/indian-express-malayalam/media/media_files/DTGYaBWCU60B5LMbKh9L.jpg)
എം.ടി.വാസുദേവൻ നായരുടെ വീട്ടിൽ മോഷണം
കോഴിക്കോട്: സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാസം 22നും 30നും ഇടയിലാണ് മോഷണം നടന്നത് എന്നാണ് സൂചന. ആ സമയത്ത് എംടിയും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. ഇന്നലെ അലമാര പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മൂന്ന്,നാല്, അഞ്ച് പവൻ തൂക്കം വരുന്ന മൂന്ന് മാലകൾ, മൂന്നു പവൻ തൂക്കം വരുന്ന ഒരു വള, മൂന്ന് പവൻ തൂക്കം വരുന്ന രണ്ട് ജോഡി കമ്മൽ, ഡയമണ്ട് പതിച്ച ഓരോ പവന്റെ രണ്ടു ജോഡി കമ്മൽ,ഡയമണ്ട് പതിച്ച രണ്ടു പവന്റെ ഒരു ലോക്കറ്റ്, മരതകം പതിച്ച ഒരു പവന്റെ ലോക്കറ്റ് തുടങ്ങിയവയാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു.
അലമാരയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് നടക്കാവ് പൊലീസിൽ പരാതി നൽകിയത്. കുടുംബവുമായി ബന്ധമുള്ള ആരെങ്കിലുമാവാം മോഷണം നടത്തിയത് എന്നാണ് കരുതുന്നത്.
Read More
- മഴ സജീവമാവുന്നു;ഇന്ന് നാലിടത്ത് യെല്ലോ അലർട്ട്
- മുഖ്യമന്ത്രിക്കെതിരെ പ്രചാരവേല: പിആർ വിവാദത്തൽ എം.വി ഗോവിന്ദൻ
- മഞ്ഞിൽ നിന്ന് മണ്ണിലേക്ക്;തോമസ് ചെറിയാന് വീരോചിത യാത്രയയപ്പ്
- വയനാടിന് കേന്ദ്രസഹായം:രണ്ടാഴ്ചയ്ക്കകം മറുപടി നൽകണം;കേന്ദ്രത്തോട് ഹൈക്കോടതി
- "അപമാനിക്കുന്നതിന് പരിധിയുണ്ട്";മന്ത്രിയാകാത്തതിൽ അതൃപ്തിയുമായി തോമസ് കെ തോമസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.