scorecardresearch

എംപോക്സ്; രോഗബാധ സംശയിച്ച ആലപ്പുഴ സ്വദേശിയുടെ ആദ്യ പരിശോധനാഫലം നെഗറ്റീവ്

രണ്ടാം പരിശോധന ഫലം ഇന്നുതന്നെ ലഭ്യമാകുമെന്നാണ് വിവരം

രണ്ടാം പരിശോധന ഫലം ഇന്നുതന്നെ ലഭ്യമാകുമെന്നാണ് വിവരം

author-image
WebDesk
New Update
monkeypox, health, ie malayalam

പ്രതീകാത്മക ചിത്രം

ആലപ്പുഴ: എംപോക്സ് രോഗ ലക്ഷണങ്ങളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്നയാളുടെ ആദ്യ പരിശോധനാഫലം നെഗറ്റീവ്. ഇയാളുടെ കുടുംബാംഗങ്ങൾ ക്വാറന്റീനിൽ കഴിയുകയാണ്. രണ്ടാമത്തെ പരിശോധന ഫലം ഇന്നു തന്നെ ലഭ്യമാകുമെന്നാണ് വിവരം. 

Advertisment

രണ്ടാഴ്ച മുൻപ് നാട്ടിലെത്തിയ വ്യക്തി, പനിയും മറ്റു രോഗലക്ഷണങ്ങളുമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. കുമിളകൾ പോലെ ശരീരം തടിച്ചുപൊങ്ങാൻ തുടങ്ങിയതോടെ ആരോഗ്യ വകുപ്പിന്റെ നിർദേശം അനുസരിച്ച് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

യുഎഇയിൽ നിന്നെത്തിയ മലപ്പുറം എടവണ്ണ സ്വദേശിക്ക് കഴിഞ്ഞ ദിവസം എം പോക്സ് സ്ഥിരീകരിച്ചിരുന്നു. 38-കാരനായ യുവാവ്  മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ദുബായിൽ നിന്ന് എത്തിയപ്പോൾ തന്നെ പനിയെ തുടർന്ന് ഇയാൾ ചികിത്സ തേടുകയായിരുന്നു. എം പോക്‌സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

ലക്ഷണങ്ങൾ

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

രോഗ പകർച്ച

Advertisment

കോവിഡോ എച്ച്1 എൻ1 ഇൻഫ്ളുവൻസയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പർശിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.

Read More

Monkey Pox Alappuzha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: