scorecardresearch

കരിപ്പൂർ ദുരന്തം: അനുശോചനം അറിയിച്ച് കായികലോകം

‘2020, ദയ കാണിക്കൂ’ എന്നായിരുന്നു യുവരാജ് സിങ് ട്വിറ്റ് ചെയ്തത്

കരിപ്പൂർ ദുരന്തം: അനുശോചനം അറിയിച്ച് കായികലോകം

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ അനുശോചനം അറിയിച്ച് കായികലോകം. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡഉൽക്കർ, ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയടക്കമുള്ള താരങ്ങൾ അപകടമുണ്ടായതിനു പിന്നാലെ അനുശോചനം അറിയിച്ചു. പരുക്കേറ്റവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു.

പരുക്കേറ്റവർക്കു വേണ്ടി പ്രാർഥിക്കുന്നതായി വിരാട് കോഹ്‌ലിയും ട്വിറ്ററിൽ കുറിച്ചു. വാർത്ത ഞെട്ടിച്ചുവെന്നും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്കും ജീവനക്കാർക്കും വേണ്ടി പ്രാർഥിക്കുന്നതായി രോഹിത് ശർമയും ട്വീറ്റ് ചെയ്തു.

‘2020, ദയ കാണിക്കൂ’ എന്നായിരുന്നു യുവരാജ് സിങ് ട്വിറ്റ് ചെയ്തത്.

Read More Stories on Karipur Airport Plane Accident

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Karipur plane crash virat kohli and sachin tendulkar condolences