scorecardresearch

നഗരം മുഴുവൻ അനധികൃത ബോർഡ്, റോഡിൽ കുഴി; സര്‍ക്കാരിനെതിരെ ഹൈക്കോടതി

അനധികൃത ബോർഡ് വെച്ചതിനു കേസെടുത്തിട്ടും വീണ്ടും അതേ ആളുകൾ അതേ ബോർഡ് സ്ഥാപിക്കാൻ ധൈര്യം കാണിക്കുന്നത് കേന്ദ്ര സർക്കാരിലെ ഭരണകക്ഷി നേതാവ് ആയതുകൊണ്ടാണോ എന്ന് കോടതി ചോദിച്ചു

അനധികൃത ബോർഡ് വെച്ചതിനു കേസെടുത്തിട്ടും വീണ്ടും അതേ ആളുകൾ അതേ ബോർഡ് സ്ഥാപിക്കാൻ ധൈര്യം കാണിക്കുന്നത് കേന്ദ്ര സർക്കാരിലെ ഭരണകക്ഷി നേതാവ് ആയതുകൊണ്ടാണോ എന്ന് കോടതി ചോദിച്ചു

author-image
WebDesk
New Update
High Court , Kerala High Court

ഫയൽ ഫൊട്ടോ

കൊച്ചി: കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിലും, കൊച്ചി നഗരത്തിലെ അനധികൃത ബോർഡുകൾക്കുമേൽ നടപടി ഉണ്ടാകാത്തതിലും സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. പുതിയ റോഡുകളിൽ പോലും എങ്ങനെയാണ് കുഴികൾ ഉണ്ടാകുന്നതെന്നും, നിരവധി എഞ്ചിനീയർമാർ ഉണ്ടായിട്ടും റോഡുകൾ എങ്ങനെയാണ് ഇത്ര മോശമായ അവസ്ഥയിലാകുന്നതെന്നും, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

Advertisment

നഗരം മുഴുവൻ അനധികൃത ബോർഡ് വെച്ചിട്ടും നടപടി ഉണ്ടാവുന്നില്ലെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യത്തിൽ കോർപ്പറേഷൻ സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. നേരത്തേ അനധികൃത ബോർഡ് വെച്ചതിനു കേസെടുത്തിട്ടും വീണ്ടും അതേ ആളുകൾ അതേ ബോർഡ് വെയ്ക്കാൻ ധൈര്യം കാട്ടുന്നത് കേന്ദ്ര സർക്കാരിലെ ഭരണകക്ഷി നേതാവ് ആയതുകൊണ്ടാണോ എന്ന് കോടതി ചോദിച്ചു.

സംസ്ഥാന പൊലീസിനും സർക്കാരിനും ഇവരെ പേടിയാണോ എന്നും കോടതി ആരാഞ്ഞു. ജനങ്ങൾക്ക് സൗജന്യങ്ങൾ കൊടുക്കുന്നതിന്റെ പേരിൽ അവനവന്റെ രൂപം പ്രദർശിപ്പിക്കുന്ന ബോർഡുകൾ കൊച്ചി നിറയെ അപകടകരമായ രീതിയിൽ വെച്ചിരിക്കുന്നു എന്നത് ഗൗരവമായി കാണുന്നുവെന്ന് കോടതി പറഞ്ഞു. കേസെടുക്കാൻ പോലീസിനും, ബോർഡുകൾ നീക്കം ചെയ്തു ഫൈൻ ഈടാക്കാൻ കോർപ്പറേഷൻ സെക്രട്ടറിമാർക്കും അമാന്തമുണ്ടായാൽ ഇനി നേരിട്ട് കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങുകയാണെന്ന് കോടതി വ്യക്തമാക്കി.

വിഷയത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ നടപടി അറിയിക്കണമെന്ന് കോടതി താക്കീത് നൽകി. ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതായും ഉടനടി ബോർഡുകൾ നീക്കം ചെയ്യുമെന്നും ഗവ പ്ലീഡർ കോടതിയെ അറിയിച്ചു. പ്രസ്തുത ഏജൻസിയുടെ ലൈസൻസ് റദ്ദാക്കി അറിയിക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Read More

Advertisment
High Court Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: