scorecardresearch

സിദ്ധാർഥന്റെ മരണം:ഡീനിനേയും അസി. വാർഡനേയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവർണർ

ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുക്കാനുള്ള സർവകലാശാല ഭരണസമിതിയുടെ തീരുമാനമാണ് ഗവർണർ സ്റ്റേ ചെയ്തത്. വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർക്ക് ഗവർണർ നോട്ടീസ് നൽകി

ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുക്കാനുള്ള സർവകലാശാല ഭരണസമിതിയുടെ തീരുമാനമാണ് ഗവർണർ സ്റ്റേ ചെയ്തത്. വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർക്ക് ഗവർണർ നോട്ടീസ് നൽകി

author-image
WebDesk
New Update
siddarthan

വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർക്ക് ഗവർണർ നോട്ടീസ് നൽകി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെഎസ്. സിദ്ധാർഥന്റെ മരണത്തിൽ സസ്‌പെൻഷനിലായിരുന്ന കോളേജ് ഡീനിനേയും ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡനെയും സർവീസിൽ തിരികെയെടുക്കാനുള്ള തീരുമാനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചു. ഇരുവരേയും തിരിച്ചെടുക്കാനുള്ള മാനേജിങ് കൗൺസിൽ നടപടിക്കെതിരെ സിദ്ധാർഥന്റെ കുടുംബവും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിനും ഗവർണറെ സമീപിച്ചിരുന്നു.

Advertisment

ഡീനിനെയും അസിസ്റ്റന്റ്  വാർഡനെയും തിരിച്ചെടുക്കാനുള്ള സർവകലാശാല ഭരണസമിതിയുടെ തീരുമാനമാണ് ഗവർണർ സ്റ്റേ ചെയ്തത്. വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർക്ക് ഗവർണർ നോട്ടീസ് നൽകി.ഇരുവർക്കും വീഴ്ച പറ്റിയെന്നായിരുന്നു ഗവർണർ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയത്.ഇത് മറികടന്നാണ് ഡീനിനെയും അസി. വാർഡനെയും തിരിച്ചെടുക്കാൻ മാനേജിങ് കൗൺസിൽ നീക്കം നടത്തിയത്. റിപ്പോർട്ട് പരിഗണിച്ച സർവകലാശാല മാനേജിങ് കൗൺസിൽ ഭൂരിപക്ഷ അഭിപ്രായം പരിഗണിച്ച് യാതൊരു നടപടികളും കൂടാതെ രണ്ടുപേരെയും തിരികെ സർവീസിൽ പ്രവേശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

മുൻ ഡീൻ എം കെ.നാരായണൻ,മുൻ അസി. വാഡൻ ഡോ.കാന്തനാഥൻ എന്നിവരെ തിരിച്ചെടുത്ത് കോളജ് ഓഫ് എവിയൻ സയൻസ് ആൻഡ് മാനേജ്മെന്റിൽ നിയമിക്കാനായിരുന്നു മാനേജിങ് കൗൺസിലിന്റെ തീരുമാനം. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ടുള്ള സിബിഐയുടെ അന്വേഷണം പോലും സ്വാധീനിക്കപ്പെട്ടതായി ആക്ഷേപം നിലനിൽക്കെയാണ് ഇപ്പോൾ ഉദ്യോഗസ്ഥന്മാരെ തിരിച്ചെടുക്കാനുള്ള യൂണിവേഴ്സിറ്റിയുടെ തീരുമാനം ഉണ്ടായത്.

Read More

Ragging Arif mohammed khan Sfi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: