/indian-express-malayalam/media/media_files/DUBaUGrGFdAueehwhTwD.jpg)
പി.വി അൻവർ
മലപ്പുറം: പി.വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലായിരുന്ന നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു മാറ്റാൻ നീക്കം. മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിലെ പി.വി.ആര്‍ നാച്ചുറൽ റിസോർട്ടിലെ തടയണകൾ പൊളിച്ചു നീക്കാനാണ് തീരുമാനം. ഇതിനായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് നടപടികൾ ആരംഭിച്ചിട്ടുണ്ട്. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയോഗത്തിൽ, തടയണ പൊളിച്ചുനീക്കുന്നതിനു റീ ടെൻഡർ ക്ഷണിക്കാൻ തീരുമാനമായി.
കാട്ടരുവി തടഞ്ഞ് നിർമ്മിച്ച തടയണകൾ പൊളിച്ചു നീക്കാൻ എട്ട് മാസം മുൻപ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഒരു മാസത്തിനകം പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നെങ്കിലും, പഞ്ചായത്ത് നടപടി വൈകിപ്പിക്കുകയായിരുന്നു. കേരള നദീസംരക്ഷണസമിതി മുൻ ജനറൽ സെക്രട്ടറി നൽകിയ ഹർജിയിൽ ഈമാസം, ജനുവരി 31നാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. പി.വി അൻവർ സിപിഎമ്മുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പഞ്ചായത്ത് നടപടി.
അതേസമയം, ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്ന പരാതിയിൽ പി.വി അൻവറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കോട്ടയം നെടുകുന്നം സ്വദേശിയുടെ പരാതിയിൽ കോട്ടയം കറുകച്ചാൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയതിനും ദൃശ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് കലാപത്തിനു ശ്രമിച്ചുവെന്നാണ് അൻവറിനെതിരായ കേസ്.
പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പി.വി.അൻവര്‍ രംഗത്തെത്തിയിരുന്നു. ജയിലില്‍ അടയ്ക്കട്ടെയെന്നും നോക്കാമെന്നും അൻവര്‍ പറഞ്ഞു. കേസെടുക്കുമെന്ന് താൻ ആദ്യമേ പറഞ്ഞിരുന്നുവെന്നും ഏതായാലും ഒരുങ്ങി നിൽക്കുകയാണെന്നും അൻവർ പറഞ്ഞു. വാർത്ത അറിഞ്ഞപ്പോൾ സിഗററ്റ് ജയിലിലേക്ക് കൊണ്ടുതരണമെന്നാണ് കൂടിയുണ്ടായിരുന്നവരോട് പറഞ്ഞതെന്നും, ഞായറാഴ്ച നിലമ്പൂരിലെ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ അൻവർ പറഞ്ഞു.
Read More
- ഒറ്റയ്ക്ക് പാർട്ടിയുണ്ടാക്കാനില്ല; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പി.വി അൻവർ
- സിദ്ദിഖിൻ്റെ മകൻ്റെ സുഹൃത്തുക്കൾ പൊലീസ് കസ്റ്റഡിയിൽ; പരാതിയുമായി ബന്ധുക്കൾ
- പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തൽ; പി.വി.അൻവറിനെതിരെ കേസ്
- ലൈസൻസ് കയ്യിൽ ഇല്ലെങ്കിലും പേടിക്കേണ്ട, മൊബൈലില്‍ കാണിച്ചാലും മതിയെന്ന് ഗതാഗത മന്ത്രി
- മുസ്ലിങ്ങളെ സിപിഎമ്മിൽനിന്ന് അകറ്റുകയാണ് അൻവറിന്റെ ലക്ഷ്യമെന്ന് ഇ.എൻ.മോഹൻ ദാസ്
- തിരുവനന്തപുരത്ത് രണ്ട് പേർക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം, ആകെ എണ്ണം മൂന്നായി
- നെഹ്റു ട്രോഫി വള്ളംകളി: പുന്നമടയിൽ ജലരാജാവായി കാരിച്ചാൽ ചുണ്ടൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.