scorecardresearch

അർജുന് കണ്ണീരോടെ വിട നൽകി ജന്മനാട്, അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

വാർത്തകളിലൂടെ മാത്രം അർജുനെ അറിഞ്ഞ സ്ത്രീകളും കുട്ടികളുമടക്കം അയിരക്കണക്കിന് ആളുകളാണ് മൃതശരീരം ഒരുനോക്ക് കാണാൻ കണ്ണാടിക്കലിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്

വാർത്തകളിലൂടെ മാത്രം അർജുനെ അറിഞ്ഞ സ്ത്രീകളും കുട്ടികളുമടക്കം അയിരക്കണക്കിന് ആളുകളാണ് മൃതശരീരം ഒരുനോക്ക് കാണാൻ കണ്ണാടിക്കലിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്

author-image
WebDesk
New Update
Arjun

അർജുന്റെ മൃതദേഹം സംസ്കരിച്ചു

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം സംസ്കരിച്ചു. അർജന്റെ കണ്ണാടിക്കൽ മൂലാടിക്കുഴിയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്. കുടുംബാംഗങ്ങളും നാട്ടുകാരും അടക്കം ആയിരങ്ങൾ അവസാനമായി അർജുന് അന്ത്യാഞ്ജലി അർപ്പിച്ചു. 

Advertisment

ഗംഗാവലി പുഴ കവർന്നെടുത്ത അർജുൻ കണ്ണാടിക്കലിലെ വീട്ടുവളപ്പിൽ അവസാന ഉറക്കത്തിലേക്ക് പ്രവേശിച്ചു. വാർത്തകളിലൂടെ മാത്രം അർജുനെ അറിഞ്ഞ സ്ത്രീകളും കുട്ടികളുമടക്കം അയിരക്കണക്കിന് ആളുകളാണ് മൃതശരീരം ഒരുനോക്ക് കാണാൻ കണ്ണാടിക്കലിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. ഇന്നലെ കാർവാർ ജില്ലാ ആശുപത്രിയിൽ നിന്ന് മൃതദേഹം പുറപ്പെടുമ്പോൾ റോഡിന്റെ ഇരുഭാഗങ്ങളിലും കണ്ണീരോടെ അർജുനെ കാത്തുനിന്നത് നിരവധി പേരാണ്.

arjun cremation
അർജുന്റെ മൃതദേഹം കോഴിക്കോട് ജില്ലാ അതിർത്തിയായ അഴിയൂരിൽ മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങുന്നു

പുലർച്ചെ നാലുമണിയോടെ അർജുന്റെ മൃതദേഹവുമായുള്ള വിലാപയാത്ര കാസർകോട് എത്തിയത്. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടു. പിന്നീട് ആറ് മണിയോടെ അഴിയൂർ പിന്നിട്ട് കോഴിക്കോട് ജില്ലാ അതിർത്തിയിൽപ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.

Advertisment

എട്ടുമണിയോടെ  മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പൂളാടിക്കുന്നിൽ എത്തി. ഇവിടെ നിന്നാണ് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്ര തുടങ്ത്ങിയത്. ലോറി ഓണേർസ് അസോസിയേഷന്റെയും ആക്ഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് വിലാപയാത്ര നിശ്ചയിച്ചിരുന്ന്. വിലാപയാത്ര കണ്ണാടിക്കലിൽ എത്തിയപ്പോൾ നാട്ടുകാർ കാൽനടയായി ആംബുലൻസിനെ അനുഗമിച്ചു. 

arjun cremation

ആദ്യം വീടിനകത്ത് ബന്ധുക്കൾക്ക് മാത്രം കുറച്ച് സമയം മൃതദേഹം അന്ത്യാഞ്ജലി അർപ്പിക്കാൻ വിട്ടുകൊടുക്കും. പിന്നീട് നാട്ടുകാർക്കും മറ്റുള്ളവർക്കും ആദരമർപ്പിക്കാനായി മൃതദേഹം വീടിന് പുറത്ത് പൊതുദർശനത്തിന് വെക്കും. ഉച്ചയോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും.

കേരള, കർണാടക പൊലീസും വിലാപയാത്രയെ അനുഗമിച്ചു. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ലും മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും ഷിരൂരിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേയും വിലാപയാത്രയ്ക്ക് ഒപ്പമുണ്ടായിരുന്നു.കുടുംബം പോറ്റാനായി വളയം പിടിച്ച് ജീവിതവഴികൾ തേടിയ അർജുൻ മുഴുവൻ മലയാളികളുടെയും നൊമ്പരമായിട്ടാണ് രണ്ടര മാസം കഴിഞ്ഞ് കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ ചേതനയറ്റ് തിരിച്ചെത്തിയത്.

Read More

Rescue Kozhikode

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: