/indian-express-malayalam/media/media_files/3dKIJcxlRVV62qEqdXor.jpg)
പിണറായി വിജയൻ, പി.വി.അൻവർ
ന്യൂഡൽഹി: പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങളെല്ലാം പൂർണമായും തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടിക്കും മുന്നണിക്കും സർക്കാരിനുമെതിരെയാണ് അൻവർ പറഞ്ഞിരിക്കുന്നത്. എൽഡിഎഫിന്റെ ശത്രുക്കൾ ഉന്നയിച്ച ആരോപണങ്ങൾ അൻവർ ഏറ്റെടുത്തിരിക്കുന്നു. എൽഡിഎഫിനെയും സർക്കാരിനെയും അപമാനിക്കാനുള്ള ശ്രമമാണിത്. താൻ നേരത്തെ സംശയിച്ച പോലെ കാര്യങ്ങൾ എത്തിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി ഡൽഹിയിൽ പറഞ്ഞു.
സർക്കാരിനെതിരായ അൻവറിന്റെ ആരോപണങ്ങൾ എല്ലാം തള്ളിക്കളയുന്നു. പാർട്ടിക്കെതിരായ അൻവറിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. നേരത്തെ പ്രഖ്യാപിച്ച അന്വേഷണങ്ങൾ അതുപോലെ നടക്കും. അൻവറിന്റെ ഉദ്ദേശ്യം വ്യക്തമാണ്. അദ്ദേഹം തന്നെ അക്കാര്യം തുറന്നുപറഞ്ഞു. എൽഡിഎഫിൽ നിന്നും വിട്ടു നിൽക്കുന്നുവെന്നും, പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്നും അറിയിച്ചു. എംഎൽഎ എന്ന നിലയ്ക്ക് പരാതികൾ പറഞ്ഞതിൽ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്നും എന്നാൽ ഇപ്പോഴല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി ഡൽഹിയിലാണുള്ളത്.
ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ പി.വി.അൻവർ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രിക്കെതിരെ നടത്തിയത്. മുഖ്യമന്ത്രി പ്രതികരിച്ച രീതി തെറ്റെന്ന് അൻവർ പറഞ്ഞു. മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ച് സംശയത്തിന്റെ നിഴലിലാക്കി. പാർട്ടി നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. സ്വര്‍ണം പൊട്ടിക്കല്‍ ആരോപണത്തില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി വലിയ ചിരിയായിരുന്നു. കള്ളക്കടത്ത് കേസിലെ ആളാണോയെന്ന സംശയം ഉന്നയിച്ച് മുഖ്യമന്ത്രി തന്നെ പൊതുസമൂഹത്തിനു മുന്നിൽ ഇട്ടു കൊടുക്കുകയായിരുന്നുവെന്ന് അൻവർ പറഞ്ഞു.
പിണറായി എന്ന സൂര്യൻ കെട്ടുപോയെന്നും പാർട്ടിയുടെ ഗ്രാഫ് പൂജ്യമായെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രിയെ അങ്കിൾ എന്നാണ് എഡിജിപി അജിത് കുമാർ വിളിക്കുന്നത്. ഉന്നതർക്ക് എന്ത് അഴിമതിയും നടത്താമെന്നും അൻവർ പറഞ്ഞു. പരസ്യ പ്രസ്താവന നടത്തരുതെന്ന പര്‍ട്ടി നിര്‍ദേശം ലംഘിച്ചുകൊണ്ടാണ് പി.വി.അൻവർ വാർത്താസമ്മേളനം നടത്തിയത്.
Read More
- മുഖ്യമന്ത്രി എന്നെ കള്ളനാക്കാന്‍ ശ്രമിച്ചു, പാര്‍ട്ടിയിലെ രണ്ടാമൻ ആകണമെന്ന റിയാസിന്റെ മോഹം നടക്കില്ല: പി.വി.അൻവർ
- തൃശൂരിൽ മൂന്നിടങ്ങളിൽ വൻ എടിഎം കവര്‍ച്ച; നഷ്ടമായത് 60 ലക്ഷത്തോളം
- സുജിത് ദാസും സംഘവും പിടിച്ചെടുത്ത സ്വർണം കടത്തുന്നു; അന്വേഷണത്തിനു വെല്ലുവിളിച്ച് പി.വി അൻവർ
- ഒരു കൊമ്പനും കുത്താൻ വരേണ്ട; തുറന്ന യുദ്ധം പ്രഖ്യാപിച്ച് പി.വി അൻവർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.