scorecardresearch

പോരാട്ടങ്ങൾ അവസാനിപ്പിച്ച് ചിത്രലേഖ യാത്രയായി

ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സി.ഐ.ടി.യുമായി തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെ 2005-ലും 2023-ലും ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് തീയിട്ടിരുന്നു.

ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സി.ഐ.ടി.യുമായി തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെ 2005-ലും 2023-ലും ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് തീയിട്ടിരുന്നു.

author-image
WebDesk
New Update
chithralekha

ചിത്രലേഖ

കണ്ണൂർ: ഓട്ടോറിക്ഷ കത്തിച്ചതിനെ തുടർന്ന് സിപിഎമ്മുമായി നടത്തിയ പോരാട്ടത്തിലൂടെ ശ്രദ്ധ നേടിയ ചിത്രലേഖ അന്തരിച്ചു. 48 വയസ്സായിരുന്നു. അർബുദബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 9 മണിയോടെ വീട്ടിലേക്ക് എത്തിക്കും. സംസ്‌കാരം നാളെ 10.30ക്ക് പയ്യാമ്പലത്ത് നടക്കും.

Advertisment

കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ചിത്രലേഖ അർബുദബാധിതയായി രോഗശയ്യയിലായിരുന്നു. പാൻക്രിയാസിൽ അർബുദം ബാധിച്ച ചിത്രലേഖയ്ക്ക് ഇതിനിടയിൽ മഞ്ഞപ്പിത്തവും പിടിപെട്ടു. ആരോഗ്യം മോശമായതോടെ പരസഹായമില്ലാതെ എഴുന്നേൽക്കാനാവാത്ത അവസ്ഥയിലായിരുന്നു. ഭർത്താവ് ശ്രീഷ്‌കാന്തിന് ചിത്രലേഖയെ തനിച്ചാക്കി ജോലിക്ക് പോകാനും സാധിച്ചിരുന്നില്ല. അതോടെ കുടുംബത്തിലേക്കുള്ള വരുമാനം നിലക്കുകയായിരുന്നു. ഇതിനിടയിലാണ് അസുഖം മൂർച്ഛിക്കുന്നതും മരണം സംഭവിക്കുന്നതും.

ദലിത് യുവതിയായ ചിത്രലേഖ ഓട്ടോ ഓടിച്ച് തുടങ്ങിയതുമുതൽ സിഐടിയുമായി തർക്കങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് ഓട്ടോ ഓടിക്കുന്നതിൽനിന്ന് സിപിഎം ചിത്രലേഖയെ വിലക്കി. പിന്നീട് പാർട്ടിയുമായി നടത്തിയ നീണ്ട പോരാട്ടത്തിലൂടെയാണ് ചിത്രലേഖ ശ്രദ്ധ നേടുന്നത്. 2005 ലും 2023 ലും ഇവരുടെ ഓട്ടോയ്ക്ക് ആരോ തീയിട്ടു. സിപിഎം ആണ് ഇതിനു പിന്നിലെന്നായിരുന്നു ചിത്രലേഖയുടെ ആരോപണം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഎസ്‌പി സ്ഥാനാർത്ഥിയായി അരുവിക്കര മണ്ഡലത്തിൽ ചിത്രലേഖ മത്സരിച്ചിരുന്നു. ഭർത്താവ് ശ്രീഷ്‌കാന്ത്. മക്കൾ: മനു, മേഘ. മരുമകൻ: ജിജി.

Read More

Advertisment
Citu Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: