/indian-express-malayalam/media/media_files/r8qLzQoQaePj8cdFAdY1.jpg)
കെ.ടി.ജലീൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളെ കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കടത്തിൽ പിടികൂടുന്നവരിൽ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായത്തിൽ പെടുന്നവരാണെന്ന് കെ.ടി.ജലീൽ എംഎൽഎ. അതിനെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്കരണവും പുരോഗതിയുമാണ് മുസ്‌ലിം സമുദായത്തിൽ നടത്താൻ 'മലപ്പുറം പ്രേമികൾ' ഉദ്ദേശിക്കുന്നത്?. സ്വർണക്കടത്തിലും ഹവാലയിലും പങ്കാളികളാകുന്ന മുസ്‌ലിങ്ങളിൽ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് ഇതൊന്നും മതവിരുദ്ധമല്ലെന്നാണ്. അത്തരക്കാരെ ബോധവൽക്കരിക്കാൻ ഖാളിമാർ തയ്യാറാകണമെന്ന് പറഞ്ഞാൽ അതെങ്ങിനെയാണ് ഇസ്ലാമോഫോബിക്ക് ആവുകയെന്ന് ജലീൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.
തെറ്റു ചെയ്യുന്നത് ഏത് മതസമുദായക്കാരായാലും അതിനെതിരെ ശക്തമായ എതിർപ്പുയരേണ്ടത് ബന്ധപ്പെട്ട മതവിഭാഗങ്ങളിൽ നിന്നാണ്. ക്രൈസ്തവ സമുദായത്തിലെ തെറ്റുകളെ എതിർക്കാൻ മുന്നോട്ടു വരേണ്ടത് ക്രൈസ്തവരാണ്. മുസ്‌ലിങ്ങളിലെ കുറ്റങ്ങൾ ചൂണ്ടിക്കാണിക്കേണ്ടത് മുസ്‌ലിങ്ങളാണ്. ഹൈന്ദവർക്കിടയിലെ അരുതായ്മകൾ പറയേണ്ടത് ഹൈന്ദവരാണ്. അല്ലാത്ത പക്ഷം, താന്താങ്ങളെ ഇകഴ്ത്താൻ ഇതര മതസ്ഥർ കാണിക്കുന്ന കുൽസിത നീക്കങ്ങളായി അത്തരം ഇടപെടലുകൾ ദുർവ്യാഖ്യാനിക്കപ്പെടും. മതപരിഷ്കരണങ്ങളും സാമൂഹ്യ നവോത്ഥാനങ്ങളും അങ്ങിനെയേ നടന്നിട്ടുള്ളൂവെന്ന് ജലീൽ വ്യക്തമാക്കി.
സ്വർണക്കള്ളക്കടത്ത് മതവിരുദ്ധമാണെന്ന് പറയാൻ ഖാളിമാർ തയ്യാറാവണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ എന്തിനാണിത്ര ഹാലിളക്കം? ഞാൻ പറഞ്ഞത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റിനോടല്ല. എന്റെകൂടി ഖാളിയോടാണ്. സ്വർണ്ണക്കടത്തുകാർ വഴിയും ഹവാലക്കാർ വഴിയും വിദേശത്തുനിന്ന് കിട്ടുന്ന പണം ഏതെങ്കിലുമാളുകൾ നാട്ടിലെത്തിക്കുന്നത് പുറത്തറിയുമെന്ന ഭീതി ആർക്കെങ്കിലുമുണ്ടോയെന്നും ജലീൽ ചോദിച്ചു.
Read More
- എം.ടിയുടെ വീട്ടിൽനിന്നും 26 പവൻ സ്വർണം കവർന്നത് പാചകക്കാരിയും ബന്ധുവും, പൊലീസ് പിടിയിൽ
- നിവൃത്തിയില്ലെങ്കിൽ എംഎൽഎ സ്ഥാനം വിടും, എന്നെ അറസ്റ്റ് ചെയ്തേക്കാം: പി.വി.അൻവർ
- മതേതര പോരാട്ടത്തിനാണ് ഒരുങ്ങുന്നതെന്ന് അൻവർ; പുതിയ സംഘടനയുടെ രൂപീകരണം ഇന്ന്
- രോഗവ്യാപന കാരണം കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും സംയോജിത പരിശോധന: ആരോഗ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.