/indian-express-malayalam/media/media_files/UMKAJpyXTIaiX2ANLyXR.jpg)
മോഹൻദാസ്
തിരുവനന്തപുരം: പി.വി.അൻവർ തീവ്ര വർഗീയ കക്ഷികളുടെ തടവറയിലാണെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻ ദാസ്. മുസ്‌ലിങ്ങളെ സിപിഎമ്മിൽനിന്ന് അകറ്റുകയാണ് അൻവറിന്റെ ലക്ഷ്യം. അതിനുവേണ്ടിയാണ് ആർഎസ്എസ് ബന്ധം ആരോപിക്കുന്നത്. മുസ്‌ലിം തീവ്രവാദികൾ ഉയർത്തുന്ന പ്രചാരണങ്ങളുടെ ഭാഗമാണ് ഇതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
സിപിഎം മുസ്‌ലിം വിരുദ്ധമാണെന്നും നേതാക്കളെല്ലാം ആർഎസ്എസുകാരാണെന്നും വരുത്തി തീർക്കാനാണ് അൻവറിന്റെ ശ്രമം. മത സൗഹാർദത്തിന്റെ നാടായ മലപ്പുറത്ത് വിഷവിത്ത് വിതക്കണോയെന്ന്.പി വി.അൻവർ ആലോചിക്കണം. പാർട്ടി സെക്രട്ടറിയറ്റ് അംഗം തന്നെ കയ്യേറ്റം ചെയ്തെന്ന ആരോപണം കെട്ടുകഥയാണ്. ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെങ്കിൽ ആരാണ് കൈയേറ്റം ചെയ്തതെന്ന് അൻവർ തുറന്നു പറയണമെന്നും മോഹൻ ദാസ് ആവശ്യപ്പെട്ടു.
അതിനിടെ, പി.വി.അൻവര്‍ എംഎംല്‍എയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് നടക്കും. നിലമ്പൂര്‍ ചന്തക്കുന്നില്‍ വൈകുന്നേരം 6.30നാണ് അൻവര്‍ യോഗം വിളിച്ചിരിക്കുന്നത്. യോഗത്തിൽ തന്റെ അടുത്ത നീക്കം ജനങ്ങളെ അറിയിക്കുമെന്നും അൻവർ പറഞ്ഞിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.