/indian-express-malayalam/media/media_files/7agKaIce8H6EHCfd9L6T.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പി.വി അൻവർ എംഎൽഎ. സ്വന്തമായി രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാനില്ലെന്നും, ജനം പാർട്ടിയായി മാറിയാൽ അതിനൊപ്പമുണ്ടാകുമെന്നും അൻവർ പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നടത്തിയതിനു മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചെന്നും നിലമ്പൂരിൽ നടന്ന വിശദീകരണ യോഗത്തിൽ അൻവർ ആരോപിച്ചു.
പുഷ്പനെ അനുസ്മരിച്ച് പ്രസംഗം ആരംഭിച്ച അൻവർ, എന്തിനും ഏതിനും മനുഷ്യനെ വർഗീയമായി കാണുന്ന രീതിയിലേക്ക് കേരളം മാറിയെന്ന് പറഞ്ഞു. ഒരു വ്യക്തി ഒരു വിഷയം ഉന്നയിച്ചാൽ ആ വിഷയം പരിശോധിക്കുന്നതിനു പകരം അയാളുടെ പേരെന്താണെന്നാണ് ആദ്യം നോക്കുന്നതെന്ന് അൻവർ പറഞ്ഞു.
"പേര് അനവർ എന്നായതുകൊണ്ട് വർഗീയവാദിയാക്കാൻ ശ്രമിക്കുന്നു. അഞ്ചു നേരം നമസ്കരിക്കുന്നയാളാണെന്നു പറഞ്ഞതുകൊണ്ട് ഇപ്പോൾ വലിയ ചർച്ച നടക്കുന്നു. ഏതൊരു മതവിശ്വാസിയും, അവൻ മതവിശ്വാസി ആയതുകൊണ്ട്​ വർഗീയവാദിയാക്കുന്നില്ല. മറ്റു മതങ്ങളെ എതിർക്കുകയും അവരോട് വെറുപ്പു കാണിക്കുകയും ചെയ്യുന്നതാണ് വർഗീയവാദം." അൻവർ പറഞ്ഞു.
സർക്കാർ പരിപാടികളിൽ പ്രാർത്ഥന ഒഴിവാക്കണമെന്നും, ഈശ്വര പ്രാർഥന ഒഴിവാക്കണമെന്നു നിയമസഭയിൽ എഴുതിക്കൊടുത്തിട്ടുണ്ടെന്നും അൻവർ പറഞ്ഞു. ബാങ്ക് വിളിക്ക് ഒരു പൊതു സമയം നിശ്ചയിക്കണമെന്നും, സാമുദായിക നേതാക്കൾ ഇടപെടണമെന്നും അൻവർ അഭ്യർത്ഥിച്ചു.
'വർഗീയവാദിയാക്കി ചാപ്പ കുത്താൻ എളുപ്പമാണ്. യുവത മൊബൈൽ ഫോണിന് അടിമകളാകുന്നു. നാട്ടിൽ നടക്കുന്ന ഒരു കാര്യവും യുവ സമൂഹം അറിയുന്നില്ല. ഫാസിസം കടന്നു വരുന്നത് മൊബൈൽ ഫോണിലൂടെയാണ്. പൊലീസിലെ 25 ശതമാനം ക്രിമിനല്‍ വത്കരിക്കപ്പെട്ടിരിക്കുന്നു. സ്‌ഫോടനാത്മകമായ അവസ്ഥയിലാണ് കേരളം.
എയര്‍പോര്‍ട്ടിൽ നിന്നു പിടിച്ചെടുക്കുന്ന സ്വർണം വലിയ ഒരു വിഭാഗം അടിച്ചുമാറ്റുന്നു. ഈ നാടിന്റെ അസറ്റായി മാറേണ്ട സ്വര്‍ണമാണിത്. പൊളിറ്റിക്കൽ സെക്രട്ടറിയോട് സ്വർണക്കടത്ത് നടക്കുന്നുണ്ടെന്ന് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. അത്യാധുനിക സ്കാനിങ് സൗകര്യമുള്ള കരിപ്പൂർ വിമാനത്താവളത്തിൽ ഇത്രയുമധികം സ്വർണം പൊലീസ് എങ്ങനെയാണ് പിടിക്കുന്നത്. സ്വർണ്ണക്കടത്തിൽ കസ്റ്റംസും പൊലീസും തമ്മിൽ ഒത്തുകളി നടക്കുന്നുണ്ട്. സ്വർണക്കടത്തുകാർക്കും പൊലീസിലെ സ്വർണം പൊട്ടിക്കൽ സംഘത്തിനും കസ്റ്റംസ് കൂട്ട് നിൽക്കുകയാണ്.
മുഖ്യമന്ത്രി തന്നെ കള്ളനാക്കിയപ്പോഴാണ് രണ്ടും കല്‍പ്പിച്ച് ഇറങ്ങിയത്. കേരളം വെള്ളരിക്കാപ്പട്ടണമായി മാറി. പാര്‍ട്ടിക്ക് സമയം നല്‍കിയില്ല എന്നാണ് ഇപ്പോള്‍ പറയുന്നത്.' അൻവർ പറഞ്ഞു. തന്നെ എംഎൽഎ ആക്കിയവരാണ് ഈ നാട്ടിലെ മഹാഭൂരിപക്ഷം സഖാക്കളുമെന്നും അൻവർ പറഞ്ഞു.
കാലുവെട്ടിയാൽ വീൽചെയറിൽ വരുമെന്ന് അൻവർ പറഞ്ഞു. 'നിങ്ങൾ കാലു വെട്ടാൻ വന്നാലും ആ കാലു നിങ്ങൾ കൊണ്ടുപോയാൽ വീൽചെയറിൽ വരും. അങ്ങനെയൊന്നും പിന്തിരിയുമെന്ന് കരുതേണ്ട. വെടിവെച്ചു കൊല്ലേണ്ടി വരും. പറ്റുമെങ്കിൽ ചെയ്യു. അല്ലെങ്കിൽ ജയിലിലിൽ അടക്കേണ്ടി വരും. ഏതായാലും ഒരുങ്ങി നിൽക്കുകയാണ്,' അൻവർ പറഞ്ഞു. ഫോൺ ചോർത്തലിൽ കേസെടുത്തെന്ന വാർത്ത അറിഞ്ഞപ്പോൾ സിഗററ്റ് ജയിലിലേക്ക് കൊണ്ടുതരണമെന്നാണ് കൂടിയുണ്ടായിരുന്നവരോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഒരു അൻവർ പോയാൽ മറ്റൊരു അൻവർ വരണം. ചെറുപ്പക്കാർ ഈ പോരാട്ടത്തിൽ നിന്നും പിന്തിരിയരുതെന്നും അൻവർ കൂട്ടിച്ചേർത്തു. ബിജെപി പ്ലാൻ ചെയ്തത് അനുസരിച്ച് 2031ൽ അവർ സംസ്ഥാനത്ത് അധികാരത്തിൽ വരുമെന്നും അൻവർ പറഞ്ഞു.
Read More
- സിദ്ദിഖിൻ്റെ മകൻ്റെ സുഹൃത്തുക്കൾ പൊലീസ് കസ്റ്റഡിയിൽ; പരാതിയുമായി ബന്ധുക്കൾ
- പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തൽ; പി.വി.അൻവറിനെതിരെ കേസ്
- ലൈസൻസ് കയ്യിൽ ഇല്ലെങ്കിലും പേടിക്കേണ്ട, മൊബൈലില്‍ കാണിച്ചാലും മതിയെന്ന് ഗതാഗത മന്ത്രി
- മുസ്ലിങ്ങളെ സിപിഎമ്മിൽനിന്ന് അകറ്റുകയാണ് അൻവറിന്റെ ലക്ഷ്യമെന്ന് ഇ.എൻ.മോഹൻ ദാസ്
- തിരുവനന്തപുരത്ത് രണ്ട് പേർക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം, ആകെ എണ്ണം മൂന്നായി
- നെഹ്റു ട്രോഫി വള്ളംകളി: പുന്നമടയിൽ ജലരാജാവായി കാരിച്ചാൽ ചുണ്ടൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us