/indian-express-malayalam/media/media_files/uploads/2022/12/dysp-to-investigate-case-against-kuttanad-mla-thomas-k-thomas-and-wife-731547.jpg)
തിരുവനന്തപുരം:മന്ത്രി സ്ഥാനം വൈകുന്നതിൽ കടുത്ത അതൃപ്തിയുമായി എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസ്. മന്ത്രിസ്ഥാനത്തിനുള്ള തൻറെ അയോഗ്യത എന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് തോമസ് കെ തോമസ് തുറന്നടിച്ചു. ഉടൻ തീരുമാനം എടുത്തില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് പോകേണ്ടി വരുമെന്നും തോമസ് കെ തോമസ് പറഞ്ഞു.
ശരത് പാവറിന്റ കത്ത് നൽകിയിട്ടും മുഖ്യമന്ത്രി പരിഗണിക്കാത്തത്തിലുള്ള രോഷമാണ് തോമസ് കെ തോമസ് പ്രകടിപ്പിച്ചത്. മൂന്നു ദിവസത്തിനുള്ളിൽ നിലപാട് വ്യക്തമാക്കണമെന്ന് തോമസ് കെ തോമസ് പിസി ചാക്കോയെ അറിയിച്ചു. ഒരാളെ അപമാനിക്കുന്നതിനു പരിധി ഉണ്ടെന്നും തന്നെ തകർക്കാൻ ശ്രമിക്കുകയാണെന്നും തോമസ് കെ തോമസ് പറഞ്ഞു.
"തൻറെ മന്ത്രിസ്ഥാനത്തിൽ അനിശ്ചിതത്വം എന്താണെന്നു അറിയില്ല. തൻറെ പേരിൽ സാമ്പത്തിക ക്രമക്കേട് എന്താണ് ഉള്ളത് എന്ന് അറിയില്ല. ഒരു പത്രം അത്തരത്തിൽ വാർത്ത നൽകി. എന്ത് കൊണ്ടാണ് മന്ത്രി സ്ഥാനം തട്ടികളിക്കുന്നത് എന്ന് അറിയില്ല. തനിക്ക് എന്തെങ്കിലും അയോഗ്യ ഉണ്ടോ എന്ന് ജനം ആണ് പറയേണ്ടത്. മന്ത്രി സ്ഥാനം വൈകാൻ പാടില്ല.എന്താണ് തോമസ് കെ തോമസിൻറെ അയോഗ്യത എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇനിയും നീട്ടികൊണ്ട് പോകാൻ ആകില്ല. സാമ്പത്തിക ക്രമക്കേട് തൻറെ പേരിൽ ഉണ്ട് എന്ന് മറ്റാരോ പ്രചരിപ്പിക്കുകയാണ്. അതിന് പിന്നിൽ ചിലർ ഉണ്ട്. കുട്ടനാട് നോട്ടമിട്ട് നിൽക്കുന്ന പലരും ഉണ്ട്. പാർട്ടിക്ക് പുറത്തും ഉണ്ട്. അത്തരം ആളുകൾ ഈ പ്രചരണതിന് പിന്നിൽ ഉണ്ടാകാമെന്നും ഒരാഴ്ചയ്ക്ക് ഉള്ളിൽ തീരുമാനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുകയാണ്".-തോമസ് കെ തോമസ് പറഞ്ഞു.
എ കെ ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള എൻസിപി നീക്കം ഇന്നലെ മുഖ്യമന്ത്രി അംഗീകരിച്ചിരുന്നില്ല. തോമസ് കെ തോമസിൻറെ കാര്യത്തിൽ ചില സംശയങ്ങൾ പ്രകടിപ്പിച്ച മുഖ്യമന്ത്രി കാത്തിരിക്കണമെന്ന് എൻസിപി നേതാക്കളോട് കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു. കാത്തിരിക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ എകെ ശശീന്ദ്രൻ മന്ത്രിയായി തുടരുമെന്ന സ്ഥിതി വന്നതോടെയാണ് തോമസ് കെ തോമസ് കടുത്ത അതൃപ്തിയുമായി രംഗത്തെത്തിയത്.
മുഖ്യമന്ത്രിയുടെ നിലപാട് ചാക്കോ ശരത് പവാറിനെ അറിയിക്കും. അതേസമയം, വൈകിയാലും മന്ത്രിമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചാക്കോയും തോമസ് കെ തോമസും. മന്ത്രി പാർട്ടിയുടെ ആഭ്യന്തരകാര്യമായിരിക്കെ അതിൽ മുഖ്യമന്ത്രി തടയിടുന്നതിൽ കടുത്ത അതൃപ്തിയിലാണ് ചാക്കോ.
Read More
- വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളനം ഇന്ന് മുതൽ
- അവർ തനിച്ചല്ല; ശ്രുതിയെയും അർജുന്റെ കുടുംബത്തെയും ചേർത്തുപിടിച്ച് സർക്കാർ
- പൂരം കലക്കലിൽ ത്രിതല അന്വേഷണം
- മൗനം വെടിഞ്ഞ് മുഖ്യമന്ത്രി; പിആർ ഏജൻസികളുമായി ബന്ധമില്ല
- എന്താണ് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയ പിആർ വിവാദം ?
- മലപ്പുറം പരാമർശം;മുഖ്യമന്ത്രി മാപ്പുപറയണം:പിവി അൻവർ
- എഡിജിപിക്കെതിരായ ആരോപണം: അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.