/indian-express-malayalam/media/media_files/y05Ofc4MCb93ntWA3eNp.jpeg)
Kerala News, Kerala SSLC Result: 'സ്വന്തം പേര് എഴുതാനറിയാത്തവർക്ക് പോലും എ പ്ലസ് നൽകുന്നു.' എസ് എസ് എൽ എൽ സി പരീക്ഷാ തയ്യാറെടുപ്പുകൾ നടക്കുന്നതിടെ പുറത്തു വന്ന ഒരു ഓഡിയോ ക്ലിപ്പിലെ ഭാഗമാണ് ഇത്. പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐ എ എസിന്റേത് എന്ന് കരുതപ്പെടുന്ന ക്ലിപ്പിലാണ് ഇങ്ങനെയും പറയുന്നത്. 69,000 പേര്‍ക്ക് എല്ലാ പ്രാവശ്യവും എ പ്ലസ് കൊടുക്കുമ്പോൾ ആ കൂട്ടത്തിൽ അക്ഷരം കൂട്ടി വായിക്കാനറിയാത്ത കുട്ടികൾക്ക് വരെപ്പെടും എന്ന് ക്ലിപ്പിൽ പറയുന്നു. എ പ്ലസും, എ ഗ്രേഡും നിസ്സാരമല്ല എന്നും ഇത് കുട്ടികളോടുള്ള​ ചതിയാണ് എന്നും കൂട്ടിച്ചേർക്കുന്നു.
എസ്എസ്എൽസി ചോദ്യപ്പേപ്പർ തയ്യാറാക്കലിനായി നവംബറിൽ ചേർന്ന ശിൽപശാലയ്ക്കിടിയിലാണ് ഈ സംഭാഷണം നടന്നതെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
"പരീക്ഷകൾ പരീക്ഷകളാവുക തന്നെ വേണം. കുട്ടികൾ ജയിച്ചു കൊളളട്ടെ വിരോധമില്ല. പക്ഷേ അമ്പത് ശതമാനത്തിൽ കൂടുതൽ വെറുതെ മാർക്ക് നൽകരുത്. എല്ലാവരും എ പ്ലസിലേക്കോ? എ കിട്ടുക, എ പ്ലസ് കിട്ടുക എന്നൊക്കെ പറയുന്നത് നിസാര കാര്യമാണോ? 'അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവർക്കും എ പ്ലസ് കിട്ടുന്നുണ്ട് . 69,000 പേര്‍ക്ക് എല്ലാ പ്രാവശ്യവും എ പ്ലസ് എന്ന് വെച്ചാൽ... എനിക്ക് നല്ല ഉറപ്പുണ്ട്, അക്ഷരം കൂട്ടി വായിക്കാനറിയാത്ത കുട്ടികൾക്ക് വരെ അതിൽ എ പ്ലസ് ഉണ്ട്. എ പ്ലസും, എ ഗ്രേഡും നിസ്സാരമല്ല. ഇത് കുട്ടികളോടുള്ള​ ചതിയാണ്. സ്വന്തം പേര് എഴുതാനറിയാത്തവർക്ക് പോലും എ പ്ലസ് നൽകുന്നു. കേരളത്തെ ഇപ്പോൾ കൂട്ടിക്കെട്ടുന്നത് ബിഹാറുമായാണ്. യൂറോപ്പിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുന്നിടത്ത് നിന്നാണ് ഈ അവസ്ഥയിലേക്ക് എത്തിയത്."
കഴിഞ്ഞ വർഷം എൽ എസ് എൽ സി പരീക്ഷയുടെ വിജയശതമാനം 99.70 ആയിരുന്നു. അതിനു മുൻപത്തെ തവണത്തെക്കാൾ വിജയശതമാനം കൂടിയത്. വിജയശതമാനത്തിൽ 0.44 ശതമാനം വർധനവ്. അതിനു മുൻപത്തെ തവണത്തെ വിജയശതമാനം 99.26% ആണ്.
68,604 വിദ്യാർത്ഥികൾക്കായിരുന്നു കഴിഞ്ഞ വർഷം ഫുൾ എ പ്ലസ്.
അതേസമയം, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ പ്രസ്താവന മന്ത്രി വി ശിവൻകുട്ടി തള്ളികളഞ്ഞു.
"പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് സർക്കാർ നയം. കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർധിപ്പിക്കുക എന്നത് സർക്കാർ നയമല്ല. ഇന്ന് ഇന്ത്യയിൽ തന്നെ പൊതു വിദ്യാഭ്യാസം മെച്ചപ്പെട്ട നിലയിലാണ് കേരളം നടത്തി കൊണ്ട് പോകുന്നത്," ശിവൻകുട്ടി തൃശൂരിൽ പറഞ്ഞു.
2024 എസ് എസ് എൽ സി പരീക്ഷ
2024 എസ് എസ് എൽ സി പരീക്ഷ 2024 മാർച്ച് 4 മുതൽ മാർച്ച് 25 വരെ നടക്കും. ഐ.റ്റി. മോഡൽ പരീക്ഷ 2024 ജനുവരി 17 മുതൽ ജനുവരി 29 വരെ (9 ദിവസം), ഐ.റ്റി. പരീക്ഷ - 2024 ഫെബ്രുവരി 1 മുതൽ 14 വരെ (10 ദിവസം), എസ്.എസ്.എൽ.സി. മോഡൽ പരീക്ഷ - 2024, ഫെബ്രുവരി 19 മുതൽ ഫെബ്രുവരി 23 വരെ (5 ദിവസം), എസ്.എസ്.എൽ.സി. പരീക്ഷ - 2024 മാർച്ച് 4 മുതൽ മാർച്ച് 25 വരെ, എസ്.എസ്.എൽ.സി. മൂല്യനിർണ്ണയ ക്യാമ്പ് - 2024 ഏപ്രിൽ 3 മുതൽ ഏപ്രിൽ 17 വരെ (10 ദിവസം) എന്നിങ്ങനെയാണ് ഷെഡ്യൂൾ.
മറ്റു വാർത്തകൾ
- കുറ്റകൃത്യങ്ങളിലെ കേരളം: ലഹരി മരുന്ന് കടത്ത്, ഗാർഹിക പീഡനകേസുകളിൽ രാജ്യത്ത് നമ്പർ 1
- വലിയ ചെലവില്ലാതെ കുടുംബവുമായി ട്രിപ്പടിക്കാം, ഗവിയും മൂന്നാറും കാണാം, വണ്ടർലായിൽ പോകാം
- കേരളത്തിൽ ഇടത്തരം മഴയ്ക്ക് സാധ്യത
- ഇന്ന് ചന്ദ്രനെ അടുത്ത് കാണാം, സൗജന്യമായി; അറിയാം 'മ്യൂസിയം ഓഫ് മൂണിനെ'ക്കുറിച്ച്
- പതിനെട്ടാം പടി ഒഴിച്ചിട്ട് അയ്യൻ കാത്തിരുന്നു, നൂറു വയസ്സ് പിന്നിട്ട കന്നിമാളികപ്പുറത്തിനായി
- കേരള എക്സ്പ്രസ്സ് മുതൽ ശബരിമല സ്പെഷ്യൽ വരെ 40 ഓളം ട്രെയിനുകൾ റദ്ദാക്കി, വിശദവിവരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us