scorecardresearch

സിദ്ദിഖിൻ്റെ മകൻ്റെ സുഹൃത്തുക്കൾ പൊലീസ് കസ്റ്റഡിയിൽ; പരാതിയുമായി ബന്ധുക്കൾ

അതിരാവിലെ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാക്കളെക്കുറിച്ച് യാതൊരു വിവരവും​​ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു

അതിരാവിലെ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാക്കളെക്കുറിച്ച് യാതൊരു വിവരവും​​ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു

author-image
WebDesk
New Update
actor

ചിത്രം: സ്ക്രീൻഗ്രാബ്

കൊച്ചി: നടൻ സിദ്ദിഖിന്റെ മകന്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ബന്ധുക്കൾ. സിദ്ദിഖിന്റെ മകൻ ഷെഹിന്റെ കൂട്ടുകാരായ നാഹി, പോൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇരുവരെയും അതിരാവിലെ കൊച്ചിയിലെ ഫ്ലാറ്റിലെത്തി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായാണ് ആരോപണം. 

Advertisment

നടപടി ക്രമങ്ങൾ പാലിക്കാതെ, കാരണമില്ലാതെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കൾ പറഞ്ഞു. പൊലീസിന്റെ നടപടിയിൽ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം. പുലർച്ചെ മുതൽ ഇവരെ കുറിച്ചുള്ള യാതൊരു വിവരവും അറിയാൻ കഴിഞ്ഞിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നാണ് കൊച്ചി പൊലീസിന്റെ വിശദീകരണം. പ്രത്യേക അന്വേഷണ സംഘമാകാം ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നാണ് നിഗമനം.

അതേസമയം, സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ്.പി. മെറിന്‍ ജോസഫ് ഡല്‍ഹിയില്‍ എത്തും. മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാർ സർക്കാരിനായി സുപ്രീം കോടതിയില്‍ ഹാജരാകുമെന്നാണ് റിപ്പോർട്ട്.

Advertisment

ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന സിദ്ദിഖിനെതിരെ കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ അടക്കം ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മലയാളത്തിലെയും ഇംഗ്ലീഷിലെയും വിവിധ ദിനപത്രങ്ങളിൽ സിദ്ദിഖിന്റെ ഫോട്ടോ അടക്കമാണ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്.

സെപ്റ്റംബർ 24ന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതു മുതൽ സിദ്ദിഖ് ഒളിവിലാണ്. സിദ്ദിഖിനെതിരെ കഴിഞ്ഞ മാസമാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിലും അറസ്റ്റ് ചെയ്യുന്നതിനുള്ള ഒരു നടപടിയും പൊലീസ് സ്വീകരിച്ചിരുന്നില്ല. മാധ്യമങ്ങളിലൂടെ യുവ നടിയാണ് സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചത്. ആരോപണത്തിനുപിന്നാലെ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു.

Read More

Arrested Siddique Kochi City Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: