scorecardresearch

ഒടുവിൽ നടപടി: എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലകളിൽ നിന്ന് നീക്കി

സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.മനോജ് ഏബ്രഹാമിനാണ് ക്രമസമാധാന വിഭാഗത്തിന്റെ പകരം ചുമതല നൽകിയിരിക്കുന്നത്‌

സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.മനോജ് ഏബ്രഹാമിനാണ് ക്രമസമാധാന വിഭാഗത്തിന്റെ പകരം ചുമതല നൽകിയിരിക്കുന്നത്‌

author-image
WebDesk
New Update
ajithkumar

എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലകളിൽ നിന്ന് നീക്കി

തിരുവനന്തപുരം:എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി. ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി. സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. ബറ്റാലിയൻ എഡിജിപി ചുമതലയിൽ അജിത് കുമാർ തുടരും.  മുഖ്യമന്ത്രി പിണറായി വിജയൻ രാത്രി സെക്രട്ടറിയേറ്റിൽ എത്തി മടങ്ങിയിരുന്നു. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിലാണ് നടപടി.

Advertisment

അധികാരസ്ഥാനത്തില്ലാത്ത രാഷ്ട്രീയ നേതാക്കളുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് റിപ്പോർട്ടിലുള്ളതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഔദ്യോഗിക വാഹനം അടക്കം ഉപേക്ഷിച്ച് രഹസ്യമായി സന്ദർശിച്ച നടപടിയിൽ ചട്ടലംഘനമുണ്ടായെന്നായിരുന്നു ഡി.ജി.പിയുടെ കണ്ടെത്തൽ. നാളെ നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നതിന് മുമ്പാണ് എഡിജിപിക്കെതിരായ നടപടി.

cmfb

പോലീസ് തലപ്പത്തെ രണ്ടാമൻ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.എഡിജിപിക്കെതിരെ നടപടി എടുക്കാത്തതിൽ എൽഡിഎഫിൽ തന്നെ വിമർശനം ഉയർന്നിരുന്നു. 2023 മെയ് 22 നാണ് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. 2023 ജൂൺ 2 ന് റാം മാധവുമായും എഡിജിപി കൂടിക്കാഴ്ച നടത്തിയിരുന്നു. പത്ത് ദിവസത്തെ ഇടവേളയിലാണ് കൂടിക്കാഴ്ചകൾ നടന്നത്.

മനോജ് ഏബ്രഹാമിന് ചുമതല

Advertisment

എംആർ അജിത് കുമാറിന് പകരം മനോജ് ഏബ്രഹാമിനാണ് ക്രമസമാധാന ചുമതല നൽകിയിരിക്കുന്നത്. നിലവിൽ ഇന്റെലിജൻസ് മേധാവിയാണ് മനോജ് ഏബ്രഹാം. വരും ദിവസങ്ങളിൽ പോലീസ് തലപ്പത്ത് കുടുതൽ അഴിച്ചുപണിയുണ്ടാകുമെന്നാണ് വിവരം.

Read More

Adgp Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: