scorecardresearch

മധ്യപ്രദേശിലെ ബി.ജെ.പിയുടെ വൻനേട്ടം വെളിപ്പെടുത്തുന്നത് എന്ത് : അവസാനനിമിഷത്തെ കരുനീക്കങ്ങൾ, കോൺഗ്രസിന്റെ സംഘടനാപരമായ ബലഹീനതകൾ

“ഇത് ഒരു സർജിക്കൽ സ്‌ട്രൈക്ക് പോലെയായിരുന്നു, ഞങ്ങളുടെ സംഘടനാ ശക്തിയും "പടയൊരു"ക്കാനുള്ള ശേഷിയും അതിന് സഹായിച്ചു,” തന്ത്രങ്ങൾ മെനയുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ബിജെപി നേതാവ് പറയുന്നു

“ഇത് ഒരു സർജിക്കൽ സ്‌ട്രൈക്ക് പോലെയായിരുന്നു, ഞങ്ങളുടെ സംഘടനാ ശക്തിയും "പടയൊരു"ക്കാനുള്ള ശേഷിയും അതിന് സഹായിച്ചു,” തന്ത്രങ്ങൾ മെനയുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ബിജെപി നേതാവ് പറയുന്നു

author-image
Liz Mathew
New Update
Assembly Election Results

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയും അതിന്റെ സംഘടനാ ശക്തിയും ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിന്റെ ക്ഷേമ പദ്ധതികൾ സൃഷ്ടിച്ച സൽപ്പേരും ഉപയോഗിച്ച് മധ്യപ്രദേശിൽ ബിജെപി വൻ കുതിപ്പ് നടത്തി. രാജസ്ഥാനിലെ നിലവിലെ കോൺഗ്രസിനുള്ളതിനേക്കൾ  മുൻതൂക്കം നേടുകയും ഛത്തീസ്ഗഡിൽ കടുത്ത മത്സരം കാഴ്ചവെക്കുകയും  ചെയ്യുന്ന പ്രവണത അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ  നാലെണ്ണത്തിൽ വോട്ടെണ്ണൽ ഫലം വരുമ്പോൾ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

Advertisment

ഗുജറാത്തിനുശേഷം മറ്റൊരു ഹിന്ദുത്വ കോട്ടയായി ബിജെപിയും ആർഎസ്എസും കരുതുന്ന മധ്യപ്രദേശിലെ ചരിത്രവിജയം ബി ജെപി യെ സംബന്ധിച്ചടത്തോളം വലിയ നേട്ടമാണ്.  കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്ന 2018 മുതൽ 15 മാസത്തെ ഇടവേള ഒഴികെ രണ്ട് പതിറ്റാണ്ടായി ബി ജെ പി  അധികാരത്തിലിരിക്കുന്ന മധ്യപ്രദേശിൽ ഭരണവിരുദ്ധ വികാരത്തെ മറികടന്ന്  വിജയം ബി ജെ പിക്കൊപ്പമായി.

ചൗഹാൻ ഭരണത്തിനെതിരായ വികാരം മുതലെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കോൺഗ്രസിന് അധികാരത്തിലേക്കെത്താമെന്ന പ്രതീക്ഷ പരാജയപ്പെട്ടു. 

ബി.ജെ.പി നേതാക്കൾ പറയുന്നതനുസരിച്ച്, നവംബർ 17 ന് വോട്ടെടുപ്പിന് നാല് ആഴ്ചകൾക്ക് മുമ്പാണ് പാർട്ടിയിൽ നിന്ന് ശക്തമായ മുന്നേറ്റം ഉണ്ടായത്. “ഇത് ഒരു സർജിക്കൽ സ്‌ട്രൈക്ക് പോലെയായിരുന്നു, ഞങ്ങളുടെ സംഘടനാ ശക്തിയും "പടയൊരു"ക്കാനുള്ള ശേഷിയും അതിന് സഹായകമായി,”എന്ന് മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തവരിൽ ഉൾപ്പെടുന്ന ഒരു ബിജെപി നേതാവ് പറഞ്ഞു. മധ്യപ്രദേശിൽ മോദി ക്യാംപെയിന്  നേതൃത്വം നൽകിയപ്പോൾ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

Advertisment

മുഖ്യമന്ത്രിയായ ശിവരാജ് സിങ് ചൗഹാനെ ഒഴിവാക്കി നിർത്തിയാണ് ബി ജെ പിയുടെ കേന്ദ്ര  നേതാക്കളാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ ജൻ ആശിർവാദ് യാത്ര നയിച്ചത് . മുഖ്യമന്ത്രിക്കെതിരായ വിരുദ്ധ വികാരം ഉണ്ടായിരുന്നിട്ടും, സ്ത്രീകൾക്കിടയിൽ ജനപ്രിയമായ അദ്ദേഹത്തിന്റെ പദ്ധതികളെ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനുള്ള നടപടികൾ ബി ജെ പി  സ്വീകരിച്ചു. “കഴിഞ്ഞ ഏതാനും ആഴ്ചകളായി, ഈ തിരഞ്ഞെടുപ്പിനെ നേരിടാൻ പ്രവർത്തകരെ എത്തിക്കാനും കോൺഗ്രസിൽ നിന്ന് വിജയം തട്ടിയെടുക്കാനും ഞങ്ങൾ ഞങ്ങളുടേതായ രാഷ്ട്രീയ തന്ത്രങ്ങളും മൈക്രോ മാനേജ്മെന്റും ആവിഷ്കരിച്ചു,” ബി ജെ പിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്‌ക്കരിച്ചവരിൽ ഉൾപ്പെടുന്ന മറ്റൊരു മുതിർന്ന നേതാവ് പറഞ്ഞു.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ 2018-ലെയും ഈ തിരഞ്ഞെടുപ്പും തമ്മിലുള്ള വ്യത്യാസം തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കേഡറിന്റെ സജീവമായ ഇടപെടലാണ്. 2018 ലെ പരാജയത്തിന് ശേഷം അതിന്റെ അടിത്തറ സംഘടനയെ പുനർനിർമ്മിക്കാനും പുതുരക്തം കൊണ്ടുവരാനും സംഘടനയെ ശക്തിപ്പെടുത്തുന്നതിനും  പ്രക്രിയ ശക്തിപ്പെടുത്തുന്നതിനും അത് സമയവും വിഭവങ്ങളും ചെലവഴിച്ചു. ഇങ്ങനെ മുൻ ബി ജെ പി അധ്യക്ഷൻ കുശാഭാവു താക്കറെ സംഘടന കെട്ടിപ്പടുത്ത മധ്യേന്ത്യയിലെ ബി ജെ പിയുടെ  പ്രധാന കേന്ദ്രം കേഡറായിരുന്നു.

കോൺഗ്രസ് പരാജയപ്പെട്ടത് എന്തുകൊണ്ട്?

സംഘടനാ ശക്തിയുടെ അഭാവം മൂലമാണ് കോൺഗ്രസ് നേരിടുന്ന പ്രശ്നമെന്ന്  ബിജെപി നേതാവ് പറഞ്ഞു. “ഉദാഹരണത്തിന്, പോളിങ് ദിവസം, ഞങ്ങളുടെ 90% ബൂത്ത് കമ്മിറ്റികളും രാവിലെ 8.30 ന് പ്രവർത്തിച്ചു, കോൺഗ്രസ് 9.30 ന് പോലും അവരുടെ ബൂത്തുകൾ സജ്ജമാക്കാൻ പാടുപെടുകയായിരുന്നു. ആദ്യ പകുതിയിൽ തന്നെ ഉയർന്ന ശതമാനം വോട്ടിങ് ശതമാനം ഉണ്ടായത് ഞങ്ങളുടെ പ്രവർത്തനം മൂലമാണ്,” അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 76 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി.

സംസ്ഥാന ഭരണത്തിനെതിരായ വികാരമാണ് തുടക്കത്തിൽ ബിജെപിക്ക് എതിരായ ഘടകമെന്ന് സമ്മതിച്ച നേതാവ്, കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ്  തോമർ, പ്രഹ്ലാദ് പട്ടേൽ, ഫഗ്ഗൻ സിങ്  കുലസ്‌തെ, ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയഎന്നിവരുൾപ്പെടെ നിരവധി ഉന്നത നേതാക്കളെയും എംപിമാരെയും മത്സരിപ്പിക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ നീക്കം അനുകൂലമായി. തിരഞ്ഞെടുപ്പിന് ശേഷം ഇവരിൽ ആരെങ്കിലും ബിജെപിയുടെ മുഖമാകുമെന്ന പ്രതീതി വോട്ടർമാർക്ക് നൽകി.

രാജസ്ഥാനും ഛത്തീസ്ഗഡും

ഈ രണ്ട് സംസ്ഥാനങ്ങളിലും ഭരണത്തിലിരുന്ന കോൺഗ്രസിനെ അധികാരത്തിൽ നിന്നൊഴിവാക്കുന്നതിൽ ബി ജെ പി വിജയിച്ചു.

മോദിയും അദ്ദേഹത്തിന്റെ ജനപ്രീതിയും ബി ജെ പിയുടെ  തിരഞ്ഞെടുപ്പ് പോരാട്ടത്തിലെ  അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ആയുധമായി നിലകൊള്ളുമ്പോൾ, കോൺഗ്രസ് സർക്കാരനെതിരയുള്ള പ്രീണനനയാരോപണവും ജനസംഖ്യയുടെ 90% ത്തിലധികം ഹിന്ദുക്കളുള്ള ഒരു സംസ്ഥാനത്ത് ബി ജെ പിയെ സഹായിച്ചതായി കാണാം. സംസ്ഥാന നേതൃത്വത്തെക്കുറിച്ച് വ്യക്തതയില്ലാത്തതിനാൽ ബി ജെ പിക്കുണ്ടായ തിരിച്ചടിയെ, അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള കടുത്ത  അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള പ്രചാരണത്തിലൂടെ പാർട്ടി അതിനെ പ്രതിരോധിച്ചു.

അതിനിടെ, ഛത്തീസ്ഗഢിൽ കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാന ഘടകത്തിന്റെ സ്ഥിതി മോശമായിരിന്നിട്ടും ബി ജെ പി “ഗംഭീരമായ” പ്രകടനം കാഴ്ചവെച്ചതെന്ന് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി. പാവപ്പെട്ട കുടുംബങ്ങൾക്ക് 500 രൂപ നിരക്കിൽ പാചക വാതക സിലിണ്ടർ, വിവാഹിതരായ സ്ത്രീകൾക്ക് പ്രതിവർഷം 12,000 രൂപ ധനസഹായം എന്നിവ ഉൾപ്പെടെ നവംബർ ഏഴിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിന് നാല് ദിവസം മുമ്പ് ബിജെപി അവതരിപ്പിച്ച വാഗ്ദാനങ്ങളാണ് ഇവിടെ ബിജെപിയെ വിവാദത്തിലാക്കിയത്. . വാഗ്ദാനങ്ങളോട് തൽക്ഷണം നല്ല പ്രതികരണമാണ് ഉണ്ടായതെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. അവ പ്രധാനമന്ത്രി മോദിയുടെ വാഗ്ദാനങ്ങളായതിനാൽ ജനങ്ങൾ അവ വിശ്വസിക്കുന്നു,” ഒരു കേന്ദ്രമന്ത്രി പറഞ്ഞു.

ഈ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അധികാരമെന്ന ലക്ഷ്യത്തിലെത്താൻ കഴിയാതെ പോയത് എന്ന മൈനസ് പോയിന്റ് തെലങ്കാനയിലെ പ്രകടനമായിരിക്കും, അതിശക്തമായ പ്രചാരണവും 2019 മുതൽ അടിത്തറയിട്ടിട്ടും തെലങ്കാനയിൽ അധികാരത്തിലെത്താനായില്ല. എന്നാൽ, മുൻവർഷത്തേക്കൾ നില മെച്ചപ്പെടുത്തകയും സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനും സാധിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായില്ല.  തെലങ്കാനയിലെ ബിജെപിയുടെ തന്ത്രത്തിൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിനാണ്  മുൻഗണന നൽകിയതെന്ന് സംസ്ഥാന ഘടകത്തിന്റെ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന നേതാക്കൾ പറഞ്ഞു.

Narendra Modi Bjp Indian National Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: