടൊപ്പം നിലകൊള്ളുന്നു എന്നാണ് ഈ സംസ്ഥാനങ്ങളിലെ ഫലങ്ങൾ സൂചിപ്പിക്കുന്നത്," അദ്ദേഹം പറഞ്ഞു.
Read Here
- എ ബി വി പിക്കാരൻ, തെലുങ്ക് ദേശം എം എൽ എ, ഇത്തവണ കോൺഗ്രസിന്റെ വിജയശിൽപ്പി രേവന്ത് റെഡ്ഢിയെ കുറിച്ച് അറിയാം
- ഭൂരിപക്ഷത്തിന് അവരുടെ വഴിയുണ്ടാകും, ജനാധിപത്യത്തിൽ ന്യൂനപക്ഷത്തിന് അവരുടെ അഭിപ്രായം ഉണ്ടായിരിക്കണമെന്ന് ചീഫ് ജസ്റ്റിസ്
- ഇനി കാവിലെ പാട്ടുമത്സരത്തിന് കാണാം, നിയസഭകളിലെ തോൽവിക്ക് ശേഷം ലോകസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ ഇന്ത്യ മുന്നണി യോഗം ചേരാൻ കോൺഗ്രസ്
- മധ്യപ്രദേശിലെ ബി.ജെ.പിയുടെ വൻനേട്ടം വെളിപ്പെടുത്തുന്നത് എന്ത് : അവസാനനിമിഷത്തെ കരുനീക്കങ്ങൾ, കോൺഗ്രസിന്റെ സംഘടനാപരമായ ബലഹീനതകൾ
- ജയിലിന്റെ ചുമതലയുള്ള മന്ത്രി തന്നെ ജയിലിലായ അവസ്ഥ, ലോകത്ത് ഒരാൾക്കും ഇത്രയും ഭാഗ്യമുണ്ടാവില്ല എന്ന് അമിത് ഷാ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.