/indian-express-malayalam/media/media_files/CE04vnTGpjHxL6v2YWSd.jpg)
2004 മുതലാണ് ചിത്രലേഖയുടെ ജീവിതം കേരളം ശ്രദ്ധിക്കുന്നത്
കൊച്ചി: ജീവിതം പോരാട്ടമാക്കിയ ചിത്രലേഖ ഒടുവിൽ അർബുദത്തിന് കീഴടങ്ങി വിടവാങ്ങി.തൊഴിൽ ചെയ്ത് ജീവിക്കാനുള്ള തന്റെ അവകാശത്തിനായി ഒരായുസ് മുഴുവൻ പോരാടിയ ചിത്രലേഖ വിടവാങ്ങുമ്പോൾ ഇല്ലാതാകുന്നത് കേരളത്തിലെ ഒറ്റയാൻ സമരങ്ങളുടെ വേറിട്ട് മുഖംകൂടിയാണ്.
തൊഴിൽ ചെയ്യാൻ പോരാട്ടം
2004 മുതലാണ് ചിത്രലേഖയുടെ ജീവിതം കേരളം ശ്രദ്ധിക്കുന്നത്. തൊഴിൽ ചെയ്ത് ജീവിക്കണമെന്ന തന്റെ അവകാശത്തിനായി നിരന്തരം സിഐടിയുവിനോടും സിപിഎമ്മിനോടും പോരാടിയാണ് ഓട്ടോ ഡ്രൈവറായ ചിത്രലേഖ ശ്രദ്ധേയമാകുന്നത്. വടകര സ്വദേശി ശ്രീഷ്‌കാന്തുമായുള്ള വിവാഹത്തെ തുടർന്നാണ് സിപിഎം എതിരായതെന്നാണ് ചിത്രലേഖ പറഞ്ഞിരുന്നത്. ദലിത് വിഭാഗത്തിൽപെട്ട ചിത്രലേഖയെ വിവാഹം ചെയ്ത ശ്രീഷ്‌കാന്ത് മറ്റൊരു സമുദായക്കാരനാണ്. വടകരയിൽനിന്ന് ശ്രീഷ്‌കാന്തിന് ചിത്രലേഖയുടെ നാടായ എടാട്ടേക്കു മാറേണ്ടിവന്നു. ഓട്ടോ ഡ്രൈവറായ ശ്രീഷ്‌കാന്തിനു പുറമേ ചിത്രലേഖയും സർക്കാർ പദ്ധതിയിൽ ഓട്ടോ വാങ്ങി. 2004 ഒക്ടോബറിലായിരുന്നു ചിത്രലേഖ ഓട്ടോ വാങ്ങിയത്.
എടാട്ട് ഓട്ടോ ഓടിക്കാൻ തുടങ്ങിയതോടെ എതിർപ്പുമായി പ്രാദേശിക സിഐടിയു നേതൃത്വം രംഗത്തെത്തി. വണ്ടി സ്റ്റാൻഡിലിടാനോ ആളുകളെ കയറ്റാനോ തൊഴിലാളി സംഘടന അനുവദിച്ചില്ല. അതിജീവനത്തിനുള്ള ശ്രമം തുടരുന്നതിനിടെ 2005 ഡിസംബർ 31ന് ചിത്രലേഖയുടെ ഓട്ടോ തീയിട്ടു നശിപ്പിച്ചു. ഇതു വലിയ വിവാദമായി. തുടർന്നു സന്നദ്ധ സംഘടനകൾ ഓട്ടോ വാങ്ങി നൽകിയെങ്കിലും എടാട്ട് ഓടിക്കാൻ സിപിഎം പ്രവർത്തകർ അനുവദിച്ചില്ലെന്നാണ് ചിത്രലേഖ ആരോപിക്കുന്നത്. കാട്ടാമ്പള്ളിയിലേക്ക് താമസം മാറ്റിയ ചിത്രലേഖയുടെ ഓട്ടോ തീയിട്ട് നശിപ്പിച്ചിരുന്നു.
സമരദിനങ്ങൾ
തൊഴിൽ ചെയ്ത് ജീവിക്കാനുള്ള തന്റെ അവകാശം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് സമരവുമായി ചിത്രലേഖ രംഗത്തെത്തിയിരുന്നു. കണ്ണൂർ കലക്ടറേറ്റിന് മുമ്പിൽ നീണ്ട 122 ദിവസമാണ് ചിത്രലേഖ സമരം ചെയ്തത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ 47 ദിവസവും സമരം ചെയ്തു.
ഏറെ നിയമപോരാട്ടം നടത്തിയാണ് ചിത്രലേഖ വീട് പണിയും പൂർത്തിയാക്കിയത്. യുഡിഎഫ് സർക്കാർ കാട്ടാമ്പള്ളിയിൽ ചിത്രലേഖയ്ക്കു വീടു വയ്ക്കാൻ അനുവദിച്ച സ്ഥലവും പണവും എൽഡിഎഫ് സർക്കാർ വന്നപ്പോൾ റദ്ദാക്കിയെന്നാണ് ചിത്രലേഖ ആരോപിക്കുന്നത്. കോടതിയെ സമീപിച്ച് ആ നടപടിക്കു സ്റ്റേ വാങ്ങിയാണ് പിന്നീട് വീട് പണി പൂർത്തിയാക്കിയത്.
കഴിഞ്ഞ കുറച്ചുനാളുകളായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു ചിത്രലേഖ. പാൻക്രിയാസിൽ അർബുദം ബാധിച്ച് ചിത്രലേഖയ്ക്ക് മഞ്ഞപ്പിത്തവും പിടിപ്പെട്ടിരുന്നു. ഇത് നില കുടുതൽ വഷളാക്കി. ജീവിതം നിരന്തരം പോരാട്ടമാക്കിയ ചിത്രലേഖ ഒടുവിൽ നാൽപ്പത്തിയെട്ടാം വയസ്സിൽ മരണത്തിന് കീഴടങ്ങി.
Read More
- പോരാട്ടങ്ങൾ അവസാനിപ്പിച്ച് ചിത്രരേഖ യാത്രയായി
- എംആർ അജിത് കുമാറിനെതിരായ പരാതികളിൽ ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും
- അർജുന്റെ കുടുംബത്തിന്റെ പരാതി; കേസിൽ നിന്ന് മനാഫിനെ ഒഴിവാക്കും
- എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം; 26 പവൻ നഷ്ടമായി
- മഴ സജീവമാവുന്നു;ഇന്ന് നാലിടത്ത് യെല്ലോ അലർട്ട്
- മുഖ്യമന്ത്രിക്കെതിരെ പ്രചാരവേല: പിആർ വിവാദത്തൽ എം.വി ഗോവിന്ദൻ
- മഞ്ഞിൽ നിന്ന് മണ്ണിലേക്ക്;തോമസ് ചെറിയാന് വീരോചിത യാത്രയയപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.