scorecardresearch

ജയിലിന്റെ ചുമതലയുള്ള മന്ത്രി തന്നെ ജയിലിലായ അവസ്ഥ, ലോകത്ത് ഒരാൾക്കും ഇത്രയും ഭാഗ്യമുണ്ടാവില്ല എന്ന് അമിത് ഷാ

"അഞ്ച് മിനിറ്റ് മുമ്പ് ഞാൻ ജയിൽ മന്ത്രിയായിരുന്നു, അഞ്ച് മിനിറ്റിന് ശേഷം ജയിലിലെ തടവുകാരിൽ ഒരാളായി. അപൂർവ്വമായി മാത്രമേ ഒരാൾക്ക് ഇത്തരമൊരു വിധി ഉണ്ടാകുകയുള്ളൂ. ഈ ലോകത്ത് ഒരാൾക്കും ദൈവം ഇത്രയും ഭാഗ്യം നൽകില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

"അഞ്ച് മിനിറ്റ് മുമ്പ് ഞാൻ ജയിൽ മന്ത്രിയായിരുന്നു, അഞ്ച് മിനിറ്റിന് ശേഷം ജയിലിലെ തടവുകാരിൽ ഒരാളായി. അപൂർവ്വമായി മാത്രമേ ഒരാൾക്ക് ഇത്തരമൊരു വിധി ഉണ്ടാകുകയുള്ളൂ. ഈ ലോകത്ത് ഒരാൾക്കും ദൈവം ഇത്രയും ഭാഗ്യം നൽകില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

author-image
WebDesk
New Update
Amit Shah Book Release

Nirupam Nanavaty (extreme left) felicitates Amit Shah at Rupayatan, in Junagadh on Saturday. Express photo

Amit-Shah: 'സി.ബി.ഐ മുഖേന' കോൺഗ്രസ് തനിക്കെതിരെ കേസെടുത്ത് 'ജയിലിൽ ഇട്ട'തിനെ തുടർന്ന് പ്രമുഖ അഭിഭാഷകൻ നിരുപം നാനാവതി തന്റെ കേസ് ഏറ്റെടുത്ത് 'സുപ്രീം കോടതിയിൽ വിജയിപ്പിച്ചു' എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് ഏറ്റുമുട്ടൽ കേസിന്റെ പേര് പരാമർശിക്കാതെയാണ് അദ്ദേഹം ഇത് പറഞ്ഞത്. 'ശ്രീ ദിവ്യകാന്ത് നാനാവതി: ഭുലേ തേ പഹേല' എന്ന ഗുജറാത്ത് മുൻ നിയമമന്ത്രി ദിവ്യകാന്ത് നാനാവതിയെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പ് പ്രകാശനം ചെയ്ത ശേഷം ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് ഷാ അനുസ്മരിച്ചു,. ജയിലുകളുടെ ചുമതലയുള്ള ഹോം മിനിസ്റ്റർ ആയിരുന്ന താൻ ജയിലിൽ തടവുകാരിൽ ഒരാളായി തീർന്നു എന്ന് അദ്ദേഹം പറഞ്ഞു. 

Advertisment

"കോൺഗ്രസ് സിബിഐ മുഖേന എനിക്കെതിരെ കേസെടുത്ത് ജയിലിലടച്ചു. അത് എനിക്ക് ബുദ്ധിമുട്ടുള്ള സമയമായിരുന്നു. അഞ്ച് മിനിറ്റ് മുമ്പ് ഞാൻ ജയിൽ മന്ത്രിയായിരുന്നു, അഞ്ച് മിനിറ്റിന് ശേഷം ജയിലിലെ തടവുകാരിൽ ഒരാളായി,” ഷാ പറഞ്ഞു.

“അപൂർവ്വമായി മാത്രമേ ഒരാൾക്ക് ഇത്തരമൊരു വിധി ഉണ്ടാകുകയുള്ളൂ. ഈ ലോകത്ത് ഒരാൾക്കും ദൈവം ഇത്രയും ഭാഗ്യം നൽകില്ല. പക്ഷേ എനിക്കത് കിട്ടി,” അദ്ദേഹം കൂട്ടിച്ചേർത്തു.

തുളസിറാം പ്രജാപതിയുടെ വ്യാജ ഏറ്റുമുട്ടൽ ഉൾപ്പെടെയുള്ള രണ്ട് ഏറ്റുമുട്ടൽ കേസുകളിൽ തന്നെ വാദിക്കാൻ സഹായിച്ചത് ഗുജറാത്തിലെ ഉന്നത അഭിഭാഷകരിൽ ഒരാളും ദിവ്യകാന്തിന്റെ മകനുമായ നിരുപമായിരുന്നുവെന്ന് ഷാ പറഞ്ഞു.

Advertisment

തന്റെ അറസ്റ്റിന് ശേഷം, ക്രിമിനൽ നിയമം അറിയാവുന്ന ഗുജറാത്തിലെ നല്ല അഭിഭാഷകരുടെ പേരുകൾ ചില അഭിഭാഷക സുഹൃത്തുക്കൾ ചർച്ച ചെയ്യുകയായിരുന്നു.  

"സ്വാഭാവികമായും നിരുപംഭായിയുടെ പേര് ചർച്ചയിൽ ഇടംപിടിച്ചു. എന്നാൽ, നിരുപംഭായി കോൺഗ്രസ് ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്, കോൺഗ്രസ് നേതാവായിരുന്നു, കോൺഗ്രസ് പശ്ചാത്തലവും ഉണ്ടെന്നാണ് ഞങ്ങൾ രണ്ട്-മൂന്ന് പേർ ചർച്ച ചെയ്തിരുന്നത്. ഈ കേസ് അദ്ദേഹം ഏറ്റെടുക്കുമോ? എല്ലാവരും പ്രതികൂലമായാണ് പ്രതികരിച്ചത്. അദ്ദേഹം ഏറ്റെടുക്കില്ല എന്ന് തന്നെയാണ് എന്റെ മനസ്സും പറഞ്ഞത്. പക്ഷേ, അപ്പോൾ ഞാൻ ചിന്തിച്ചു, അന്വേഷിക്കുന്നതിൽ എന്താണ് ദോഷം? ചോദിക്കണം എന്ന് തോന്നി. അതിനാൽ, എനിക്ക് വേണ്ടി ഒരു സുഹൃത്ത് അദ്ദേഹത്തോട് സംസാരിച്ചു, ഞങ്ങളെ അത്ഭുതപ്പെടുത്തി കൊണ്ട്, നിരുപംഭായി കേസ് ഏറ്റെടുക്കാൻ സമ്മതിച്ചു... എന്ന് മാത്രമല്ല, പോരാടുകയും സുപ്രീം കോടതിയിൽ വിജയിക്കാൻ സഹായിക്കുകയും ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു കോൺഗ്രസുകാരനായതിനാൽ തന്നെ കേസിൽ തെറ്റായി ഉൾപ്പെടുത്തിയെന്ന് നിരുപത്തിന് അറിയാമായിരുന്നു, അത് കൊണ്ടാണ് നിരുപം തന്റെ കേസ് പോരാടാൻ സമ്മതിച്ചത്. മുതിർന്ന അഭിഭാഷകനെ അഭിനന്ദിച്ചുകൊണ്ട് ഷാ പറഞ്ഞു.

“ഞങ്ങൾ ഒന്നിച്ചു ഭക്ഷണം കഴിച്ചിരുന്ന ഡൽഹി ഹോട്ടലിന്റെ പേര് ഞാൻ മറന്ന് പോയി. അവിടെ വച്ച് ഞാൻ അദ്ദേഹത്തോട് എന്റെ കേസ് ഏറ്റെടുക്കാൻ ഉള്ള കാരണം ചോദിച്ചു, അദ്ദേഹം പറഞ്ഞു, എന്റെ കോൺഗ്രസിലെ സുഹൃത്തുക്കൾ നിങ്ങളെ കുടുക്കിയതായി എനിക്കറിയാം... ഇതാണ് ഞാൻ കേസിൽ ഇടപെടാൻ ഉള്ള കാരണം..." വേദിയിൽ നിരൂപമിനെ സാക്ഷിയാക്കി ഷാ പറഞ്ഞു.

“പ്രൊഫഷണലിസത്തിന് ഇതിലും വലിയ ഉദാഹരണം മറ്റൊന്നില്ല,” തന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ രണ്ട് ദിവസത്തെ പര്യടനത്തിനെത്തിയ ഷാ പറഞ്ഞു.

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ 2010 ജൂലൈയിലാണ് അമിത് ഷായെ സിബിഐ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് രണ്ട് ദിവസം മുമ്പ് മോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാരിലെ സഹമന്ത്രി സ്ഥാനം ഒഴിഞ്ഞ ഷായ്‌ക്കെതിരെ സിബിഐ കൊലപാതകക്കുറ്റം ചുമത്തി.

പിന്നീട് സൊഹ്‌റാബുദ്ദീന്റെ ഏറ്റുമുട്ടലിന് സാക്ഷിയായ തുളസിറാം പ്രജാപതിയുടെ വ്യാജ ഏറ്റുമുട്ടലിലിലും ഷാക്കെതിരെ കുറ്റം ചുമത്തി. 2014 ഡിസംബറിൽ മുംബൈയിലെ പ്രത്യേക സിബിഐ കോടതി ഷായെ വെറുതെ വിട്ടു. കോടതി വിധിയിൽ ഷായ്‌ക്കെതിരെ തെളിവില്ല.

ജുനഗഢിൽ നിന്ന് രണ്ടു തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ദിവ്യകാന്തിന്റെ മൂത്ത മകനാണ് നിരുപം, ജുനഗഡ് മുനിസിപ്പാലിറ്റി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 1970-കളിൽ ദിവ്യകാന്ത് ഗുജറാത്ത് നിയമമന്ത്രിയായിരുന്നപ്പോൾ നിരുപം 1980-കളിൽ സംസ്ഥാന കോൺഗ്രസ് ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Read in IE: Amit Shah: After CBI booked me, I became prisoner from minister instantly, a Congress lawyer fought my case

Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: