scorecardresearch

കുറ്റകൃത്യങ്ങളിലെ കേരളം: ലഹരി മരുന്ന് കടത്ത്, ഗാർഹിക പീഡനകേസുകളിൽ രാജ്യത്ത് നമ്പർ 1

രാത്രികാല വാഹന അപകടങ്ങളിൽ കേരളം മൂന്നാം സ്ഥാനത്ത്, ആത്മഹത്യയിൽ നാലാം സ്ഥാനത്തുമാണ് കേരളമെന്ന് എൻ സി ആർ ബിയുടെ 2022 ലെ കണക്കുകൾ പറയുന്നു.

രാത്രികാല വാഹന അപകടങ്ങളിൽ കേരളം മൂന്നാം സ്ഥാനത്ത്, ആത്മഹത്യയിൽ നാലാം സ്ഥാനത്തുമാണ് കേരളമെന്ന് എൻ സി ആർ ബിയുടെ 2022 ലെ കണക്കുകൾ പറയുന്നു.

author-image
WebDesk
New Update
kerala crime

Kerala News: ലഹരി മരുന്ന് കടത്ത്  കേസ് എടുക്കുന്നതിൽ കേരളം ഒന്നാമത്, പഞ്ചാബ് മൂന്നാമത് എന്നാണ് എൻ സി ആർ ബി കണക്കുകൾ പറയുന്നത്. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ (NCRB) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ലഹരിമരുന്ന് ഭീഷണിയിൽ ഏറെ വിവാദങ്ങളിൽപെട്ടിട്ടുള്ള പഞ്ചാബ്, 1985-ലെ എൻ ഡി പി എസ് ( NDPS) നിയമപ്രകാരം എഫ്‌ഐആറുകൾ രജിസ്‌റ്റർ ചെയ്യുന്ന കാര്യത്തിൽ കേരളത്തിനും മഹാരാഷ്ട്രയ്ക്കും പിന്നിലാണ്. 

Advertisment

2021ൽ 5,766-ൽ നിന്ന് 2022ൽ 7,433-മായി ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ പട്ടികയിൽ പഞ്ചാബാണ് മുന്നിൽ. ഉത്തർപ്രദേശ് (4,920), തമിഴ്‌നാട് (2,590), രാജസ്ഥാൻ (2,428), മധ്യപ്രദേശ് (2,169) എന്നിവയാണ് തൊട്ടു പിന്നിൽ.

ഗാർഹിക പീഡന കേസും സ്ത്രീധന മരണങ്ങളും

രാജ്യത്തൊട്ടാകെ നടക്കുന്ന ഗാർഹിക പീഡന കേസുകളിൽ ഭൂരിപക്ഷവും രജിസ്റ്റർ ചെയ്യുന്നത് കേരളത്തിലാണെന്ന് എൻ സി ആർ ബി 2022 ലെ കണക്കുകൾ കാണിക്കുന്നു.  ഇന്ത്യയിലൊട്ടാകെ 473 ഗാർഹിക പീഡന കേസുകൾ രജിസ്റ്ർ ചെയ്തതിൽ 376 കേസുകളും കേരളത്തിലാണ്. ഗാർഹിക പീഡന കേസുകൾ രജിസ്റ്റർ  ചെയ്യുന്നതിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ജാർഖണ്ഡിൽ 67 കേസുകളും മൂന്നാം സ്ഥാനത്തുള്ള മധ്യപ്രദേശിൽ പത്ത് കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. കേരളത്തിൽ 2022ൽ  12 സ്ത്രീധനമരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രാത്രിയിൽ നടക്കുന്ന റോഡപകടം

രാത്രിയിൽ നടക്കുന്ന വാഹന അപകടങ്ങളിൽ കേരളം മൂന്നാം സ്ഥാനത്താണ്. 2021 നെ അപേക്ഷിച്ച് 2022 ൽ കൂടുതൽ അപകടം നടന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണ്. 2021ൽ 33,051 അപകടങ്ങൾ ഉണ്ടായപ്പോൾ, 2022ൽ 43,970 അപകടങ്ങളാണ് സംഭവിച്ചത്. 2022 ലെ അപകടങ്ങളിൽ 4,696 പേർ മരിച്ചു.

ആത്മഹത്യ

Advertisment

രാജ്യത്തൊട്ടാകെ 1.7 ലക്ഷം പേരാണ് കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തത്. കേരളത്തിൽ 10,162 പേരാണ് 2022 ൽ ആത്മഹത്യ ചെയ്തത്. രാജ്യത്തെ മൊത്തം ആത്മഹത്യയുടെ 5.9 ശതമാനമാണിത്. ഈ കണക്ക് പ്രകാരം ആത്മഹത്യാസംഭവങ്ങളുടെ പട്ടികയിൽ കേരളം നാലാം സ്ഥാനത്താണ്. ഏഴ് രാഷ്ട്രീയ കൊലപാതകങ്ങളാണ് എൻ സി ആർ ബി കണക്ക് പ്രകാരം കേരളത്തിൽ നടന്നത്. 

മറ്റു വാർത്തകൾ

Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: