scorecardresearch

മുഖ്യമന്ത്രിക്ക് തലക്കു വെളിവില്ലേ? പറ്റിക്കപ്പെടുന്നുവെന്ന് മനസ്സിലാകാത്തത് എന്തുകൊണ്ടെന്ന് പി.വി അൻവർ

തിരഞ്ഞെടുപ്പ് അടുക്കുകയാണെന്നും, താൻ വിചാരിച്ചാൽ 25 പഞ്ചായത്തുകൾ എൽഡിഎഫിനു നഷ്ടമാകുമെന്നും അൻവർ പറഞ്ഞു

തിരഞ്ഞെടുപ്പ് അടുക്കുകയാണെന്നും, താൻ വിചാരിച്ചാൽ 25 പഞ്ചായത്തുകൾ എൽഡിഎഫിനു നഷ്ടമാകുമെന്നും അൻവർ പറഞ്ഞു

author-image
WebDesk
New Update
PV Anvar, Anvar MLA, Press Meet

ചിത്രം: സ്ക്രീൻഗ്രാബ്

മലപ്പുറം: സ്വർണ കടത്തുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ആവർത്തിച്ച് പി.വി അൻവർ എംഎൽഎ. കേരളത്തിലെ യുവാക്കൾ അസ്വസ്ഥരാണെന്നും, വിദേശത്തേക്കുള്ള യുവാക്കളുടെ ഒഴുക്കിനെ അഭിസംബോധന ചെയ്യാൻ സർക്കാർ ശ്രമിക്കുന്നില്ലെന്നും അൻവർ പറഞ്ഞു. വിദേശ രാജ്യങ്ങളിലേക്കുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ തള്ളിക്കയറ്റം അവരുടെ താമസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണെന്ന് അൻവർ പറഞ്ഞു.

Advertisment

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് താൻ കത്തു നൽകിയതെന്നും, യുവാക്കളുടെ പ്രശ്നങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾ മായികലോകത്തു നിന്ന് യഥാർത്ഥ ലോകത്തേക്കെത്തണമെന്നും അൻവർ കൂട്ടിച്ചേർത്തു. വശദീകരണ യോഗത്തിൽ പങ്കെടുക്കാൻ ഒരു പാർട്ടി നേതാക്കളെയോ, പഞ്ചായത്ത് അംഗങ്ങളെയോ വിളിച്ചിട്ടില്ലെന്ന് അൻവർ പറഞ്ഞു. അവരെ ആരെയും പ്രതിസന്ധിയിലാക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

'തിരഞ്ഞെടുപ്പ് വരാൻ പോകുകയാണ്. ഇപ്പോൾ താൻ വിചാരിച്ചാൽ 25 പഞ്ചായത്തുകൾ എൽഡിഎഫിനു നഷ്ടമാകും. പാർട്ടി വെല്ലുവിളിച്ചാൽ അതിനു തയ്യാറാകും. അതേലേക്ക് കടക്കണോ എന്ന് സിപിഎം നേതൃത്വം ആലോചിച്ചാൽ മതി. തന്റെ മെക്കിട്ടു കേറിയാൽ തിരിച്ചു പറഞ്ഞുകൊണ്ടേ ഇരിക്കും. താൻ പാർട്ടിയെ അനുസരിച്ചില്ലെന്നാണ് എൽഡിഎഫ് കൺവീനർ പറയുന്നത്. ഈ നിമിഷം വരെ താൻ പാർട്ടിയെ തള്ളിപ്പറഞ്ഞിട്ടില്ല. 

ആരോപണങ്ങളിൽ ഇടപെടണമെന്ന് ആവശ്യം അംഗീകരിക്കാതെ തന്നെ കള്ളനാക്കാൻ ശ്രമിച്ചതുകൊണ്ടാണ് ഇത്രയേറെ വയലന്റ് ആയത്. പാർട്ടി ജില്ലാ സെക്രട്ടറി ഇപ്പോൾ തന്നെ വർഗീയവാദിയാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജനം ഒരു പാർട്ടിയായി മാറുകയാണെങ്കിൽ അതിൽ താൻ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു, അതിൽ എല്ലാമുണ്ട്,' താൻ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കില്ലാ എന്നല്ല അതിന് അർത്ഥമെന്നും അൻവർ പറഞ്ഞു.

Advertisment

സ്വർണ കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എന്താണ് തലക്കു വെളിവില്ലാതെ പറയുന്നതെന്ന് അൻവർ ചോദിച്ചു. മുഖ്യമന്ത്രി കാര്യങ്ങൾ മനസിലാക്കണമെന്നും, പറ്റിക്കപ്പെടുന്ന കാര്യം അദ്ദേഹം ഇനിയും എന്താണ് മനസ്സിലാക്കാത്തതെന്നും അൻവർ ചേദിച്ചു. സ്വർണം പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് സ്വർണ പണിക്കാരനു 16 ലക്ഷം രൂപയോളം ഇതുവരെ കൊടുത്തിട്ടുണ്ട്. അത് ആരാണ് കൊടുത്തതെന്നും, ഏതു ഫണ്ടാണെന്നും പരിശോധിക്കണമെന്നും, അൻവർ ആവശ്യപ്പെട്ടു. 

Read More

Pv Anvar Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: