scorecardresearch

സ്വർണക്കടത്തിൽ പങ്കുപറ്റുന്നു; പി.ശശിക്കെതിരായ പരാതി പുറത്തുവിട്ട് അൻവർ

ശശി സ്വർണക്കടത്തിന്റെ പങ്ക് പറ്റുന്നുവെന്നും കേസുകളിൽ ഒത്ത് തീർപ്പുണ്ടാക്കി ലക്ഷങ്ങൾ കൈപ്പറ്റുന്നുവെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്

ശശി സ്വർണക്കടത്തിന്റെ പങ്ക് പറ്റുന്നുവെന്നും കേസുകളിൽ ഒത്ത് തീർപ്പുണ്ടാക്കി ലക്ഷങ്ങൾ കൈപ്പറ്റുന്നുവെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്

author-image
WebDesk
New Update
news

പി.വി.അൻവർ, പി.ശശി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കൈമാറിയ പരാതി പുറത്തുവിട്ട് പി.വി.അൻവർ എംഎൽഎ. ശശി സ്വർണക്കടത്തിന്റെ പങ്ക് പറ്റുന്നുവെന്നും കേസുകളിൽ ഒത്ത് തീർപ്പുണ്ടാക്കി ലക്ഷങ്ങൾ കൈപ്പറ്റുന്നുവെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്. ഫെയ്‌സ്ബുക്കിലൂടെയാണ് ശശിക്കെതിരായ പരാതി അൻവർ പങ്കുവച്ചത്.

Advertisment

സ്വർണക്കടത്തിന്‍റെ പങ്ക് ശശി പറ്റുന്നു, സാമ്പത്തിക തർക്കത്തിൽ ഇടപെട്ട് ലക്ഷങ്ങൾ കൈപ്പറ്റി, കമ്മീഷൻ വാങ്ങി കേസുകൾ ഒത്തുതീർപ്പാക്കുന്നു, രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ തനിക്കെതിരായ കേസിന് പിന്നിലും ശശിയാണെന്ന് പരാതിയിൽ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതികളുമായി എത്തുന്ന കാണാന്‍ കൊള്ളാവുന്ന സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ വാങ്ങി വെക്കുകയും, കേസന്വേഷണം എങ്ങനെ പോകുന്നുവെന്ന് അവരോട് പ്രത്യേകം അന്വേഷിക്കുകയും അവരില്‍ ചിലരോട് ശൃംഗാര ഭാവത്തില്‍ സംസാരിച്ചതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഫോണ്‍ കാളുകള്‍ എടുക്കാതെയായ പരാതിക്കാരിയുണ്ടെന്നുള്ളതും തനിക്കറിയാമെന്ന് പരാതിയിൽ പറയുന്നു. 

അദ്ദേഹം ഈ സ്ഥാനത്ത് തുടര്‍ന്നാല്‍ താങ്ങാനാവാത്ത മാനക്കേടും നാണക്കേടും അധികം വൈകാതെ തന്നെ പാര്‍ട്ടിയും മുഖ്യമന്ത്രിയും നേരിടേണ്ടി വരുമെന്നത് തനിക്ക് ഉറപ്പാണെന്നും ഈ പറഞ്ഞ കാര്യങ്ങളിൽ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും വിശദമായ ഒരന്വേഷണം നടത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും പരാതിയിൽ അൻവർ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

Pv Anvar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: