/indian-express-malayalam/media/media_files/uploads/2017/10/pv-anvar.jpg)
പി.വി.അൻവർ
കോട്ടയം: ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്ന പരാതിയിൽ പി.വി.അൻവറിനെതിരെ പോലീസ് കേസെടുത്തു. കോട്ടയം നെടുകുന്നം സ്വദേശിയുടെ പരാതിയിൽ കോട്ടയം കറുകച്ചാൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയതിനും ദൃശ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് കലാപത്തിനു ശ്രമിച്ചുവെന്നാണ് അൻവറിനെതിരായ കേസ്.
പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പി.വി.അൻവര്‍ രംഗത്തെത്തി. ജയിലില്‍ അടയ്ക്കട്ടെയെന്നും നോക്കാമെന്നും അൻവര്‍ പറഞ്ഞു. കേസെടുക്കുമെന്ന് താൻ ആദ്യമേ പറഞ്ഞിരുന്നുവെന്നും കൂടുതൽ മറുപടി നിലമ്പൂരിലെ യോഗത്തിൽ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. അൻവറിന്‍റെ പ്രതികരണം തേടുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും കയ്യേറ്റമുണ്ടായി.
പി.വി.അൻവറിന്‍റെ പ്രതികരണം എടുക്കാൻ ശ്രമിക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന ചിലര്‍ തടയുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് പാലക്കാട് റിപ്പോര്‍ട്ടര്‍ ഹാത്തിഫ് മുഹമ്മദ്, മണ്ണാര്‍ക്കാട്ടെ പ്രാദേശിക പത്രപ്രവര്‍ത്തകൻ സൈതലവി എന്നിവരെയാണ് കയ്യേറ്റം ചെയ്തത്. അലനല്ലര്‍ സ്വദേശികളായ മജീദ്, മാണിക്കൻ എന്നിവരാണ് കയ്യേറ്റം ചെയ്തത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.
പി.വി.അൻവര്‍ എംഎംല്‍എയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് വൈകിട്ട് നടക്കുന്നുണ്ട്. നിലമ്പൂര്‍ ചന്തക്കുന്നില്‍ വൈകുന്നേരം 6.30നാണ് അൻവര്‍ യോഗം വിളിച്ചിരിക്കുന്നത്. യോഗത്തിൽ തന്റെ അടുത്ത നീക്കം ജനങ്ങളെ അറിയിക്കുമെന്നും അൻവർ പറഞ്ഞിട്ടുണ്ട്.
Read More
- ലൈസൻസ് കയ്യിൽ ഇല്ലെങ്കിലും പേടിക്കേണ്ട, മൊബൈലില്‍ കാണിച്ചാലും മതിയെന്ന് ഗതാഗത മന്ത്രി
- മുസ്ലിങ്ങളെ സിപിഎമ്മിൽനിന്ന് അകറ്റുകയാണ് അൻവറിന്‍റെ ലക്ഷ്യമെന്ന് ഇ.എൻ.മോഹൻ ദാസ്
- തിരുവനന്തപുരത്ത് രണ്ട് പേർക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം, ആകെ എണ്ണം മൂന്നായി
- നെഹ്റു ട്രോഫി വള്ളംകളി: പുന്നമടയിൽ ജലരാജാവായി കാരിച്ചാൽ ചുണ്ടൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.