scorecardresearch

തീവ്രചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ പേമാരി; ചെന്നൈയിൽ നാളെയും പൊതു അവധി

ചെന്നൈയിൽ നാളെയും നാല് ജില്ലകളിൽ പൊതു അവധി നൽകിയിട്ടുണ്ട്. തമിഴ്നാട്ടിൽ മഴക്കെടുതിയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ ഇതുവരെ നാല് പേർ മരിച്ചിട്ടുണ്ട്. മിഷോങ് തീവ്ര ചുഴലിക്കാറ്റായി മാറിയത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.

ചെന്നൈയിൽ നാളെയും നാല് ജില്ലകളിൽ പൊതു അവധി നൽകിയിട്ടുണ്ട്. തമിഴ്നാട്ടിൽ മഴക്കെടുതിയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ ഇതുവരെ നാല് പേർ മരിച്ചിട്ടുണ്ട്. മിഷോങ് തീവ്ര ചുഴലിക്കാറ്റായി മാറിയത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.

author-image
WebDesk
New Update
car flood | chennai

ഫൊട്ടോ: സ്ക്രീൻഗ്രാബ്

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ് തീവ്ര ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെ നിരവധി താഴ്ന്ന പ്രദേശങ്ങളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ചെന്നൈയിൽ നാളെയും നാല് ജില്ലകളിൽ പൊതു അവധി നൽകിയിട്ടുണ്ട്.

Advertisment

തമിഴ്നാട്ടിൽ മഴക്കെടുതിയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ നാല് പേർ ഇതുവരെ മരിച്ചിട്ടുണ്ട്. രാവിലെ മതിൽ തകർന്നു വീണ് രണ്ട് പേർ മരിച്ചിരുന്നു. പുതുച്ചേരിയിൽ തീരദേശ മേഖലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. മിഷോങ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറിയത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.

ചെന്നൈ വിമാനത്താവളം ഇന്ന് അർദ്ധരാത്രി വരെ അടച്ചിടും

ചെന്നൈ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം രാത്രി മുതൽ 25 സെന്റീമീറ്റർ മഴയാണ് ലഭിച്ചത്. വിമാനത്താവളം ഇന്ന് അർദ്ധരാത്രി വരെ അടച്ചിടും. ചെന്നൈയിൽ ഇറങ്ങേണ്ട 32 വിമാനങ്ങൾ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് ജില്ലകളിൽ ചുഴലിക്കാറ്റിനെ തുടർന്ന് തിങ്കളാഴ്ച കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് ചീഫ് സെക്രട്ടറി ശിവദാസ് മീണ ഞായറാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

Advertisment

ചെന്നൈ വിമാനത്താവളത്തിലും വെള്ളം കയറിയതിനാൽ ഇവിടം അടച്ചിട്ടിരിക്കുകയാണ്. ചെന്നൈയില്‍നിന്നുള്ള 20 വിമാനസര്‍വീസുകള്‍ റദ്ദാക്കി. ചില വിമാനങ്ങള്‍ ബെംഗളൂരുവിലേക്കു തിരിച്ചുവിട്ടു. 23 വിമാനങ്ങള്‍ വൈകും.

വടക്കന്‍ തമിഴ്‌നാട്ടില്‍ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. മുന്‍കരുതലായി ചെന്നൈ അടക്കമുള്ള 6 ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. 

വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മെട്രോ, സബേര്‍ബന്‍ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി.‌ 118 ട്രെയിൻ സർവീസുകളും റദ്ദാക്കി. ജനങ്ങളോട് അടിയന്തര ആവശ്യത്തിനൊഴികെ വീടിന്‌ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈദ്യുതിയും ഇന്റര്‍നെറ്റും തടസ്സപ്പെട്ടു. കേരളത്തില്‍ കൂടി കടന്നുപോകുന്ന പല സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.

പ്രളയ വിവരങ്ങൾ വിശദമായി വായിക്കാൻ ക്ലിക്ക് ചെയ്യൂ

Read More Related News Stories

Heavy Rain chennai flood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: