scorecardresearch

ഓരോ ബൂത്തിലും 51 ശതമാനം വോട്ട് വിഹിതം പിടിക്കണം, മധ്യപ്രദേശിൽ വിജയം കണ്ട അമിത് ഷായുടെ തന്ത്രം

എല്ലാ ഞായറാഴ്ചകളിലും ബൂത്ത് പ്രവർത്തകർ പ്രധാനമന്ത്രിയുടെ 'മൻ കി ബാത്ത്' കേൾക്കുകയും ആപ്പിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും വേണം

എല്ലാ ഞായറാഴ്ചകളിലും ബൂത്ത് പ്രവർത്തകർ പ്രധാനമന്ത്രിയുടെ 'മൻ കി ബാത്ത്' കേൾക്കുകയും ആപ്പിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും വേണം

author-image
WebDesk
New Update
PM Narendra Modi, Union Minister Amit Shah, Rajnath Singh and party president JP Nadda

Express Photo by Tashi Tobgyal

ഞായറാഴ്ച മധ്യപ്രദേശിൽ ബിജെപി മികച്ച വിജയം നേടിയതിന് ശേഷം, ആവേശഭരിതരായ പാർട്ടി പ്രവർത്തകർ മദ്ധ്യപ്രദേശ് ബിജെപി അധ്യക്ഷൻ വി ഡി ശർമ്മയെ ചുമലിലേറ്റിയാണ് വീട്ടിലേക്ക് കൊണ്ടു പോയത്. നിരവധി പാർട്ടി നേതാക്കൾ കോൺഗ്രസിലേക്ക് ചാടിയതിനെത്തുടർന്ന് മാസങ്ങളോളം റിസീവിങ് എൻഡിൽ ആയിരുന്ന ശർമ്മയുടെ വിജയയാത്രയായിരുന്നു അത്.

Advertisment

ആഘോഷങ്ങൾ തുടരുന്നതിനിടെ ശർമ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാർട്ടിയുടെ മുതിർന്ന നേതാവ് അമിത് ഷായുടെയും പ്ലക്കാർഡ് വീശി. ബിജെപി വിജയത്തിന് പിന്നിൽ എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു - തങ്ങൾ വിജയിക്കുമെന്ന് കോൺഗ്രസ് കരുതിയ ഒരു തിരഞ്ഞെടുപ്പിൽ പാർട്ടി എങ്ങനെ തിരിച്ചടിച്ചു എന്ന് അദ്ദേഹം വിവരിച്ചു.

"40 ലക്ഷം ബൂത്ത് ലെവൽ പ്രവർത്തകർ പിന്തുടർന്നത് അമിത് ഷായുടെ തന്ത്രം. അതിന്റെ ഫലമാണിത്. സംസ്ഥാനത്തെ ഓരോ ബൂത്തിലും 51 ശതമാനം വോട്ട് വിഹിതം നേടുകയെന്ന ദൗത്യമാണ് അമിത് ഷാ ജി നൽകിയത്. സംസ്ഥാനത്തെ 64,523 ബൂത്തുകളിൽ ഞങ്ങളുടെ പ്രവർത്തകർ വിശ്രമമില്ലാതെ പ്രവർത്തിക്കുകയും ആ ലക്ഷ്യത്തിലെത്താൻ ഞങ്ങളെ സഹായിക്കുകയും ചെയ്തു," ശർമ്മ പറഞ്ഞു.

തിരിച്ചു വരവിന് തയ്യാറെടുക്കാൻ ബിജെപിക്ക് ഒരു വർഷത്തിലേറെ സമയമെടുത്തു, പാർട്ടി നിശബ്ദമായി ബൂത്ത് ലെവൽ പ്രവർത്തകരുടെ ഒരു സൈന്യത്തെ രൂപീകരിച്ചു, അവർ ഷായുടെ പദ്ധതി നടപ്പിലാക്കുകയും കോൺഗ്രസിനെ പരാജയപ്പെടുത്തുകയും ചെയ്തു.

Advertisment

2022 ജനുവരിയിൽ, കുറഞ്ഞത് 96 ശതമാനം മണ്ഡലങ്ങളിലും ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കാൻ പാർട്ടി പദ്ധതി തയ്യാറാക്കി. പാർട്ടി പ്രവർത്തകൻ കുശാഭൗ താക്കറെയുടെ ശതാബ്ദി ആഘോഷത്തിനിടെയായിരുന്നു ഇത്.

“ഞങ്ങളുടെ എല്ലാ ബൂത്ത് ലെവൽ പ്രവർത്തകരുടെയും ചിത്രങ്ങൾ ഞങ്ങൾ ഡിജിറ്റൈസ് ചെയ്തു, കൂടാതെ ബൂത്ത് തലത്തിലുള്ള ജോലികളെക്കുറിച്ചും ഞങ്ങളുടെ പദ്ധതികളുടെ ഗുണഭോക്താക്കളെ ബന്ധപ്പെടുന്നതിനുള്ള തന്ത്രങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു,” സംസ്ഥാന ബിജെപി സെക്രട്ടറി രജനീഷ് അഗർവാൾ പറഞ്ഞു.

“ഞങ്ങളുടെ സ്കീമുകളുടെ ഗുണഭോക്താക്കളുമായി ഞങ്ങൾ സമ്പർക്കം സ്ഥാപിച്ചു, പ്രത്യേകിച്ച് എസ്‌സി, എസ്ടി, മറ്റ് കമ്മ്യൂണിറ്റികൾ. ഞങ്ങളുടെ പദ്ധതികളെക്കുറിച്ച് അവരെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു... ഇതിൽ അക്ഷരാർത്ഥത്തിൽ ഞങ്ങൾ മാൻ ടു മാൻ ഇടപെടലാണ് നടത്തിയത്. അവർ ബൂത്തിൽ (വോട്ട് ചെയ്യാൻ) പോകുമ്പോൾ ഞങ്ങളുടെ പദ്ധതികൾ അവർ ഓർക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു,” അദ്ദേഹം പറഞ്ഞു.

"ഡിജിറ്റൈസേഷനും സഹായിച്ചു, സംസ്ഥാന നേതൃത്വം തൊഴിലാളികളുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നു,” അഗർവാൾ പറഞ്ഞു.

"ബിജെപി സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പട്ടിക സമാഹരിച്ച് ഗ്രാമങ്ങൾ, വാർഡുകൾ എന്നിങ്ങനെ തിരിച്ച് നഗരങ്ങളിൽ വിതരണം ചെയ്യുകയും ബൂത്ത് പ്രവർത്തകർക്ക് ലഭ്യമാക്കുകയും ചെയ്തു," അദ്ദേഹം പറഞ്ഞു.

"കോൺഗ്രസ് അതിന്റെ തിരഞ്ഞെടുപ്പ് സ്വകാര്യ ഏജൻസികൾക്ക് ഔട്ട്സോഴ്സ് ചെയ്തു, ഗ്രാസ് റൂട്ടിലുള്ള പ്രവർത്തകർ ഇല്ലായിരുന്നു," അദ്ദേഹം പറഞ്ഞു.

തുടർന്ന് മാർച്ചിൽ പാർട്ടി പ്രത്യയശാസ്ത്ര പരിശീലന ശിൽപശാലകൾ നടത്തി. 2018ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് നഷ്ടമുണ്ടാക്കിയ ഘടകമായി, ഗ്രൗണ്ട് ലെവൽ പ്രവർത്തകർക്കിടയിൽ നിലനിൽക്കുന്ന ഉത്സാഹമില്ലായ്മയെക്കുറിച്ച് ഫീഡ്‌ബാക്ക് ഉണ്ടായിരുന്നു. ഒന്നിലധികം പരിശീലന കോഴ്‌സുകളിൽ 'നേഷൻ ഫസ്റ്റ്' എന്ന ആശയത്തെക്കുറിച്ച് ബൂത്ത് ലെവൽ പ്രവർത്തകർക്ക് പറഞ്ഞു കൊടുത്തു.

“അയോധ്യയും രാമക്ഷേത്രവും പ്രവർത്തകരെ മൊബിലൈസ് ചെയ്യാൻ സഹായിച്ച വിഷയങ്ങളായിരുന്നു, എന്നാൽ ബിജെപി എവിടേക്കാണ് പോകുന്നതെന്ന് അവർക്ക് ശരിയായ ധാരണ ആവശ്യമാണ്. ആശയപരമായ വിഷയങ്ങൾ അവർ മനസ്സിലാക്കേണ്ടതായിരുന്നു. ഇത് അവരിൽ ഇൻസ്റ്റിൽ ചെയ്തു. എല്ലാ ഞായറാഴ്ചകളിലും ബൂത്ത് പ്രവർത്തകർ പ്രധാനമന്ത്രിയുടെ 'മൻ കി ബാത്ത്' കേൾക്കുകയും ആപ്പിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും വേണം,"ഒരു മുതിർന്ന ബിജെപി നേതാവ് പറഞ്ഞു, 

Read Here: To win, 40 lakh booth workers followed Amit Shah’s strategy: MP bjp chief

Bjp Assembly Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: