/indian-express-malayalam/media/media_files/5X1J852K6Quo4yxUSmxW.jpg)
ചിത്രം: പിആർഡി
ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ജലരാജാവായി പള്ളാത്തുരുത്തി ബോട്ട് ക്ലബിന്‍റെ കാരിച്ചാൽ ചുണ്ടൻ. തുടർച്ചയായി അഞ്ചാം വര്‍ഷമാണ് കാരിച്ചാൽ വെള്ളിക്കപ്പിൽ മുത്തമിടുന്നത്. വാശിയേറിയ മത്സരത്തിൽ പുന്നമടയുടെ ഓളപ്പരപ്പുകളെ കീറിമുറിച്ച് ഫോട്ടോഫിനിഷിലാണ് കാരിച്ചാല്‍ ചുണ്ടന്‍ ഒന്നാമത്തെത്തിയത്.
വി.ബി.സി. കൈനകരി ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടന്‍ രണ്ടാമതും, ടൗണ്‍ ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ മൂന്നാമതും ഫിനിഷ് ചെയ്തു. നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടനാണ് നാലാമതായി ഫിനിഷു ചെയ്തത്. 4.14.35 മിനിറ്റിൽ കാരിച്ചാൽ ഫിനിഷു ചെയ്തപ്പോൾ, മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിൽ 4:22:58 മിനിറ്റിലാണ് വിയപുരം രണ്ടാം സ്ഥാനത്തായത്.
അഞ്ചു ഹീറ്റ്‌സുകളിലായിരുന്നു പ്രാഥമിക മത്സരം. മികച്ച സമയത്തിന്റെ അടിസ്ഥാനത്തിലാണ് ഫൈനല്‍ ബര്‍ത്ത് നിശ്ചയിച്ചത്.
വിവിധ വിഭാഗങ്ങളിലെ മത്സര വിജയികള്‍
ചുണ്ടന്‍ ഫൈനല്‍
- ജേതാക്കള്‍: കാരിച്ചാല്‍ ചുണ്ടന്‍
- ഫിനിഷ് ചെയ്ത സമയം: 4.29.785
- ക്ലബ്: പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്
- ക്യാപ്റ്റന്‍: അലന്‍ മൂന്നുതൈക്കല്‍, എയ്ഡന്‍ മൂന്നുതൈക്കല്‍, മനോജ് പി.പി
ലൂസേഴ്‌സ് ഫൈനല്‍
- ജേതാക്കള്‍: തലവടി ചുണ്ടന്‍
- ഫിനിഷ് ചെയ്ത സമയം: 4.34.10
- ക്ലബ്: യു ബി സി കൈനകരി
- ക്യാപ്റ്റന്‍: പത്മകുമാര്‍ പുത്തന്‍പറമ്പില്‍, രാഹുല്‍ പ്രകാശ്
സെക്കന്‍ഡ് ലൂസേഴ്‌സ് ഫൈനല്‍
- ജേതാക്കള്‍: വലിയ ദിവാന്‍ജി
ഫിനിഷ് ചെയ്ത സമയം: 04.56.82 - ക്ലബ്: ചങ്ങനാശ്ശേരി ബ്ലോക്ക് ക്ലബ്
- ക്യാപ്റ്റന്‍: സണ്ണി ഇടിമണ്ണിക്കല്‍, ബൈജപ്പന്‍ ആന്റണി ജോസഫ്
തേഡ് ലൂസേഴ്‌സ് ഫൈനല്‍
- ജേതാക്കള്‍: ആയാപറമ്പ് പാണ്ടി
- ഫിനിഷ് ചെയ്ത സമയം: 5.37.24
- ക്ലബ്: മങ്കൊമ്പ് തെക്കേക്കര ബോട്ട് ക്ലബ്
- ക്യാപ്റ്റന്‍: ഉല്ലാസ് ബാലകൃഷ്ണന്‍, ജോഷി വര്‍ഗീസ്
ഇരുട്ടുകുത്തി എ ഗ്രേഡ്
- ജേതാക്കള്‍: മൂന്നുതൈക്കല്‍
- ഫിനിഷ് ചെയ്ത സമയം: 4.51.24
- ക്ലബ്: താന്തോന്നിതുരുത്ത് ബോട്ട് ക്ലബ്, മുളവുകാട്
- ക്യാപ്റ്റന്‍: കെ.ആര്‍. രതീഷ്
ഇരുട്ടുകുത്തി ബി ഗ്രേഡ്
- ജേതാക്കള്‍: തുരുത്തിപ്പുറം
- ഫിനിഷ് ചെയ്ത സമയം: 4.56.23
- ക്ലബ്: തുരുത്തിപ്പുറം ബോട്ട് ക്ലബ്ബ്, എറണാകുളം
- ക്യാപ്റ്റന്‍: എ.വി. വിജിത്ത്, ആന്റണി ഷെഫിന്‍
ഇരുട്ടുകുത്തി സി ഗ്രേഡ്
- ജേതാക്കള്‍: ഇളമുറത്തമ്പുരാന്‍ പമ്പാവാസന്‍
- ഫിനിഷ് ചെയ്ത സമയം: 4.59.23
- ക്ലബ്: ബി.ബി.സി. ഇല്ലിക്കല്‍, ഇരിഞ്ഞാലക്കുട
- ക്യാപ്റ്റന്‍: സി.എസ്. പ്രശാന്ത്, പി.എസ്. ഹരീഷ്
വെപ്പ് എ ഗ്രേഡ്
- ജേതാക്കള്‍: അമ്പലക്കടവന്‍
- ഫിനിഷ് ചെയ്ത സമയം: 4.39.50
- ക്ലബ്: ന്യൂ കാവാലം ആന്‍ഡ് എമിറേറ്റ്‌സ് ചേന്നംകരി
- ക്യാപ്റ്റന്‍: മാസ്റ്റര്‍ ഹൃത്വിക് അരുണ്‍, കെ.ജി. ജിനു
വെപ്പ് ബി ഗ്രേഡ്
- ജേതാക്കള്‍: ചിറന്മേല്‍ തോട്ടുകടവന്‍
- ഫിനിഷ് ചെയ്ത സമയം: 5.31.44
- ക്ലബ്: എസ്.എസ്.ബി.സി. വിരിപ്പുകാല, കുമരകം
- ക്യാപ്റ്റന്‍: അഭിജിത്ത് വിശ്വനാഥ്, ബിനോയ്
ചുരുളന്‍
- ജേതാക്കള്‍: മൂഴി
- ഫിനിഷ് ചെയ്ത സമയം: 5.19.95
- ക്ലബ്: ഐ.ബി. ആര്‍.എ. കൊച്ചിന്‍
- ക്യാപ്റ്റന്‍: പി.എം. അഭിഷേക്, ആന്റണി തോമസ്
തെക്കനോടി തറ(വനിതകള്‍)
- ജേതാക്കള്‍: ദേവസ്
- ഫിനിഷ് ചെയ്ത സമയം: 5.41.44
- ക്ലബ്: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, പുന്നമട
- ക്യാപ്റ്റന്‍: ട്രീസ ജേക്കബ്, ശ്രീലക്ഷ്മി ജയപ്രകാശ്
തെക്കനോടി കെട്ട്(വനിതകള്‍)
- ജേതാക്കള്‍: പടിഞ്ഞാറേപറമ്പന്‍
- ഫിനിഷ് ചെയ്ത സമയം: 6.56.03
- ക്ലബ്: യംഗ്സ്റ്റാര്‍ ബോട്ട് ക്ലബ്, താമല്ലാക്കല്‍ (നോര്‍ത്ത്)
- ക്യാപ്റ്റന്‍: എസ്. സുകന്യ, എം. മഹേഷ്
പുന്നമടക്കായലിലെ ഓളപ്പരപ്പുകളില്‍ വീണ്ടും തീപടര്‍ന്നു
ആഘോഷങ്ങളൊഴിവാക്കിയെങ്കിലും ആവേശം വാനോളമുയര്‍ന്നപ്പോള്‍ പുന്നമടക്കായലിലെ ഓളപ്പരപ്പുകളില്‍ വീണ്ടും തീപടര്‍ന്നു. ഒന്നിച്ച് തുഴയെറിഞ്ഞ് വിജയതീരത്തേക്ക് മുന്നേറിയ തുഴച്ചില്‍കാരെ ആവേശം കൊള്ളിക്കുന്ന സ്വീകരണമാണ് തുടക്കം മുതല്‍ ഇരുകരയിലും നിറഞ്ഞ കാണികള്‍ നല്‍കിയത്. രാവിലെ 11 ന് ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് ആരംഭിച്ചപ്പോള്‍ തന്നെ പുന്നമടയുടെ തീരങ്ങളിലേക്ക് കാണികള്‍ ചെറുസംഘങ്ങളായി ഒഴുകിയെത്തി.
ആവേശം വാക്കുകളില്‍ നിറച്ച് കമന്റേറ്റര്‍മാരും സജീവമായപ്പോള്‍ വള്ളംകളിയുടെ ഓളം വേദിയില്‍ നിറഞ്ഞു. ഉച്ചക്ക് ശേഷം ചുണ്ടന്‍ വള്ളങ്ങളുടെ ട്രാക്ക് എന്‍ട്രിക്ക് വമ്പന്‍ വരവേല്‍പ്പാണ് കാണികള്‍ നല്‍കിയത്. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരന്തത്തിനിരയായവരെ ഓര്‍ത്ത് ഒരു നിമിഷം മൗനം ആചരിച്ചാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്.
വള്ളങ്ങളുടെ തലപ്പത്ത് ഒന്നാം തുഴക്കാരനും രണ്ടാം തുഴക്കാരനും എണീറ്റ് നിന്ന് തുഴയെറിഞ്ഞ് ഫിനിഷിംഗ് പോയിന്റിലേക്ക് വള്ളങ്ങളെ ചാട്ടുളി പോലെ പായിച്ചു. കായലില്‍ ചേര്‍ത്ത് കെട്ടിയ ജങ്കാറുകളിലും വള്ളങ്ങളിലും ഹൗസ് ബോട്ടുകളിലും നൂറുകണക്കിന് വള്ളംകളി പ്രേമികളാണ് കളി കാണാന്‍ പുന്നമടക്കായലിന് ഇരുവശവും നിരന്നത്. കായലിന്റെ ഇരുകരകളില്‍ നിന്ന കാണികള്‍ കൂകി വിളിച്ചും ചെണ്ട കൊട്ടിയും ഓരോ മത്സരങ്ങളും ആഘോഷമാക്കി.
കൃത്യതയോടെ സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ പരാതികളില്ലാതെ വള്ളംകളി മുന്നേറി. ജലമാമാങ്കം കാണാനെത്തിയ സ്വദേശികളും വിദേശികളുമടക്കമുള്ള ജനലക്ഷങ്ങള്‍ അടുത്ത സീസണിലേക്കുള്ള ആവേശം സിരകളില്‍ നിറച്ചാണ് പുന്നമടയില്‍ നിന്ന് മടങ്ങിയത്.
Read More
- സിദ്ധാർഥന്റെ മരണം:ഡീനിനേയും അസി. വാർഡനേയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവർണർ
- പുന്നമടയിൽ തീപാറും;നെഹ്റുട്രോഫിയ്ക്ക് ഒരുങ്ങി നാട്
- അവസാനമായി അർജുൻ വീട്ടിലേക്ക്; വിങ്ങിപ്പൊട്ടികേരളം
- അർജുൻ മടങ്ങുന്നു; മൃതദേഹം നാളെ കോഴിക്കോട് എത്തിക്കും
- മറുപടിയുമായി അൻവർ:ആർക്കൊപ്പം നിൽക്കണമെന്ന് പ്രവർത്തകർ തീരുമാനിക്കെട്ടെ
- അൻവറിന്റെ ഉദ്ദേശ്യം വ്യക്തം, ആരോപണങ്ങളെല്ലാം പൂർണമായും തള്ളുന്നു: മുഖ്യമന്ത്രി
- മുഖ്യമന്ത്രി എന്നെ കള്ളനാക്കാന്‍ ശ്രമിച്ചു, പാര്‍ട്ടിയിലെ രണ്ടാമൻ ആകണമെന്ന റിയാസിന്റെ മോഹം നടക്കില്ല: പി.വി.അൻവർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.