/indian-express-malayalam/media/media_files/uploads/2020/08/Kozhikode-karippur-plane-floght-cras-air-india.jpeg)
Karipur Airport Plane Accident: കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് വിമാനം തെന്നിമാറിയുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. പൈലറ്റും സഹ പൈലറ്റും ഉൾപ്പടെയുള്ളവരാണ് അപകടത്തിൽ മരിച്ചത്. Air India Express 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലേക്ക് പ്രവേശിപ്പിച്ചു. ഫയര്‍ ഫോഴ്‌സും വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തെടുത്തു.
രാത്രി 7.40ഓടെയാണ് അപകടമുണ്ടായത്. കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്ക് വിമാനം വീഴുകയായിരുന്നു. ടേബിൾ ടോപ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാൻ കഴിയാതെ പോയതാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം.
Read More Stories on Karipur Airport Plane Accident
- ദു:ഖ വെള്ളി: കേരളത്തെ ഞെട്ടിച്ച് ഒരേ ദിനം രണ്ട് ദുരന്തങ്ങള്‍
- കോഴിക്കോട് വിമാനത്താവളത്തിൽ രണ്ടു തവണ വിമാനം ലാൻഡു ചെയ്യാൻ ശ്രമിച്ചതായി ഫ്ലൈറ്റ്ഡാർ ഡാറ്റ
- കരിപൂര്‍ വിമാനാപകടം; നടുക്കം മാറാതെ കുരുന്നുകള്‍
- Kozhikode Air India plane crash and Mangalore Crash- 2010ൽ മംഗലാപുരം, 2020ൽ കോഴിക്കോട്: ടേബിൾ ടോപ്പ് റൺവേയിലെ രണ്ട് അപകടങ്ങൾ
- വിമാനം വീണത് 35 താഴ്ചയിലേക്ക്; അപകടത്തിനിടയാക്കിയത് കനത്ത മഴ
- Air India Express IX 1344 plane crash in Kozhikode: കരിപ്പൂര്‍ വിമാന അപകടം: മരിച്ച പൈലറ്റ് മുന്‍ വ്യോമസേന വൈമാനികന്‍
ഇന്ന് രാത്രി 7.50ഓടെയാണ് അപകടമെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ ബഷീർ പറഞ്ഞു. കനത്ത മഴ കാരണം പ്രദേശത്ത് വെള്ളം കെട്ടിനിൽക്കുകയായിരുന്നെന്നാണ് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. വിമാനം തെന്നി വീഴുകയായിരുന്നു.
പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. മലപ്പുറത്ത് നിന്നും മഞ്ചേരിയിൽ നിന്നും ഫയർഫോഴ്ച് എത്തിയതായും അദ്ദേഹം പറഞ്ഞു.
Read in IE: Kerala: Air India flight skids off runway, several injured
അതേസമയം കരിപ്പൂർ വിമാനാപകടത്തിൽ അടിയന്തര രക്ഷാ നടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രി തൃശൂരിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു
Kerala Plane Crash Air India Express - IEmalayalam by Express Web on Scribd
അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ വിവരങ്ങൾ
കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയുള്ളവരുടെയും, മരണപെട്ടവരുടെയും...
Posted by Collector Kozhikode on Friday, 7 August 2020
Live Blog
Karipur Airport Plane Accident: കരിപ്പൂരിൽ വിമാനാപകടം
വിമാനാപകടവുമായി ബന്ധപ്പെട്ട് സാഹചര്യം വിലയിരുത്തുന്നതിനായി കോഴിക്കോട്ടെത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു.
PM @narendramodi ji called to inquire about the #KhozikodeAirCrash. Expressed his deepest condolences on the loss of lives.
He inquired about the details of the incident and sought information on casualties. Planning to visit Kozhikode tomorrow to be with the aggrieved.
— V. Muraleedharan (@MOS_MEA) August 7, 2020
Consulate will be open tomorrow Saturday August 8 at 8 AM to assist all who want any assistance to travel to Kerala or any information related to aircrash incident. We are with all the families of injured and deceased and will do our best to assist them @MEAIndia@IndembAbuDhabi
— India in Dubai (@cgidubai) August 7, 2020
കരിപ്പൂർ വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് വിമാനം തെന്നിമാറിയുണ്ടായ അപകടത്തിൽ അനുശോചനം അറിയിച്ച് കായികലോകം. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡഉൽക്കർ, ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയടക്കമുള്ള താരങ്ങൾ അപകടമുണ്ടായതിന് പിന്നാലെ തന്നെ മരിച്ചവർക്ക് അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു. Read More
- അനുപ്, വില്ലിയാപള്ളി
- ഹെന്ന, പൊന്നാനി, 14 വയസ്സ്
- മുനീറ, പരപ്പനങ്ങാടി
- ശ്രീജിത്ത്, പൊന്നാനി
- ബഷീർ, വളാഞ്ചേരി, 50 വയസ്സ്
- 8848700921 (ദിൽജിത്ത്)
- 7561843970 (സഫ്വാൻ)
അപകടത്തിൽ പരിക്കേറ്റവരെ ചികിത്സിക്കുന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില് അടിയന്തിരമായി O+, O- രക്തം വേണമെന്ന് അധികൃതർ അറിയിച്ചു. വിളിക്കേണ്ട നമ്പര്‍ 8547616121.
അതേ സമയം കണ്ടെയ്ൻമെന്റ് സോണിലുള്ളവർ സാഹചര്യം മനസ്സിലാക്കി രക്തദാനത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന് ജില്ലാ കലക്ടർ ആവശ്യപ്പെട്ടു.
ദുബയില്‍ നിന്നും പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് യാത്രക്കാരുടെ യുഎഇയിലുള്ള ബന്ധുക്കള്‍ എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടണമെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 056 5463903, 054 3090572, 054 3090572, 054 3090575 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. ദുബയില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ 10 കുട്ടികളടക്കം 184 യാത്രക്കാരും 7 വിമാന ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. ഐഎക്‌സ 134 വിമാനമാണ് അപകടത്തില്‍ പെട്ടത്.
'പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നു. സംസ്ഥാന പോലീസ് 11 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. എയർ ഇന്ത്യ, എഎഐയിൽ നിന്നുള്ള ദുരിതാശ്വാസ സംഘങ്ങളെ ദില്ലി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ഉടൻ അയയ്ക്കുന്നു. AAIB ഔദ്യോഗിക അന്വേഷണം നടത്തും,' കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു
Deeply anguished & distressed at the air accident in Kozhikode.
The @FlyWithIX flight number AXB-1344 on its way from Dubai to Kozhikode with 191 persons on board, overshot the runway in rainy conditions & went down 35 ft. into a slope before breaking up into two pieces.
— Hardeep Singh Puri (@HardeepSPuri) August 7, 2020
Praying for those who have been affected by the aircraft accident in Kozhikode. Deepest condolences to the loved ones of those who have lost their lives.
— Virat Kohli (@imVkohli) August 7, 2020
കരിപ്പൂരില്‍ ദുരന്തത്തില്‍പ്പെട്ട വിമാനം പറത്തിയിരുന്നത് വളരെ പരിചയ സമ്പത്തുള്ള വൈമാനികനായ ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തേ ആയിരുന്നു. അപകടത്തില്‍ കൊല്ലപ്പെട്ട അദ്ദേഹം എയര്‍ ഇന്ത്യയില്‍ ചേരുന്നതിന് മുമ്പ് ഇന്ത്യന്‍ വ്യോമസേനയുടെ പൈലറ്റായി സേവനം അനുഷ്ഠിച്ചിരുന്നു. മഹാരാഷ്ട്ര സ്വദേശിയാണ് സാത്തേ. യുദ്ധ വിമാനങ്ങള്‍ പറത്തിയിട്ടുള്ള അദ്ദേഹത്തിന് എയര്‍ ബസ് 310 പോലുള്ള വൈഡ് ബോഡി വിമാനങ്ങള്‍ പറത്തിയ പരിചയവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. കൂടാതെ, വ്യോമസേന അക്കാദമിയുടെ സോഡ് ഓഫ് ഓണര്‍ നേടിയിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന്റെ ടെസ്റ്റ് പൈലറ്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
We are deeply saddened by the tragedy of Air India Express Flight No IX 1344 at Kozhikode.
MEA helplines are open 24x7:
1800 118 797
+91 11 23012113
+91 11 23014104
+91 11 23017905
Fax: +91 11 23018158
Email: covid19@mea.gov.in— Anurag Srivastava (@MEAIndia) August 7, 2020
ദുബയില്‍ നിന്നും പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് യാത്രക്കാരുടെ യുഎഇയിലുള്ള ബന്ധുക്കള്‍ എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടണമെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 056 5463903, 054 3090572, 054 3090572, 054 3090575 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. അദ്ദേഹം തൃശൂരിൽ നിന്ന് പുറപ്പെട്ടു.ഐ ജി യുടെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹവും രണ്ട് ജില്ലകളിലെ ഫയർ ആൻഡ് റെസ്ക്യൂ ടീമും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുണ്ട്. ആവശ്യമായ ആരോഗ്യ സംവിധാനവും സജ്ജമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണത്തിന് സംസ്ഥാന സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചു. അപകടമരണങ്ങളിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ 170 യാത്രക്കാരുമായി ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നി മാറി പൈലറ്റും മറ്റ് രണ്ട് പേരും കൊല്ലപ്പെടുകയും നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡിജിസിഎയുടെ കണക്കനുസരിച്ച് വിമാനം റൺവേയിൽ നിന്ന് തെന്നി മാറി ഒരു മതിലില്‍ ഇടിച്ച് ഒരു താഴ്‌വരയിൽ പതിക്കുകയും തുടര്‍ന്നു രണ്ടായി പിളരുകയും ചെയ്തു. Read More
ദുബയില്‍ നിന്നും പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് യാത്രക്കാരുടെ യുഎഇയിലുള്ള ബന്ധുക്കള്‍ എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടണമെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 056 5463903, 054 3090572, 054 3090572, 054 3090575 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. ദുബയില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ 10 കുട്ടികളടക്കം 184 യാത്രക്കാരും 7 വിമാന ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. ഐഎക്‌സ 134 വിമാനമാണ് അപകടത്തില്‍ പെട്ടത്.
കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബീച്ച് ആശുപത്രി, ഫറൂഖ് ആശുപത്രി, മറ്റ് സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സയ്ക്കായി മികച്ച സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോട് അടിയന്തരമായി സംഭവ സ്ഥലത്തെത്താന്‍ നിര്‍ദ്ദേശിച്ചു. കോഴിക്കോട് മലപ്പുറം ജില്ലകളിലെ 108 ആംബുലന്‍സുകള്‍ സംഭവ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകുന്നേരം കേരളത്തിലെ കോഴിക്കോട് വിമാനത്താവളത്തിലേക്ക് 191 യാത്രക്കാരുമായി വന്നിറങ്ങുമ്പോഴാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി രണ്ടായി പിരിഞ്ഞത്. Read More
Deeply distressed to hear about the Air India Express tragedy at Kozhikode. Prayers are with the bereaved families and those injured. We are ascertaining further details. pic.twitter.com/pvQQjGPfiw
— PRAVEEN KASHYAP ® (@The_PraveenK) August 7, 2020
Distressed to learn about the tragic accident of Air India Express aircraft in Kozhikode, Kerala.
Have instructed NDRF to reach the site at the earliest and assist with the rescue operations.
— Amit Shah (@AmitShah) August 7, 2020
Have instructed Police and Fire Force to take urgent action in the wake of the plane crash at the Kozhikode International airport (CCJ) in Karipur. Have also directed the officials to make necessary arrangements for rescue and medical support.
— Pinarayi Vijayan (@vijayanpinarayi) August 7, 2020
പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി കരിപ്പൂർ വിമാനാപകടം സംബന്ധിച്ച കാര്യങ്ങൾ ടെലിഫോണിൽ സംസാരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐ ജി അശോക് യാദവും എയർപോർട്ടിൽ എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. പൈലറ്റ് അടക്കം ചിലർ മരണമടഞ്ഞിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത വിവരം ലഭ്യമായിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർക്ക് ചികിത്സ നൽകാനും മറ്റെല്ലാ സൗകര്യങ്ങളും ഏർപ്പെടുത്താനും സംസ്ഥാന ഗവൺമെന്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാന സർക്കാരിന്റെ സർവ്വ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
It's turning out to be a very unfortunate day for Kerala today. First the landslide and now the aircraft accident. Praying for all the bereaved families. #KeralaFloods2020#KeralaAirIndiaAccident
— Oommen Chandy (@Oommen_Chandy) August 7, 2020
അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. അദ്ദേഹം തൃശൂരിൽ നിന്ന് പുറപ്പെട്ടു.ഐ ജി യുടെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹവും രണ്ട് ജില്ലകളിലെ ഫയർ ആൻഡ് റെസ്ക്യൂ ടീമും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുണ്ട്. ആവശ്യമായ ആരോഗ്യ സംവിധാനവും സജ്ജമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണത്തിന് സംസ്ഥാന സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചു.
അപകടമരണങ്ങളിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
191 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്ന് ഡയരക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് എ എക്സ് ബി 1344, ബി 737 ദുബായ്-കാലിക്കറ്റ് വിമാനമാണ് അപകടത്തിൽപെട്ടത്. റൺവേയിൽ ലാൻഡ് ചെയ്ത ശേഷം റൺവേയുടെ അറ്റത്തേക്ക് നീങ്ങുകയും തെന്നി താഴ്ചയിലേക്ക് വീഴുകയുമായിരുന്നു. വീണ ശേഷം വിമാനം രണ്ടു കഷണങ്ങളായെന്നും ഡിജിസിഎ അറിയിച്ചു.
കരിപ്പൂർ വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് വിമാനം തെന്നിമാറി അപകടം. Air India Express 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ നിന്ന് പുക ഉയരുന്നുണ്ട്. നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. ഫയര്‍ ഫോഴ്‌സും വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി യാത്രക്കാരെ വിമാനത്തില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു.
ഇന്ന് രാത്രി 7.50ഓടെയാണ് അപകടമെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ ബഷീർ പറഞ്ഞു. കനത്ത മഴ കാരണം പ്രദേശത്ത് വെള്ളം കെട്ടിനിൽക്കുകയായിരുന്നെന്നാണ് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. വിമാനം തെന്നി വീഴുകയായിരുന്നു.
പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. 90 ശതമാനം യാത്രക്കാരെയും പുറത്തെടുത്തു. എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. രക്ഷാ പ്രവർത്തനം നടത്തുന്നു. മലപ്പുറത്ത് നിന്നും മഞ്ചേരിയിൽ നിന്നും ഫയർഫോഴ്ച് എത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights