/indian-express-malayalam/media/media_files/20Fg6lyJDO28pkuYmKPG.jpg)
മഞ്ചേരിയിലാണ് പിവി അൻവറിന്റെ നയവിശദീകരണ യോഗം നടന്നത്
മലപ്പുറം:മഞ്ചേരിയിലെ പൊതുസമ്മേളനത്തിൽ ഡെമോക്രാറ്റിക്ക് മൂവ്‌മെന്റ് ഓഫ് കേരള എന്ന പുതിയ സംഘടനയുടെ നയം പ്രഖ്യാപിച്ച് പിവി അൻവർ എംഎൽഎ. ജനാധിപത്യ സോഷ്യലിസ്റ്റ് നയത്തിലൂന്നിയാകും ഡെമോക്രാറ്റിക്ക് മൂവ്‌മെന്റ് ഓഫ് കേരള എന്ന സംഘടന പ്രവർത്തിക്കുക. പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കാനും ജാതി സെൻസസ് നടത്താനായും പോരാട്ടം നടത്തും. രാഷ്ട്രത്തിന്റെ ഐക്യമാണ് സംഘടനയുടെ ലക്ഷ്യം. മലബാറിനോടുളള അവഗണനയ്ക്ക് എതിരെ പോരാടും. മലപ്പുറം കോഴിക്കോട് ജില്ലകൾ വിഭജിച്ച് പതിനഞ്ചാമത്തെ ജില്ല രൂപികരിക്കണമെന്ന ആവശ്യത്തിനായി പോരാടും.
വിദ്യാഭ്യാസ മേഖലയിലും മാറ്റം വേണം. സർക്കാർ സ്‌കൂളുകളിലെ അധ്യാപകർ സ്വന്തം കുട്ടികളെ സർക്കാർ സ്‌കൂളിൽ പഠിപ്പിക്കുന്നില്ലെങ്കിൽ അവരുടെ ശമ്പളത്തിന്റെ 20% അതത് സ്‌കൂളുകളിലെ ബിപിഎൽ വിദ്യാർഥികൾക്കായി മാറ്റിവയ്ക്കണം.വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളണം. സംരംഭ സംരക്ഷണ നിയമം നടപ്പിലാക്കണം. പലസ്തീനിനോടുള്ള സമീപനം കേന്ദ്രസർക്കാർ തിരുത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെടും.
വന്യമൃഗശല്യത്തിൽ മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം 10 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയായി ഉയർത്തണം. മനുഷ്യ മൃഗ സംഘർഷവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം. തൊഴിലിലായ്മ വേതനം രണ്ടായിരം രൂപയായി ഉയർത്തണം. പോലീസിലെ ക്രിമിനലുകളെ ഒഴിവാക്കണം. വയോജനങ്ങളുടെ ക്ഷേമത്തിനായി വയോജന വകുപ്പ് രൂപീകരിക്കണം തുടങ്ങിയവയാണ് സംഘടനയുടെ നയങ്ങൾ.
Read More
- അൻവറുമായി സംഖ്യത്തിനില്ല;നിലപാട് വ്യക്തമാക്കി ഡിഎംകെ
- കെടി ജലീലിന്റെ നികൃഷ്ടമായ പ്രസ്താവനയെന്ന് മുസ്ലിം ലീഗ്
- കരിപ്പൂരിൽ സ്വർണക്കടത്തിൽ പിടിക്കപ്പെടുന്നവരിൽ ഭൂരിപക്ഷവും മുസ്ലിങ്ങൾ: കെ.ടി.ജലീൽ
- എം.ടിയുടെ വീട്ടിൽനിന്നും 26 പവൻ സ്വർണം കവർന്നത് പാചകക്കാരിയും ബന്ധുവും, പൊലീസ് പിടിയിൽ
- നിവൃത്തിയില്ലെങ്കിൽ എംഎൽഎ സ്ഥാനം വിടും, എന്നെ അറസ്റ്റ് ചെയ്തേക്കാം: പി.വി.അൻവർ
- മതേതര പോരാട്ടത്തിനാണ് ഒരുങ്ങുന്നതെന്ന് അൻവർ; പുതിയ സംഘടനയുടെ രൂപീകരണം ഇന്ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.