/indian-express-malayalam/media/media_files/qXJe6nTvEMaOfpDW7gj5.jpg)
എം.വി ഗോവിന്ദൻ
തിരുവനന്തപുരം: ഹിന്ദു പത്രത്തിലെ വിവാദ അഭിമുഖത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അഭിമുഖത്തിൽ പലതും കൂട്ടിച്ചേർക്കപ്പെട്ടതാണെന്ന് കൃത്യമായി മനസ്സിലായിട്ടുണ്ട്. പത്രം തന്നെ ഖേദം രേഖപ്പെടുത്തിയാൽ പ്രശ്നം അവിടെ അവസാനിക്കേണ്ടതാണെന്നും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന സർക്കാരിന് പിആർ ഏജൻസിയുണ്ടെന്ന തരത്തിൽ പ്രചാരണം ഉണ്ടായി. എന്നാൽ സർക്കാരിന് അത്തരത്തിൽ ഒരേജൻസിയും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു പത്രം ഖേദപ്രകടനം നടത്തിയപ്പോൾ അവസാനിക്കേണ്ട കാര്യം, കമ്യൂണിസ്റ്റുവിരുദ്ധ മാധ്യമങ്ങൾ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനായി ശക്തമായി പ്രചരിപ്പിച്ചു.
പണറായി വിജയനെ സംബന്ധിച്ച് മുൻപുണ്ടായിരുന്ന പ്രശ്നം ചിരിക്കുന്നില്ലാ എന്നായിരുന്നു. ഇപ്പോൾ ചിരിച്ചതിനായി വിമർശനം. ഓരോ ആരോപണങ്ങളും തുറന്നു കാണിക്കുമ്പോൾ അടുത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ദുരന്തത്തിൽ കേരളത്തെ അവഗണിച്ച് ആവശ്യമായ സഹായധനം നിഷേധിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണെന്നും ഗോവിന്ദൻ പറഞ്ഞു. ഒക്ടോബർ 15 മുതൽ നവംബർ 15 വരെ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്ന് എം.വി ഗോവിന്ദൻ അറിയിച്ചു.
തൃശൂരിൽ ബിജെപി വിജയിക്കാൻ കാരണമായത് യുഡിഎഫിന്റെ വോട്ടുകളാണെന്നും ഗോവിന്ദൻ ആരോപിച്ചു. ബിജെപിയെ വിജയിപ്പിക്കാൻ എൽഡിഎഫ് കളമൊരുക്കിയെന്ന പ്രചാരണം തെറ്റാണെന്നും, മതേതരവാദികൾക്കും ന്യൂനപക്ഷങ്ങൾക്കും ഇടയിലുള്ള മുഖ്യമന്ത്രിയുടെ സ്വീകാര്യ ഇതില്ലാതാക്കാനാണ് സിപിഎം- ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read More
- മഞ്ഞിൽ നിന്ന് മണ്ണിലേക്ക്;തോമസ് ചെറിയാന് വീരോചിത യാത്രയയപ്പ്
- വയനാടിന് കേന്ദ്രസഹായം:രണ്ടാഴ്ചയ്ക്കകം മറുപടി നൽകണം;കേന്ദ്രത്തോട് ഹൈക്കോടതി
- "അപമാനിക്കുന്നതിന് പരിധിയുണ്ട്";മന്ത്രിയാകാത്തതിൽ അതൃപ്തിയുമായി തോമസ് കെ തോമസ്
- വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളനം ഇന്ന് മുതൽ
- അവർ തനിച്ചല്ല; ശ്രുതിയെയും അർജുന്റെ കുടുംബത്തെയും ചേർത്തുപിടിച്ച് സർക്കാർ
- പൂരം കലക്കലിൽ ത്രിതല അന്വേഷണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.