/indian-express-malayalam/media/media_files/1dbXZouA80odvVVQ9rpx.jpg)
അന്വേഷണത്തിന്റെ സമയപരിധി അവസാനിക്കുന്നതിനാലാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ ഡിജിപി അന്വേഷണ റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും. പി വി അൻവർ എംഎൽഎയുടെ പരാതിയിലും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമാണ് ഡിജിപി അന്വേഷണ റിപ്പോർട്ട് കൈമാറുക.
മാമി തിരോധാന കേസ് ഉൾപ്പെടെ എഡിജിപി അട്ടിമറിക്കാൻ ശ്രമിച്ചതായി അൻവർ ഉന്നയിച്ച നാലു കേസുകൾ, പൂരം അട്ടിമറി, എസ്പി ഓഫീസിലെ മരംമുറി, കടത്തിയ സ്വർണം പിടികൂടി പങ്കിട്ടെടുക്കൽ, മന്ത്രിമാരുടെ ഉൾപ്പെടെ ഫോൺ ചോർത്തൽ, അനധികൃത സ്വത്തു സമ്പാദനം തുടങ്ങിയ ആരോപണങ്ങളിലായിരുന്നു അന്വേഷണം. ഇതിൽ മാമി തിരോധാനക്കേസ് ക്രൈം ബ്രാഞ്ചിനും അനധികൃത സ്വത്തുസമ്പാദനം വിജിലൻസിനും നൽകിയതിനാൽ അവയിൽ റിപ്പോർട്ട് ഉണ്ടായേക്കില്ല. ബാക്കി പരാതികളിൽ റിപ്പോർട്ട് നൽകും.
അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരിശോധിച്ച ശേഷം അജിത് കുമാറിനെ നീക്കുന്നതിൽ മുഖ്യമന്ത്രി തീരുമാനമെടുക്കും. ഇന്ന് അന്വേഷണത്തിന്റെ സമയപരിധി അവസാനിക്കുന്നതിനാലാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. നാളെ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാൽ റിപ്പോർട്ട് പരിശോധിച്ച ശേഷം അജിത് കുമാറിനെതിരെ നടപടിയെടുക്കുന്നതിൽ വേഗത്തിൽ തീരുമാനമുണ്ടായേക്കും.
Read More
- എന്താണ് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയ പിആർ വിവാദം ?
- മുഖ്യമന്ത്രിക്ക് പിആർ ഏജൻസിയുടെ ആവശ്യമില്ല, മലപ്പുറത്തെ അപമാനിച്ചിട്ടില്ല: മുഹമ്മദ് റിയാസ്
- വ്യാജ ഡോക്ടറുടെ ചികിത്സയിൽ രോഗിമരിച്ച സംഭവം; രജിസ്ട്രേഷന് ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമെന്ന് ആരോഗ്യമന്ത്രി
- നഗരം മുഴുവൻ അനധികൃത ബോർഡ്, റോഡിൽ കുഴി; സര്‍ക്കാരിനെതിരെ ഹൈക്കോടതി
- ഏതെങ്കിലും മതവിഭാഗത്തെയോ ജില്ലയേയോ കുറ്റപ്പെടുത്തിയിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.