scorecardresearch

മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുമെന്ന് തോന്നുന്നില്ല:വെള്ളാപ്പള്ളി

മലബാറിൽ ഇടതുപക്ഷത്തിന് ഉണ്ടായ തോൽവി അവർ തന്നെ വിലയിരുത്തട്ടെ.ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിൻറെ കയ്യിൽ നിന്ന് പോയി എന്നത് നേരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു

മലബാറിൽ ഇടതുപക്ഷത്തിന് ഉണ്ടായ തോൽവി അവർ തന്നെ വിലയിരുത്തട്ടെ.ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിൻറെ കയ്യിൽ നിന്ന് പോയി എന്നത് നേരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു

author-image
WebDesk
New Update
BJP Kerala, BDJS, Pinarayi, Vijayan, പിണറായി വിജയൻ, Vellappalli Nadesan, ബിജെപി, ബിഡിജെഎസ്, ഇടതുമുന്നണി, വെള്ളാപ്പള്ളി നടേശൻ, പിണറായി വിജയൻ, ബിജെപി കേരളത്തിൽ, മാതൃഭൂമി, mathrubhumi

വെള്ളാപ്പള്ളി നടേശൻ

കൊല്ലം: എഡിജിപി എംആർഅജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന് എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇന്ത്യ ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ എഡിജിപി കണ്ടത് മഹാപാപമായി തോന്നുന്നില്ല. പൂരം കലക്കിയതിൽ ഡിജിപിയുടെ റിപ്പോർട്ട്  എഡിജിപിക്ക് എതിരാണ്.മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുമെന്ന് തോന്നുന്നില്ല.മുഖ്യമന്ത്രി എഡിജിപിക്കെതിരെ നടപടി എടുക്കുമെന്ന് വിശ്വസിക്കുന്നയാളാണ് താൻ- അദ്ദേഹം പറഞ്ഞു.

Advertisment

അൻവറിൻറെ  വിമർശനം നേരത്തെ ഒന്നും കേട്ടില്ല. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയിലാണ് അൻവറിൻറെ വിമർശനം. എന്തായാലും അൻവറിന് പിന്നാലെ കൂടാൻ ആളുകൾ ഉണ്ട്. മലബാറിൽ അൻവറിന് സിപിഎമ്മിനെ ഭയപ്പെടുത്താൻ സാധിക്കും. മലബാറിൽ ഇടതുപക്ഷത്തിന് ഉണ്ടായ തോൽവി അവർ തന്നെ വിലയിരുത്തട്ടെ.ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിൻറെ കയ്യിൽ നിന്ന് പോയി എന്നത് നേരാണ്- വെള്ളാപ്പള്ളി പറഞ്ഞു

അതേസമയം, തൃശൂരിൽ ബിജെപി വിജയിക്കാൻ കാരണമായത് യുഡിഎഫിന്റെ വോട്ടുകളാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു. ബിജെപിയെ വിജയിപ്പിക്കാൻ എൽഡിഎഫ് കളമൊരുക്കിയെന്ന പ്രചാരണം തെറ്റാണെന്നും, മതേതരവാദികൾക്കും ന്യൂനപക്ഷങ്ങൾക്കും ഇടയിലുള്ള മുഖ്യമന്ത്രിയുടെ സ്വീകാര്യ ഇതില്ലാതാക്കാനാണ് സിപിഎം- ആർഎസ്എസ് ബന്ധം ആരോപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Read More

Pv Anvar Vellappally Natesan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: