scorecardresearch

ഏതെങ്കിലും മതവിഭാഗത്തെയോ ജില്ലയേയോ കുറ്റപ്പെടുത്തിയിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രി

ന്യൂനപക്ഷ വർഗീയതയെ എതിർക്കുക എന്നത് ഏതെങ്കിലും ന്യൂനപക്ഷ മതവിഭാഗത്തെ എതിർക്കുന്നതല്ലാ എന്ന് മുഖ്യമന്ത്രി പറഞ്ഞു

ന്യൂനപക്ഷ വർഗീയതയെ എതിർക്കുക എന്നത് ഏതെങ്കിലും ന്യൂനപക്ഷ മതവിഭാഗത്തെ എതിർക്കുന്നതല്ലാ എന്ന് മുഖ്യമന്ത്രി പറഞ്ഞു

author-image
WebDesk
New Update
Pinarayi Vijayan, Hindu News papper Controversy

ചിത്രം: സ്ക്രീൻഗ്രാബ്

കോഴിക്കോട്: വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പരാമർശിക്കാത്ത കാര്യങ്ങളാണ് 'ഹിന്ദു' പത്രത്തിൽ വന്നതെന്നും, വീഴ്ച പറ്റിയെന്ന് പത്രം വിശദീകരണം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും മതവിഭാഗത്തെയോ ജില്ലയേയോ കുറ്റപ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment

'ഏതെങ്കിലും ഒരു മതവിഭാഗത്തെയോ ജില്ലയേയോ പ്രത്യേകം കുറ്റപ്പെടുത്തുന്ന സമീപനം ഉണ്ടായിട്ടില്ല. ദീർഘകാലമായി മാധ്യമങ്ങളെ കാണുകയും, പൊതുവേദികളിൽ സംസാരിക്കുകയും ചെയ്യുന്നു. അതിന് ഒരു രീതിയുണ്ടല്ലോ. ഒരു പ്രത്യേക പ്രദേശത്തിനെതിരെയോ, പ്രത്യേക ജില്ലക്കെതിരെയോ, നമ്മുടെ സമൂഹത്തിൽ ജീവിക്കുന്ന ഏതെങ്കിലുമൊരു പ്രത്യേക വിഭാഗത്തിനെതിരെയോ തന്റെ ഭാഗത്തുനിന്ന് പരാമർശങ്ങൾ ഉണ്ടാകാറില്ലെന്ന് ഏല്ലാവർക്കും അറിയാമല്ലോ.

അതെല്ലാം പൊതുവേ അംഗീകരിക്കപ്പെട്ട വസ്തുതയും യാഥാര്‍ഥ്യവുമാണല്ലോ. എന്നാൽ വർഗീയ ശക്തികൾക്കെതിരെയും വർഗീയതയ്ക്കെതിരെയും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്താറുണ്ട്. വർഗീയ ശക്തികളെ തുറന്ന് എതിർക്കാറുണ്ട്. ആ വർഗീയ ശക്തി ഏതെങ്കിലും പ്രത്യേക മതവിഭാഗം അല്ലല്ലോ? ഇതെല്ലാം വ്യക്തമാക്കപ്പെട്ട കാര്യമാണ്. 

ഇന്ത്യയിലെ ഏറ്റവും വലിയ വർഗീയ നിലപാടു സ്വീകരിക്കാറുള്ള ആർഎസ്എസിനെ എതിർക്കാറുണ്ട്. അതിന്റെ അർത്ഥം ഹിന്ദുക്കളെ ആകെ എതിർക്കുന്നു എന്നല്ല. ഭൂരിപക്ഷ വർഗീയതയെ എതിർക്കുന്നു. നമ്മുടെ രാജ്യത്തെ ന്യൂനപക്ഷ വർഗീയതയെയും എതിർക്കുന്നു. അത് ഒരിക്കലും ഏതെങ്കിലും ഒരു ന്യൂനപക്ഷ മതവിഭാഗത്തെ എതിർക്കുന്നതല്ല. ഭൂരിപക്ഷ വിഭാഗമായാലും ന്യൂനപക്ഷ വിഭാഗമായാലും അവയിലെല്ലാമുള്ള മഹാഭൂരിപക്ഷം ആളുകളും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. അവർ വർഗീയതയ്ക്ക് അടിപ്പെട്ടവരല്ല.

Advertisment

വർഗീയതയ്ക്ക് അടിപ്പെട്ട ചെറിയ വിഭാഗത്തെ ഒറ്റപ്പെടുത്തണമെന്നാണ് എല്ലാ കാലത്തും സ്വീകരിച്ചു വരുന്ന നിലപാട്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം മലപ്പുറം ജില്ലയിലാണ്. ആ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് മലപ്പുറം ജില്ലയിലെ കേസായാണ് രേഖപ്പെടുത്തുന്നത്. അത് ആ ജില്ലക്ക് എതിരായുള്ള കാര്യമല്ല," മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യൻ കോളേജില്‍ നടന്ന ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: