scorecardresearch

അജിത് കുമാറിന് മുകളിൽ ഒരു പരുന്തും പറക്കില്ലെന്ന് പിവി അൻവർ

കോഴിക്കോട് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കെയാണ് എഡിജിപി എംആർ അജിത് കുമാറിനെതിരെ വീണ്ടും ആരോപണങ്ങളുമായി പിവി അൻവർ എംഎൽഎ രംഗത്തെത്തിയത്‌

കോഴിക്കോട് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കെയാണ് എഡിജിപി എംആർ അജിത് കുമാറിനെതിരെ വീണ്ടും ആരോപണങ്ങളുമായി പിവി അൻവർ എംഎൽഎ രംഗത്തെത്തിയത്‌

author-image
WebDesk
New Update
PV Anvar, PV Anwar

കോഴിക്കോട് സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അൻവർ

കോഴിക്കോട്: എഡിജിപി അജിത് കുമാറിന് മുകളിൽ ഒരു പരുന്തും പറക്കില്ലെന്ന് പിവി അൻവർ എംഎൽഎ. ഒരു മുഖ്യമന്ത്രി ഒരു ക്രിമിനിലിനെ ഇങ്ങനെ കെട്ടിപ്പിടിച്ച് ഇരിക്കുകയാണ്. കൈപിടിച്ച് വലിച്ചാലും കാൽപിടിച്ച് വലിച്ചാലും ആ കെട്ട് വിടാൻ തയ്യാറില്ല. അത് എന്താണെന്ന് ജനം പരിശോധിക്കണമെന്ന് അൻവർ പറഞ്ഞു. കോഴിക്കോട് സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അൻവർ

Advertisment

പൊലീസിലെ ചെറിയവിഭാഗമാണെങ്കിൽ പോലും ഈ ക്രിമിനൽ വത്കരണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ നാടിന് ഉണ്ടാകുമെന്ന് കണ്ടാണ് താൻ രംഗത്തുവന്നതെന്ന് അൻവർ പറഞ്ഞു." മുൻ എസ്പി സുജിത് ദാസിന് കേസുകൾ ഉണ്ടാക്കാൻ വേണ്ടി നിരപരാധികളായ യുവാക്കളെയാണ് കുടുക്കിയത്. അങ്ങനെ സർക്കാരിന് മുന്നിൽ കുടുതൽ സ്വർണവും എംഡിഎംഎയും പിടിച്ചെടുക്കുന്നനാകുന്നു. ഇടതുപക്ഷത്തെ ജനത്തിൽ നിന്ന് അകറ്റിയത് ആഭ്യന്തരവകുപ്പ് പൊലീസുമാണ്. സംസ്ഥാനത്ത് നിരവധി പൊലീസുകാർ എംഡിഎംഎ കച്ചവടക്കാരാണ്"- അൻവർ പറഞ്ഞു.

"വിമർശനങ്ങൾക്ക് പിന്നാലെ പരാതി പിൻവലിക്കാൻ നിരവധി ഓഫറുകൾ വന്നു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടി തന്നെ സുഖിപ്പിക്കാനുള്ള ഏർപ്പാടായിരുന്നു. ഇതോടെ അന്വേഷണം തണുപ്പിക്കാമെന്ന് അവർ കരുതി"- അൻവർ പറഞ്ഞു.

Advertisment

"മലപ്പുറം ജില്ല സംസ്ഥാനത്തെ ഏറ്റവും വലിയ ക്രിമിനൽ സംഘമെന്നാണ് ഇന്ന് ഹിന്ദുദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറയുന്നത്. മലയാള പത്രത്തോട് ഇക്കാര്യം പറയുന്നതെങ്കിൽ ചോദ്യമുണ്ടാകും. ഈ വാർത്ത നേരെ ഡൽഹിയിലേക്ക് പോകുന്നത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്. ഇത് സദുദ്ദേശ്യമാണോ?- അൻവർ ചോദിച്ചു. കരിപ്പൂർ എയർപോർട്ട് മലപ്പുറം ജില്ലയിലാണ്. ഇവിടെ സ്വർണം പിടികൂടിയാൽ എഫ്ഐ ആർ ഇടുക മലപ്പുറത്താണ്. ഈ നാടാകെ പോകേണ്ട സ്വർണം മറ്റ് ജില്ലകളിലേക്ക് പോകാം. പിടിക്കപ്പെട്ടവൻ ഏത് ജില്ലക്കാരാനാണെന്ന് നോക്കിയാണ് മുഖ്യമന്ത്രി ഇക്കാര്യം പറയേണ്ടത്. ഒരു സമുദായത്തെ അടിച്ചമർത്തുകയാണ് മുഖ്യമന്ത്രി. ഇത് അപകടകരമായ പോക്കാണ്. ഇത് ആണ് ഇവിടെ ചോദ്യം ചെയ്യുന്നത്"- അൻവർ പറഞ്ഞു.

Read More

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: