/indian-express-malayalam/media/media_files/wncm2clAQXTZbGPDY6PI.jpg)
അൻവർ നയം വ്യക്തമാക്കിയാൽ ആ കാര്യം യുഡിഎഫ് ചർച്ച ചെയ്യും- പി എംഎ സലാം പറഞ്ഞു
മലപ്പുറം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കെടി ജലീലിന്റെ പ്രസ്താവനയെ വിമർശിച്ച് മുസ്ലിം ലീഗ്. ജലീലിന്റെ പ്രസ്താവന നികൃഷ്ടവും അപകടകരവുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളായി ചിത്രീകരിക്കുകയാണ്. ആർഎസ്എസ് നേതാക്കൾ പോലും പറയാത്ത കാര്യമാണ് ജലീൽ പറയുന്നതെന്നും സലാം കുറ്റപ്പെടുത്തി.
"ജലീലിന്റെ പ്രസ്താവന ഒരു സമുദായം മാത്രം സ്വർണ്ണം കടത്തുന്നുവെന്ന പ്രതീതി ഉണ്ടാക്കുന്നു. ഈ പ്രസ്താവന സ്വന്തം നിലനിൽപ്പിന് വേണ്ടി മാത്രമുള്ളതാണ്. എന്തെങ്കിലും നേട്ടത്തിന് വേണ്ടി ഒരു സമുദായത്തെ ഇരയാക്കരുത്. ഇതാണോ സിപിഎം നിലപാട് എന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കണം"- പിഎംഎ സലാം ആവശ്യപ്പെട്ടു.
"പി വി അൻവറിന്റെ പാർട്ടി മുസ്ലിം ലീഗിനെ ബാധിക്കില്ല. അൻവറിന്റെ പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മഞ്ചേരിയിൽ നടക്കുന്ന പരിപാടിയിൽ മുസ്ലിം ലീഗ് നേതാക്കൾ ആരും പങ്കെടുക്കില്ല. അൻവർ നയം വ്യക്തമാക്കിയാൽ ആ കാര്യം യുഡിഎഫ് ചർച്ച ചെയ്യും"- പി എംഎ സലാം പറഞ്ഞു.
വാക്കുകൾ വളച്ചൊടിച്ചു:കെടി ജലീൽ
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്ന് കെടി ജലീൽ എംഎൽഎ. വളരെ സദുപദേശപരമായി താൻ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം പറഞ്ഞത്. താൻ മലപ്പുറം വിരുദ്ധത പറഞ്ഞു എന്ന നിലയിൽ വരുത്തി തീർത്തുവെന്നും ഇതിനെ ചൊല്ലി സൈബർ ഇടങ്ങളിൽ വലിയ വിമർശനങ്ങൾ ഉയരുന്നുവെന്നും കെടി ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
"മന്ത്രിയായിരുന്ന സമയത്ത് വലിയ രീതിയിൽ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. കോൺഗ്രസ്സും മുസ്ലിം ലീഗും അതിനെ സപ്പോർട്ട് ചെയ്തു. അന്ന് വലിയ രീതിയിൽ ഉളള സമരപരിപാടികൾ എനിക്കെതിരെ സംഘടിപ്പിച്ചു. അന്ന് താൻ മലപ്പുറത്തുകാരനാണ് എന്നൊരു ബോധ്യം അവർക്ക് ഇല്ലായിരുന്നോ?. താൻ പറഞ്ഞത് കരിപ്പൂർ കേന്ദ്രമായി കള്ളകടത്ത് നടത്തുന്നു. അത് പൊലീസ് പിടിക്കുമ്പോൾ സ്വർണ്ണത്തിലെ തൂക്കം കുറയുന്നു. അതിന് പൊലീസ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം. കള്ളകടത്തിന് പിടിക്കപ്പെട്ടത് ഭൂരിഭാഗവും മുസ്ലിം സമുദായത്തിൽ ഉള്ളവരാണ്. അതാണ് താൻ ചൂണ്ടി കാണിച്ചത്. കള്ളകടത്തിന് പിടിക്കപ്പെടുമ്പോൾ പലരും പറയുന്നത് കള്ളകടത്ത് മതപരമായി തെറ്റല്ല എന്നാണ്. കള്ളകടത്തുകാരെ മാറ്റി നിർത്താൻ മുസ്ലിം ലീഗ് തയ്യാറല്ല"- കെടി ജലീൽ പറഞ്ഞു.
Read More
- കരിപ്പൂരിൽ സ്വർണക്കടത്തിൽ പിടിക്കപ്പെടുന്നവരിൽ ഭൂരിപക്ഷവും മുസ്ലിങ്ങൾ: കെ.ടി.ജലീൽ
- എം.ടിയുടെ വീട്ടിൽനിന്നും 26 പവൻ സ്വർണം കവർന്നത് പാചകക്കാരിയും ബന്ധുവും, പൊലീസ് പിടിയിൽ
- നിവൃത്തിയില്ലെങ്കിൽ എംഎൽഎ സ്ഥാനം വിടും, എന്നെ അറസ്റ്റ് ചെയ്തേക്കാം: പി.വി.അൻവർ
- മതേതര പോരാട്ടത്തിനാണ് ഒരുങ്ങുന്നതെന്ന് അൻവർ; പുതിയ സംഘടനയുടെ രൂപീകരണം ഇന്ന്
- രോഗവ്യാപന കാരണം കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും സംയോജിത പരിശോധന: ആരോഗ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us