/indian-express-malayalam/media/media_files/CcPLGR0h8dotSA0xU8KO.jpeg)
Kerala News: കഴിഞ്ഞ ഞായറാഴ്‌ച കൊച്ചി, എളമക്കരയിലെ ലോഡ്ജിൽ വച്ചാണ് ഒന്നര മാസം പ്രായമുള്ള ആൺകുഞ്ഞ് മരണപ്പെടുന്നത്. സംഭവത്തെ തുടർന്ന് കുട്ടിയുടെ അമ്മയെയും അമ്മയുടെ സുഹൃത്തിനെയും പൊലിസ് ചോദ്യം ചെയ്തിരുന്നു. വിശദമായ ചോദ്യംചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്.
എന്താണ് സംഭവം?
ഞായറാഴ്ച രാവിലെ എറണാകുളം ജനറൽ ആശുപത്രിയിൽ മരിച്ച നിലയിലാണ് കുഞ്ഞിനെ എത്തിച്ചത്. കുഞ്ഞ് കട്ടിലിൽ നിന്നു വീണ് മരണപ്പെട്ടെന്നാണ് ഇവർ ആശുപത്രിയിൽ അറിയിച്ചത്. എന്നാൽ കുട്ടിയെ പരിശോധിച്ചതിനെ തുടർന്ന് ശരീരത്തിൽ ക്ഷതമേറ്റ പരിക്കുകൾ കണ്ടെതിൽ സംശയം തോന്നിയ ഡോക്ടർ പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീടു നടന്ന പോസ്റ്റുമാർട്ടത്തിൽ തലക്കേറ്റ ക്ഷതമാണ് മരണത്തിനു കാരണമെന്ന കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് കൊലപാതകമാണെന്ന വിവരം പുറത്തറിയുന്നത്.
ആരൊക്കെയാണ് സംശയത്തിന്റെ നിഴലിൽ?
സംഭവത്തിൽ കുട്ടിയുടെ അമ്മ എഴുപുന്ന സ്വദേശി അശ്വതിയെയും, അശ്വതിയുടെ സുഹൃത്ത് കണ്ണുർ ചെക്കരക്കൽ സ്വദേശി ഷാനിഫിനെയുമാണ് ഇപ്പോൾ പോലീസ് ചോദ്യം ചെയ്തത്.
പോലീസ് പറയുന്നതെന്ത്?
സാമൂഹ്യ മാദ്ധ്യമത്തിലൂടെയാണ് അശ്വതിയും ഷാനിഫും പരിചയത്തലാകുന്നത്. തുടർന്ന് ഇരുവരും അടുപ്പത്തിലാകുകയും ഒരുമിച്ച ജീവിക്കാൻ തുടങ്ങുകയും ചെയ്തു. എന്നാൽ കുട്ടിയുടെ പിതൃത്വം അംഗീകരിക്കാൻ ഷാനിഫ് തയ്യാറായിരുന്നില്ല. ഇരുവർക്കും ഇടയിൽ, കുട്ടിയുടെ കാര്യത്തിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതോടെ, കഴിഞ്ഞ ദിവസം കുട്ടിയെ കൊലപ്പെടുത്താം എന്ന ഉദ്ദേശത്തിൽ കൊച്ചിയിലെ ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. ഈ ലോഡ്ജിൽ വച്ച് ഷാനിഫ് കാൽമുട്ട് കൊണ്ട് തലയിൽ അടിച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം കുഞ്ഞ് മരിച്ചെന്ന് ഉറപ്പിക്കാൻ കുട്ടിയുടെ ശരീരത്തിൽ ഷാനിഫ് കടിക്കുകയും ചെയ്തു.
കൊലപാതകത്തിൽ കുട്ടിയുടെ അമ്മയ്ക്കും പങ്കുണ്ടെന്നാണ് പൊലിസിന്റെ നിഗമനം. എന്നാൽ ചോദ്യം ചെയ്യലിൽ അശ്വതി കുറ്റം സമ്മതിച്ചിട്ടില്ല. കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും, സംഭവം നടക്കുമ്പോൾ താൻ ഉറങ്ങുകയായിരുന്നു, എന്നാണ് അശ്വതി പൊലീസിനു നൽകിയ മൊഴി.
കുട്ടിയെ കൊലപ്പെടുത്തും എന്ന കാര്യം അശ്വതിക്ക് നേരത്തെ അറിയാമായിരുന്നു. ഇതിനായി ഇവർ നോരത്തെയും ശ്രമങ്ങൾ നടത്തിയിരുന്നു. സ്വാഭാവിക മരണമെന്ന് വരുത്തിത്തീർത്ത് കൊലപ്പെടുത്താൻ കുട്ടിയെ നിരന്തരം മർദ്ദിച്ചിരുന്നു, ഇതേ തുടർന്ന് കുട്ടിയുടെ വാരിയെല്ലിനടക്കം പരിക്കു പറ്റിയിട്ടുണ്ട്. ഇങ്ങനെ നിരന്തരം ദേഹോപദ്രവം ഏൽപ്പിച്ച് ന്യുമേണിയ അടക്കമുള്ള അവസ്ഥകളിലേക്ക് കുട്ടിയെ എത്തിച്ച് സ്വാഭാവിക മരണമായി കൊലപാതകത്തെ ചിത്രീകരിക്കാനായിരുന്നു പദ്ധതി, എന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ ഇതു പരാജയപ്പെട്ടതോടെയാണ് ഷാനിഫ് തലക്കു പിന്നിൽ കാൽമുട്ടു കൊണ്ടിടിച്ച് കുട്ടിയെ കൊലപ്പെടുത്തിയത്. കട്ടിലിൽ നിന്ന് വീണ് മരണം സംഭവിച്ചു എന്ന തരത്തിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നത്, എന്നാൽ ഡോക്ടർമാർ സംഭവത്തിൽ സംശയം തോന്നി പൊലീസിനെ വിവരം അറിയിച്ചു.
ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല നിയമപരമായ നടപടികൾ പൂർത്തിയാക്കി, അറസ്റ്റ് ചെയ്യാവുന്ന വകുപ്പിലേക്ക് വരുമ്പോൾ അറസ്റ്റ് ചെയ്യുമെന്നു പോലീസ് പറഞ്ഞു.
ഇനിയറിയേണ്ടത്?
സംഭവത്തിൽ ഇവരെ കൂടാതെ മറ്റാർക്കെങ്കിലും പങ്കുണ്ടോ? ഇതിനു മുൻപ് നടത്തിയ സമാന ശ്രമങ്ങൾ? മറ്റെന്തെങ്കിലും മാർഗ്ഗങ്ങൾ സ്വീകരിച്ചിരുന്നോ? കുട്ടിയെ മർദ്ദിക്കാൻ അമ്മയും കൂടെയുണ്ടായിരുന്നോ? തുടങ്ങിയ കാര്യങ്ങൾ ഇവരിൽ നിന്ന് ചോദിച്ചു മനസിലാക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
മറ്റു വാർത്തകൾ
- 69, 000 പേര്ക്ക് എല്ലാ പ്രാവശ്യവും എ പ്ലസ് എന്ന് വച്ചാൽ?; 'വാരിക്കോരി' മാര്ക്ക് നല്കുന്നത് ശരിയല്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ
- കുറ്റകൃത്യങ്ങളിലെ കേരളം: ലഹരി മരുന്ന് കടത്ത്, ഗാർഹിക പീഡനകേസുകളിൽ രാജ്യത്ത് നമ്പർ 1
- വലിയ ചെലവില്ലാതെ കുടുംബവുമായി ട്രിപ്പടിക്കാം, ഗവിയും മൂന്നാറും കാണാം, വണ്ടർലായിൽ പോകാം
- കേരളത്തിൽ ഇടത്തരം മഴയ്ക്ക് സാധ്യത
- ഇന്ന് ചന്ദ്രനെ അടുത്ത് കാണാം, സൗജന്യമായി; അറിയാം 'മ്യൂസിയം ഓഫ് മൂണിനെ'ക്കുറിച്ച്
- പതിനെട്ടാം പടി ഒഴിച്ചിട്ട് അയ്യൻ കാത്തിരുന്നു, നൂറു വയസ്സ് പിന്നിട്ട കന്നിമാളികപ്പുറത്തിനായി
- കേരള എക്സ്പ്രസ്സ് മുതൽ ശബരിമല സ്പെഷ്യൽ വരെ 40 ഓളം ട്രെയിനുകൾ റദ്ദാക്കി, വിശദവിവരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.