scorecardresearch

അൻവറുമായി സംഖ്യത്തിനില്ല;നിലപാട് വ്യക്തമാക്കി ഡിഎംകെ

മഞ്ചേശ്വരത്ത് അൻവർ നടത്തുന്ന രാഷ്ട്രീയ വിശദീകരണയോഗം നിരീക്ഷിക്കാൻ ഡിഎംകെ നിരീക്ഷകർ എത്തുമെന്നാണ് വിവരം

മഞ്ചേശ്വരത്ത് അൻവർ നടത്തുന്ന രാഷ്ട്രീയ വിശദീകരണയോഗം നിരീക്ഷിക്കാൻ ഡിഎംകെ നിരീക്ഷകർ എത്തുമെന്നാണ് വിവരം

author-image
WebDesk
New Update
anwar dmk

ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവനാണ് ഇക്കാര്യം വ്യക്തമാക്കിയത്

ചെന്നൈ: സിപിഎമ്മുമായി പിരിഞ്ഞ് പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങുന്ന പിവി അൻവർ എംഎൽഎയുമായി സംഖ്യത്തിനില്ലെന്ന് ഡിഎംകെ നേതൃത്വം. കേരളത്തിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു. വിഷയത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി സ്റ്റാലിൻ എടുക്കുമെന്നും ഇളങ്കോവൻ വ്യക്തമാക്കി. അൻവറുമായി ചെന്നൈയിൽ ഡിഎംകെ നേതാക്കൾ ചർച്ച നടത്തിയിരുന്നു. ചർച്ചയുടെ വിവരങ്ങൾ പുറത്ത് വിടുന്നത് ശരിയല്ലെന്നതിനാൽ മാധ്യമങ്ങളോട് വിശദീകരിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Advertisment

മുതിർന്ന നേതാവ് സെന്തിൽ ബാലാജി വഴിയാണ് അൻവറിന്റെ നീക്കങ്ങൾ. എന്നാൽ സ്റ്റാലിനുമായി നല്ല ബന്ധം പുലർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പിണക്കാൻ നിലവിൽ ഡിഎംകെ തയ്യാറാകാൻ സാധ്യതയില്ല. ഈ സാഹചര്യത്തിൽ അൻവറിന്റെ ഡിഎംകെ പ്രവേശനം നടക്കാനിടയില്ലെന്നാണ് വിലയിരുത്തൽ. 

അതേസമയം, ഡിഎംകെയുടെ അവസാനവാക്ക് ഇളങ്കോവൻ അല്ലെന്നും എംകെ സ്റ്റാലിനാണെന്നും അദ്ദേഹവുമായി അൻവർ നല്ല ബന്ധം പുലർത്തുന്നുണ്ടെന്നും അൻവറിന്റെ സഹയാത്രികനും മുൻ സിപിഎം നേതാവുമായ ഇഎ സുകു പറഞ്ഞു. ഞായറാഴ്ച വൈകീട്ട മഞ്ചേശ്വരത്ത് അൻവർ നടത്തുന്ന രാഷ്ട്രീയ വിശദീകരണയോഗം നിരീക്ഷിക്കാൻ ഡിഎംകെ നിരീക്ഷകർ എത്തുമെന്നാണ് വിവരം. നേരത്തെ, ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി അൻവർ ചർച്ച നടത്തിയതിന്റ ചിത്രങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ മുന്നണിയിൽ ചേരുന്നതിനെ കുറിച്ച് അൻവർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Read More

Advertisment
Pv Anvar Dmk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: