/indian-express-malayalam/media/media_files/LvN437OrXIK6EVrTYAg4.jpg)
വയനാടിലെ ദുരിത ബാധിതരെ സഹായിക്കാനായി കടവന്ത്ര റീജിയണൽ സ്പോ൪ട്ട്സ് സെന്ററിൽ ആരംഭിച്ച കളക്ഷ൯ സെന്ററിൽ ശേഖരിച്ച സാമഗ്രികൾ വഹിച്ച വാഹനം മമ്മൂട്ടി ഫ്ളാഗ് ഓഫ് ചെയ്യുന്നു
കൊച്ചി: ഉരുൾപൊട്ടൽ ഒന്നും ബാക്കിവെക്കാത്ത വയനാട്ടിലെ മുണ്ടക്കൈയെയും ചൂരൽമലയെയും ചേർത്തുപിടിച്ച് കേരളം. നാടിന്റെ നാനാഭാഗത്ത് നിന്നും രക്ഷാകരങ്ങൾ ചുരം കയറി വയനാട്ടിലേക്കെത്തുകയാണ്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നതടക്കം ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായങ്ങൾ, പ്രദേശത്തിന്റെ പുനരധിവാസം തുടങ്ങി എല്ലാത്തിനും അണപൊട്ടിയ പോലെയാണ് സഹായഹസ്തങ്ങൾ നീളുന്നത്. എറണാകുളം ജില്ലാഭരണകൂടം കടവന്ത്ര റീജണൽ സ്‌പോട്‌സ് സെന്ററിൽ തുറന്ന സഹായ സമാഹരണ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം തുടങ്ങിയ കളക്ഷൻ സെന്ററിലേക്ക് അണമുറിയാതെയാണ് സഹായമെത്തിയത്.
ചൊവ്വാഴ്ചയാണ് കളക്ഷൻ സെന്റെർ തുടങ്ങിയത്. വ്യാഴാഴ്ചയോടെ കളക്ഷൻ സെന്റെറിൽ നിന്നുള്ള ആദ്യ ലോറി വയനാട്ടിലേക്ക് പുറപ്പെട്ടു. നടൻ മമ്മുട്ടി യാത്രയുടെ ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ചു.തിരുവന്തപുരം മുതൽ കാസർകോട് വരെയുള്ള എല്ലാ ജില്ലകളിലും സഹായവുമായി നിരവധി കരങ്ങളാണ് വയനാട്ടിലേക്ക് പ്രവഹിക്കുന്നത്. നിരവധി രാഷ്ട്രീയ യുവജന സംഘടകൾ, വാണിജ്യ സ്ഥാപനങ്ങൾ, എൻജിഒ സംഘടകൾ തുടങ്ങിയവർ വീട് നിർമ്മിച്ച് നൽകുന്നതിനടക്കം ഇതിനോടകം മുമ്പോട്ട് വന്നിട്ടുണ്ട്. മിക്ക ജില്ലകളിലെയും കളക്ഷൻ പോയിന്റുകളിൽ ഇതിനോടകം ആവശ്യത്തിൽ കൂടുതൽ സഹായങ്ങൾ എത്തിയിട്ടുണ്ട്.
സാമൂദായിക സംഘടനകളും ദുരന്തമുഖത്ത് സേവനങ്ങളുമായി രംഗത്തെത്തിയിരുന്നു. വിവിധ സാമൂദായിക സംഘടനകളുടെ യുവജന വിഭാഗങ്ങളും ദുരന്തഭൂമിയിൽ ആവശ്യമായ ഭക്ഷണവും മറ്റ് സേവനങ്ങളുമായി ചുരം കടന്നെത്തി. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ പുനരധിവാസത്തിന് കോഴിക്കോട് രൂപതയുടെ സ്ഥലങ്ങൾ വിട്ടുനൽകാൻ തയ്യാറാണെന്ന് കത്തോലിക്ക സഭ,കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ പറഞ്ഞു.മേപ്പാടി മാരിയമ്മൻ ക്ഷേത്രം, പകലെന്നോ രാത്രിയെന്നോ വിത്യാസമില്ലാതെയാണ് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ മരണാന്തര ചടങ്ങുകൾക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നത്.വിവിധ മഹല്ല് കമ്മറ്റികളും ദുരന്തമുഖത്ത് ആവശ്യമായ സേവനങ്ങളുമായി സജീവമാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സഹായപ്രവാഹം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ 17 ലക്ഷം രൂപയുടെ ചെക്കുകൾ വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളുമായി നൽകി. ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് അവലോകനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ 10 ലക്ഷവും തിരുനെല്ലി ദേവസ്വം 5 ലക്ഷവും ശ്രീ തൃശ്ശിലേരി ദേവസ്വം 2 ലക്ഷവും പാർവ്വതി വി.എ ഒരു ലക്ഷവുമാണ് നൽകിയത്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന നൽകേണ്ടത്. ഔദ്യോഗിക സംവിധാനത്തിലൂടെയാവണം സംഭാവന നൽകേണ്ടത്.
Read More
- ആശ്വാസം; ബെയ്ലി പാലം സജ്ജമായി
- ബെയ്ലി സായിപ്പിന്റെ ഹോബി; ദുരന്തമുഖത്ത് കൈത്താങ്ങാവുമ്പോൾ
- ഹൃദയത്തിൽ ആഴത്തിൽ മുവേൽപ്പിക്കുന്നു; വയനാടിനൊപ്പമെന്ന് രാഹുൽഗാന്ധി
- മുണ്ടക്കൈയിൽ ശക്തമായ മഴ; ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു
- ഉരുൾപൊട്ടൽ ദുരന്തം: മരണസംഖ്യ 277 ആയി, കാണാമറയത്ത് 240 പേർ
- ബെയ്ലി പാലം ഉച്ചയോടെ പൂർത്തിയായേക്കും, വിശ്രമമില്ലാതെ സൈനികർ
- മുഖ്യമന്ത്രിയും രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടില്
- മുണ്ടക്കൈ ദുരന്തം: രക്ഷാപ്രവർത്തനം മൂന്നാം ദിനത്തിൽ, സൈന്യത്തിനൊപ്പം ഡോഗ് സ്ക്വാഡും
- ഇനി എങ്ങോട്ട്? ഒന്നുമില്ലാത്ത ഭാവിയിലേയ്ക്ക് കണ്ണും നട്ട് വയനാടിന്റെ മക്കൾ
- 'അമ്മേ, നമ്മടെ സമയം അവസാനിക്കാറായെന്നു തോന്നുന്നു': ഉരുൾപൊട്ടൽ നടുക്കം മാറാതെ അതിജീവിതർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.