/indian-express-malayalam/media/media_files/uploads/2017/09/paloli.jpg)
പാലൊളി മുഹമ്മദ് കുട്ടി
മലപ്പുറം:പിവി അൻവർ എംഎൽഎക്കെതിരെ ആരോപണവുമായി മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ പാലൊളി മുഹമ്മദ് കുട്ടി രംഗത്ത്. മലപ്പുറം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ആരോപണം. പിവി അൻവറിൻറെ നീക്കത്തിന് പിന്നിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമടക്കമുള്ള മതമൗലികവാദ സംഘടനകളാണെന്ന് പാലൊളി മുഹമ്മദ് കുട്ടി ആരോപിച്ചു.
"അൻവറിൻറെ പൊതുസമ്മേളനം വിജയിപ്പിച്ചത് ഇത്തരം സംഘടനകളാണ്. നാട്ടിൽ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം. നിസ്‌ക്കാരം തടയാൻ പാർട്ടി ശ്രമിച്ചെന്ന ആരോപണം വില കുറഞ്ഞതാണ്".- പാലൊളി മുഹമ്മദ് കുട്ടി ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വിപി സാനു, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.എം ഷൗക്കത്ത്, അബ്ദുള്ള നവാസ് എന്നിവരും പങ്കെടുത്തു.
"സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎൻ മോഹൻദാസ് ദീർഘകാലമായി ഇവിടെ പ്രവർത്തിക്കുന്ന ആളാണ്. വർഗീയ ശക്തികൾക്കെതിരെ അദ്ദേഹത്തിൻറെ നിലപാട് രാജ്യത്തെ ജനങ്ങൾക്ക് അറിയുന്നതാണ്. അങ്ങനെയുള്ള മോഹൻദാസിനെയാണ് ആർഎസ്എസിനുവേണ്ടി പ്രവർത്തിക്കുന്നയാളായി ചിത്രീകരിച്ചത്. രണ്ടു തവണ എംഎൽഎയായ പിവി അൻവറിനെ വിജയിപ്പിക്കുന്നതിനുവേണ്ടി ശക്തിയായ പ്രവർത്തനം നടത്തിയ ജില്ലാ സെക്രട്ടറിയെയാണ് ഇത്തരത്തിൽ വർഗീയ വാദിയാക്കുന്നത്. ഇത് ആരെ സന്തോഷിപ്പിക്കാനാണെന്ന് വ്യക്തമാണ്".- പാലൊളി പറഞ്ഞു.
Read More
- സിദ്ദിഖിന് ആശ്വാസം: അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീം കോടതി
- ഒറ്റയ്ക്ക് പാർട്ടിയുണ്ടാക്കാനില്ല; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പി.വി അൻവർ
- സിദ്ദിഖിൻ്റെ മകൻ്റെ സുഹൃത്തുക്കൾ പൊലീസ് കസ്റ്റഡിയിൽ; പരാതിയുമായി ബന്ധുക്കൾ
- പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തൽ; പി.വി.അൻവറിനെതിരെ കേസ്
- ലൈസൻസ് കയ്യിൽ ഇല്ലെങ്കിലും പേടിക്കേണ്ട, മൊബൈലില് കാണിച്ചാലും മതിയെന്ന് ഗതാഗത മന്ത്രി
- മുസ്ലിങ്ങളെ സിപിഎമ്മിൽനിന്ന് അകറ്റുകയാണ് അൻവറിന്റെ ലക്ഷ്യമെന്ന് ഇ.എൻ.മോഹൻ ദാസ്
- തിരുവനന്തപുരത്ത് രണ്ട് പേർക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം, ആകെ എണ്ണം മൂന്നായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.