ദുരന്തമുഖത്തെ വേദനിപ്പിക്കുന്ന കാഴ്ചകളിലൊന്ന്, എന്താണ് ചുറ്റും നടക്കുന്നതെന്നറിയാതെ അപകടങ്ങൾക്കു മുന്നിൽ പകച്ചു നിൽക്കുന്ന കുട്ടികളാണ്. ഇന്ന് കരിപ്പൂർ വിമാനത്താവളത്തിൽ അപകടം നടന്നപ്പോഴും ആദ്യം പുറത്തു വന്ന കാഴ്ചകളിലൊന്ന് അച്ഛനമ്മമാരിൽനിന്നു വേർപ്പെട്ടുപോയ കുട്ടികളാണ്. ആ കുട്ടികളുടെ രക്ഷിതാക്കളെ കണ്ടെത്താൻ കേരളം മുഴുവൻ ഒന്നു ചേരുകയും അവരിൽ പലരെയും ഇതിനകം കണ്ടെത്തുകയും ചെയ്തു. പത്തു കുട്ടികളാണ് അപകടത്തില്‍പ്പെട്ട ദുബായ്-കോഴിക്കോട് വിമാനത്തില്‍ ഉണ്ടായിരുന്നത്.
Read More Stories on Karipur Airport Plane Accident
- ദു:ഖ വെള്ളി: കേരളത്തെ ഞെട്ടിച്ച് ഒരേ ദിനം രണ്ട് ദുരന്തങ്ങള്‍
- കോഴിക്കോട് വിമാനത്താവളത്തിൽ രണ്ടു തവണ വിമാനം ലാൻഡു ചെയ്യാൻ ശ്രമിച്ചതായി ഫ്ലൈറ്റ്ഡാർ ഡാറ്റ
- Kozhikode Air India plane crash and Mangalore Crash- 2010ൽ മംഗലാപുരം, 2020ൽ കോഴിക്കോട്: ടേബിൾ ടോപ്പ് റൺവേയിലെ രണ്ട് അപകടങ്ങൾ
- വിമാനം വീണത് 35 താഴ്ചയിലേക്ക്; അപകടത്തിനിടയാക്കിയത് കനത്ത മഴ
- Air India Express IX 1344 plane crash in Kozhikode: കരിപ്പൂര്‍ വിമാന അപകടം: മരിച്ച പൈലറ്റ് മുന്‍ വ്യോമസേന വൈമാനികന്
- Karipur Air India Express Plane Crash: അടുത്തിടെ നടന്ന മറ്റ് വിമാന അപകടങ്ങളുടെ ഇവയൊക്കെ
- Kozhikode Air India plane crash: How the incident happened: കരിപ്പൂര്‍ വിമാനാപകടം സംഭവിച്ചതിങ്ങനെ
- Karipur Airport Plane Accident: കരിപ്പൂർ വിമാനാപകടം: പൈലറ്റ് അടക്കം 17 പേർ മരിച്ചു
- കരിപ്പൂരിൽ വിമാനാപകടം: മരണസംഖ്യ ഉയരുന്നു
ഈ ദുരന്തരാത്രിയിൽ, കൊണ്ടോട്ടി പുളിക്കൽ ജനറൽ ആശുപത്രിയിലും അഞ്ചു വയസ്സിനു താഴെ മാത്രം പ്രായമുള്ള മൂന്നു പെൺകുട്ടികൾ അവരുടെ രക്ഷിതാക്കളെ പ്രതീക്ഷിച്ചിരിക്കുകയാണ്. ഇതിൽ രണ്ടു കുട്ടികളുടെ ബന്ധുക്കൾ ഇതിനകം ആശുപത്രി പരിസരത്ത് എത്തിക്കഴിഞ്ഞുവെങ്കിലും മൂന്നാമത്തെ കുട്ടിയുടെ ബന്ധുക്കൾക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ച സന്നദ്ധ പ്രവർത്തകർ.
നല്ലളം സ്വദേശി നൗഷീറിന്റെ മകൾ ഫാത്തിമ നൂഹ (3), തിരൂർ സ്വദേശി അനസിന്റെ മകൾ ഫിദ (4), നസ്റ എന്നിവരാണ് ഇപ്പോൾ പുളിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികൾ. ഇതിൽ നസ്റയുടെ ബന്ധുക്കളോ മാതാപിതാക്കളോ ഇതുവരെ എത്തിച്ചേർന്നിട്ടില്ല. അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും അപകടത്തിന്റെ ആഘാതത്തിൽ നിന്നു കുട്ടികൾ ഇതുവരെ മുക്തരായിട്ടില്ലെന്ന് കുട്ടികൾക്ക് ഒപ്പമുള്ള സന്നദ്ധ പ്രവർത്തകനായ ഫസൽ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
“ദൈവാനുഗ്രഹത്താൽ കുട്ടികൾക്ക് മൂന്നുപേർക്കും പരിക്കുകളൊന്നുമില്ല. പക്ഷേ അപകടത്തിന്റെ ആഘാതത്തിലും ഞെട്ടലിലുമാണ് കുട്ടികൾ ഇപ്പോഴും. നിർത്താതെ കരച്ചിലാണ്. രണ്ടു കുട്ടികളുടെ ബന്ധുക്കൾ ഇതിനകം തന്നെ ആശുപത്രിയിൽ എത്തിച്ചേർന്നിട്ടുണ്ട്. മൂന്നാമത്തെ കുട്ടിയുടെ ബന്ധുക്കൾക്കു വേണ്ടി കാത്തിരിക്കുകയാണ്,”ഫസൽ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് വിമാനം തെന്നിമാറി അപകടമുണ്ടായത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പൈലറ്റും സഹ പൈലറ്റും ഉൾപ്പടെ 17 പേർ മരിച്ചു.
കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്ക് വിമാനം വീഴുകയായിരുന്നു. ടേബിൾ ടോപ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാൻ കഴിയാതെ പോയതാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്.
Read more: കരിപ്പൂർ വിമാനാപകടം: വേദനയായി അവസാന സെൽഫി