scorecardresearch

അർജുൻ മടങ്ങുന്നു; മൃതദേഹം നാളെ കോഴിക്കോട് എത്തിക്കും

അർജുന്റെ സഹോദരന്റെ ഡിഎൻഎ സാംപിളുമായാണ്, കണ്ടെടുത്ത ശരീരത്തിലെ ഡിഎൻഎ ഒത്തുനോക്കിയത്.മൃതദേഹവുമായി ബന്ധുക്കൾ വെള്ളിയാഴ്ച കോഴിക്കോട്ടേക്ക് തിരിച്ചു

അർജുന്റെ സഹോദരന്റെ ഡിഎൻഎ സാംപിളുമായാണ്, കണ്ടെടുത്ത ശരീരത്തിലെ ഡിഎൻഎ ഒത്തുനോക്കിയത്.മൃതദേഹവുമായി ബന്ധുക്കൾ വെള്ളിയാഴ്ച കോഴിക്കോട്ടേക്ക് തിരിച്ചു

author-image
WebDesk
New Update
Arjun Rescue Operation

ലോറി അർജുന്റേതു തന്നെയെന്ന് ഉറപ്പിച്ചതോടെ മൃതദേഹത്തെക്കുറിച്ചു സംശയം ഉണ്ടായിരുന്നില്ല

അങ്കോല: ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്നു കണ്ടെടുത്ത ലോറിയിൽ ഉണ്ടായിരുന്നത് അർജുന്റെ ശരീരം തന്നെയെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരണം. അർജുന്റെ സഹോദരന്റെ ഡിഎൻഎ സാംപിളുമായാണ്, കണ്ടെടുത്ത ശരീരത്തിലെ ഡിഎൻഎ ഒത്തുനോക്കിയത്. പരിശോധനയിൽ ഉറപ്പിച്ചതോടെ മൃതദേഹ ഭാഗങ്ങൾ ഉടൻ ബന്ധുക്കൾക്കു വിട്ടു നൽകും.മൃതദേഹവുമായി ബന്ധുക്കൾ കോഴിക്കോട്ടേക്ക് തിരിച്ചു. 

Advertisment

ലോറി അർജുന്റേതു തന്നെയെന്ന് ഉറപ്പിച്ചതോടെ മൃതദേഹത്തെക്കുറിച്ചു സംശയം ഉണ്ടായിരുന്നില്ല. അർജുന്റെ വാച്ച്, ചെരുപ്പ്, ഫോണുകൾ, പ്രഷർ കുക്കർ, സ്റ്റീൽ പാത്രങ്ങൾ തുടങ്ങിയവയും കാബിനിൽ നിന്നു കണ്ടെടുത്തിരുന്നു. മൃതദേഹം തിരിച്ചറിയാനാവാത്ത നിലയിൽ ആയതിനാൽ ഡിഎൻഎ പരിശോധന നടത്തി ഉറപ്പിക്കുകയായിരുന്നു.

അർജുൻ രണ്ടു വയസ്സുള്ള മകനായി സൂക്ഷിച്ച ചെറിയ കളിപ്പാട്ട ലോറി ഇന്നലെ കാബിനിൽ നിന്നും കണ്ടെടുത്തിരുന്നു. അർജുന്റെ രണ്ടു മൊബൈൽ ഫോണുകൾ കണ്ടെടുത്തു. ഒരു ഫോൺ കാബിനിലും ഒരെണ്ണം ബാഗിലുമായിരുന്നു. കുപ്പിവെള്ളം, കവറിൽ സൂക്ഷിച്ച ധാന്യങ്ങൾ തുടങ്ങിയവയും ്രൈഡവിങ് സീറ്റിന്റെ കാബിന് പിന്നിൽ നിന്നും കണ്ടെടുത്തു. ചളിയിൽ പുരണ്ട നിലയിൽ അർജുന്റെ വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൂടാതെ വാഹനവുമായി ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തു.

അനുഗമിച്ച് കർണാടക സർക്കാർ പ്രതിനിധികൾ

Advertisment

കാർവാർ എംഎൽഎ സതീശ് കൃഷ്ണ സെയിൽ ഉൾപ്പടെയുള്ളവർ അർജുന്റെ മൃതദേഹത്തെ അനുഗമിച്ച് കോഴിക്കോടെത്തും. കർണാടക സർക്കാരിന്റെ പ്രതിനിധിയായാണ് സതീശ് കൃഷ്ണ സെയിൽ മൃതദേഹത്തെ അനുഗമിക്കുന്നത്. ഇതിന് പുറമേ കർണാടക പോലീസും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് ആംബൂലൻസ് അഞ്ചുമിനിട്ട് നിർത്തുമെന്നും കാർവാർ എംഎൽഎ അറിയിച്ചു. കർണാടക സർക്കാർ അടിയന്ത സഹായധനമായി അർജുന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. 


ശനിയാഴ്ച രാവിലെ ആറുമണിയോടെ അർജുന്റെ മൃതദേഹം കോഴിക്കോട് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ നിന്നുള്ള എകെഎം അഷ്‌റഫ് എംഎൽഎയും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. 

Read More

Rescue rescue mission

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: