scorecardresearch

ഭൂരിപക്ഷത്തിന് അവരുടെ വഴിയുണ്ടാകും, ജനാധിപത്യത്തിൽ ന്യൂനപക്ഷത്തിന് അവരുടെ അഭിപ്രായം ഉണ്ടായിരിക്കണമെന്ന് ചീഫ് ജസ്റ്റിസ്

ജനാധിപത്യത്തിൽ എല്ലാ പൗരന്മാർക്കും സ്വാതന്ത്ര്യം ലഭിക്കണമെങ്കിൽ, രാജ്യം ജന സംഖ്യാപരമായതോ സാമൂഹിക ന്യൂനപക്ഷമോ ആയ ദുർബ്ബല ജനവിഭാഗങ്ങളുടെ പക്ഷത്തായിരിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്

ജനാധിപത്യത്തിൽ എല്ലാ പൗരന്മാർക്കും സ്വാതന്ത്ര്യം ലഭിക്കണമെങ്കിൽ, രാജ്യം ജന സംഖ്യാപരമായതോ സാമൂഹിക ന്യൂനപക്ഷമോ ആയ ദുർബ്ബല ജനവിഭാഗങ്ങളുടെ പക്ഷത്തായിരിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്

author-image
WebDesk
New Update
CJI Chandrachud at Dehradun

ഫൊട്ടോ: എഎന്‍ഐ


ജനാധിപത്യത്തിൽ എല്ലാ പൗരന്മാർക്കും സ്വാതന്ത്ര്യം ലഭിക്കണമെങ്കിൽ, രാജ്യം ജനസംഖ്യാപരമായതോ സാമൂഹിക ന്യൂനപക്ഷമോ ആയ ദുർബ്ബല ജനവിഭാഗങ്ങളുടെ പക്ഷത്തായിരിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.  ഭൂരിപക്ഷത്തിന് എന്നും അതിന്റെ വഴിയുണ്ടാകുമെന്നും "ന്യൂനപക്ഷത്തിന് അവരുടെ അഭിപ്രായം ഉണ്ടായിരിക്കണം." എന്നും അദ്ദേഹം പറഞ്ഞു.

Advertisment

ഡെറാഡൂണിൽ ‘ജനാധിപത്യം, സംവാദം, വിയോജിപ്പ്’ എന്ന വിഷയത്തിൽ  ജസ്റ്റിസ് കേശവ് ചന്ദ്ര ധൂലിയ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാജ്യം  ന്യൂനപക്ഷത്തിനൊപ്പം നിൽക്കണമെന്ന് താൻ ഊന്നിപ്പറയുന്നത് ഭൂരിപക്ഷ ഭരണമെന്ന ജനാധിപത്യ തത്വത്തിന് വിരുദ്ധമാണെന്ന് ആദ്യം തോന്നിയേക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. “കേവലം ഭൂരിപക്ഷ ഭരണത്തിന്  പല തരത്തിലുള്ള ഗവൺമെന്റുകൾക്കും സ്ഥാപിക്കാൻ കഴിയും. ഒരു രാജ്യത്ത് എല്ലാ പൗരന്മാർക്കും പങ്കെടുക്കാൻ കഴിയുന്ന ധാർമ്മിക പദവിയും അതിന്റെ തീരുമാനങ്ങൾ എടുക്കുന്നതിലെ സമവായവുമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം.ഒരു ജനാധിപത്യത്തിൽ, ഭൂരിപക്ഷത്തിന് അതിന്റെ വഴിയുണ്ടാകും, എന്നാൽ ന്യൂനപക്ഷത്തിന് അവരുടെ അഭിപ്രായം ഉണ്ടായിരിക്കണം," അദ്ദേഹം പറഞ്ഞു.

ഒരു സംവിധാനം തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ട്, അത് ഭരിക്കപ്പെടുന്നവരുടെ ഏറ്റവും മികച്ച താൽപ്പര്യത്തിന് അനുസൃതമായി അത പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. "ജനാധിപത്യം കുഴഞ്ഞുമറിഞ്ഞതും അപൂർണ്ണവുമാണ്, എന്നാൽ അതിൽ അന്തർലീനമായി തന്നെ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുണ്ട്."

Advertisment

സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഉയർത്തിപ്പിടിക്കുന്നില്ലെങ്കിൽ അധികാരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ  വോട്ടിങ്ങിനും ഭരണത്തിനുമായി നടത്തിയ അഭ്യർത്ഥന “ജനാധിപത്യ പരീക്ഷണ”ത്തിലെ അപൂർണ്ണമായ ശ്രമമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

"അത് രണ്ടു തരത്തിൽ നടപ്പാക്കാം - ആദ്യം, ജനാധിപത്യ പ്രവർത്തനങ്ങൾ നടത്തുന്ന ശക്തമായ സ്ഥാപനങ്ങൾ, രണ്ടാമത്, തീരുമാനമെടുക്കൽ പ്രക്രിയയിൽ പക്ഷപാതവും അനീതിയും തടയുന്ന നടപടിക്രമ ഉറപ്പുകൾ നടപ്പാക്കുന്നതിലൂടെ," ചീഫ് ജസ്റ്റിസ്  പറഞ്ഞു.

"ഇതിന് പുറമെ, ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് വ്യത്യസ്ത അഭിപ്രായങ്ങളും സിവിൽ സൊസൈറ്റി സംഘടനകളും തമ്മിലുള്ള നിരന്തരമായ സംഭാഷണം ജനാധിപത്യത്തിന് ആവശ്യമാണ്."

അസമത്വത്തിന്റെ അനാദരവ് പലപ്പോഴും ഒരു നയത്തിന്റെയോ നിയമത്തിന്റെയോ രൂപത്തിലല്ല, മറിച്ച് മതം, ജാതി, ലിംഗഭേദം അല്ലെങ്കിൽ ലൈംഗിക ആഭിമുഖ്യം എന്നിവ കാരണം ജോലിസ്ഥലത്തെ അനൗപചാരിക  ഒത്തുചേരലുകളിൽ നിന്നോ സ്കൂളിലെയും സർവകലാശാലകളിലെയും സാമൂഹിക ഗ്രൂപ്പുകളിൽ നിന്നോ ഒഴിവാക്കപ്പെടുന്നതിലൂടെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പങ്കാളിത്ത ജനാധിപത്യം "ജനാധിപത്യത്തെ അതിന്റെ ഭൂരിപക്ഷ പ്രേരണകളിൽ നിന്ന് മോചിപ്പിക്കുന്നു" എന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

ജനാധിപത്യത്തിൽ അതിന്റെ പ്രസക്തി "നമ്മുടെ യാഥാർത്ഥ്യങ്ങളുടെ അസുഖകരമായ വശങ്ങളുമായി ചർച്ച ചെയ്യുന്നതിലാണ്. ഒരു ജനാധിപത്യത്തിന് അതിന്റെ എല്ലാ ജനങ്ങളുടെയും ആവശ്യങ്ങൾക്ക് ചുറ്റുമുള്ള വ്യവഹാരങ്ങൾ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ, അത് അതിന്റെ വാഗ്ദാനങ്ങളിൽ പരാജയപ്പെടും.  അതിനാൽ അവരുടെ വിയോജിപ്പ് പരിഹരിക്കാൻ, ജനാധിപത്യ സംവിധാനം അവരെ കേൾക്കുന്നതിൽ നിന്ന് ആരംഭിക്കണം. " എന്ന്  അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 

“പൗരന്മാർക്കിടയിലെ സാമൂഹിക സൗഹാർദം ജനാധിപത്യത്തിന് ഒരു മുൻവ്യവസ്ഥയാണെങ്കിലും, വിയോജിപ്പുകൾ സ്വതന്ത്രമായി പ്രകടിപ്പിക്കാവുന്ന വ്യവസ്ഥകൾ നീക്കം ചെയ്തുകൊണ്ട് അത് നിർമ്മിക്കാനാവില്ല. വിയോജിപ്പുകളാണ്, വിമതരാണ്, ജനാധിപത്യത്തിന്റെ അവസ്ഥയെ കുറിച്ചും നിർവഹണത്തെ കുറിച്ചും  നമ്മെ അറിയിക്കുന്നത്. അതിനാലാണ്  ഒരു സമൂഹം പലപ്പോഴും അതിലെ ഏറ്റവും വലിയ വിമതരാലാണ് അറിയപ്പെടുന്നത്,” ചീഫ് ജസ്റ്റിസ്  ചന്ദ്രചൂഡ് പറഞ്ഞു.

Democracy Chief Justice Of India Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: