/indian-express-malayalam/media/media_files/F3loOpvfoRPmFmr6FhUu.jpg)
വീട്ടിലെ അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്
കോഴിക്കോട്: എം.ടി.വാസുദേവൻ നായരുടെ വീട്ടിൽനിന്നും സ്വർണം കവർന്ന കേസിലെ പ്രതികളെ പൊലീസ് പിടികൂടി. വീട്ടിലെ പാചകക്കാരിയും അവരുടെ ബന്ധുവുമാണ് പിടിയിലായത്. എം.ടിയുടെ കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലെ അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്.
വെള്ളിയാഴ്ചയാണ് ആഭരണം നഷ്ടപ്പെട്ട വിവരം എം.ടിയുടെ ഭാര്യ എസ്.എസ്.സരസ്വതി മനസിലാക്കിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് പരിശോധനയിൽ വീട്ടിൽ എവിടെയും കവർച്ച നടന്നതിന്റെ ലക്ഷണങ്ങൾ ഇല്ലായിരുന്നു. അലമാര കുത്തിപ്പൊളിച്ചിട്ടില്ലായിരുന്നു. ഇതേ തുടർന്നാണ് വീടിന് അകത്തുള്ള ആരോ ആണ് മോഷണം നടത്തിയതെന്ന സംശയത്തിൽ പൊലീസ് എത്തിച്ചേർന്നത്. തുടർന്നാണ് വീട്ടിലെ ജോലിക്കാരിയെ ചോദ്യം ചെയ്തതും കവർച്ച ചെയ്ത വിവരം വെളിപ്പെടുത്തിയതും.
മൂന്ന് സ്വർണമാല, ഒരു വള, രണ്ട് ജോഡി കമ്മൽ, വജ്രംപതിച്ച രണ്ട് ജോഡി കമ്മൽ, വജ്രം പതിച്ച ഒരു ലോക്കറ്റ്, മരതകം പതിച്ച ഒരു ലോക്കറ്റ് എന്നിവയാണ് വീട്ടിൽനിന്നും നഷ്ടമായത്. കിടപ്പുമുറിയിലെ അലമാരയിൽ ലോക്കറിൽ ഉണ്ടായിരുന്ന ആഭരണങ്ങളാണ് കവർന്നത്. എന്നാൽ, അതിനൊപ്പം ഉണ്ടായിരുന്ന മറ്റ് മുപ്പത്തിയഞ്ച് പവന്റെ ആഭരണം ലോക്കറിൽത്തന്നെ ഉണ്ടായിരുന്നു.
Read More
- നിവൃത്തിയില്ലെങ്കിൽ എംഎൽഎ സ്ഥാനം വിടും, എന്നെ അറസ്റ്റ് ചെയ്തേക്കാം: പി.വി.അൻവർ
- മതേതര പോരാട്ടത്തിനാണ് ഒരുങ്ങുന്നതെന്ന് അൻവർ; പുതിയ സംഘടനയുടെ രൂപീകരണം ഇന്ന്
- വരും ദിവസങ്ങളിൽ മഴ കനക്കും; 5 ജില്ലകളിൽ നാളെ മുന്നറിയിപ്പ്; മത്സ്യബന്ധനത്തിനു വിലക്ക്
- രോഗവ്യാപന കാരണം കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും സംയോജിത പരിശോധന: ആരോഗ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us